Latest Updates
-
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം
സമ്പത്ത് ഉണ്ടാക്കാന്‍ ഇന്ന് തന്നെ ആരംഭിക്കാവുന്ന നല്ല ശീലങ്ങള്‍
ചിലവ് കുറയ്ക്കണം, മൂന്ന് മുതല്‍ ആറുമാസം വരെയുള്ള ചിലവ് ക്രമീകരിച്ച് അത് അത്യാവശ്യങ്ങള്‍ക്കായി മാറ്റിവെക്കണം, വീടിന്റെയും മറ്റും ഡൗണ്‍ പേയ്മെന്റുകള്‍ ഒരിക്കലും 20 ശതമാനത്തിലും താഴെയാക്കരുത്, റിട്ടര്‍യര്‍മെന്റ് കാലത്തേക്ക് നല്ലൊരു നീക്കിയിരുപ്പ് കരിയറിന്റെ തുടക്കത്തില്‍ തന്നെ ഉണ്ടാകണം. സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായുള്ള ഇത്തരം ഉപദേശങ്ങള്‍ പറയാന്‍ വളരെ എളുപ്പമാണ്. പക്ഷേ അവ പ്രായോഗികമാക്കുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

എല്ലാ വലിയ യാത്രകളുടെയും തുടക്കം ഒരു ചെറിയ ചുവടുവെപ്പാണ്. പപണം, സമ്പത്ത് എന്നിവയുടെ കാര്യത്തിലാണെങ്കിലും ഈ ലോകതത്വം വളരെ ശരിയാണ്. കാരണം ചെറിയ നീക്കിയിരുപ്പുകള്‍ പോലും ഭാവിയില്‍ വലിയൊരു സമ്പത്തികസ്രോതസ്സായി മാറാം. അതുകൊണ്ടാണ് സാമ്പത്തിക ആസൂത്രണവും ഫലപ്രദമായ സാമ്പത്തിക മാനേജ്മെന്റും ഒട്ടും വൈകാതെ നടപ്പിലാക്കേണ്ട നല്ല ശീലങ്ങളില്‍ ഒന്നായി മാറുന്നത്.
സമ്പത്ത് ഉണ്ടാക്കുന്നതിന്റെ ആദ്യ ചുവട് നല്ല സാമ്പത്തിക ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. അത്തരം ശീലങ്ങള്‍ ശക്തമാക്കുകയും കൈവിടാതെ ആ ശീലങ്ങളില്‍ ഉറച്ചുനില്‍ക്കുകയും വേണം. നിക്ഷേപ, നീക്കിയിരുപ്പ് ലക്ഷ്യങ്ങളില്‍ നിന്ന് പിന്മാറരുത്. സമ്പത്ത് ഉണ്ടാക്കുന്നതിന് ഇന്ന് തന്നെ ആരംഭിക്കാന്‍ സാധിക്കുന്ന, ആരംഭിക്കേണ്ട ഏറ്റവും പ്രധാനമായ ശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ചിലവുകള്‍ പരിശോധിക്കുക
ഓരോ മാസവും എത്ര പണം സമ്പാദിക്കുന്നുണ്ടെന്ന് കണക്കുകൂട്ടി വെക്കുന്നതിനേക്കാള്‍, അത്യാവശ്യ കാര്യങ്ങള്‍ക്കായി ഒരു മാസം എത്ര പണം വേണ്ടിവരുമെന്ന് കണക്ക് കൂട്ടുകയാണ് വേണ്ടത്. അതിനൊപ്പം അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഒരു മാസം എത്ര പണം ചിലവഴിക്കുന്നുണ്ടെന്നും കണക്ക് കൂട്ടുക. നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലെ ആദ്യ ചുവട് ഇതാണ്. അത്യാവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്ക്കുമായി ഒരു മാസം എത്ര രൂപ ചിലവിടുന്നുണ്ടെന്ന് കണ്ടെത്തുക.
തുടക്കത്തില്‍ തന്നെ ചിലവാക്കുന്ന ഒരോ രൂപയും കണക്കുകൂട്ടിവെക്കുകയോ ചിലവുകള്‍ ഭീമമായി വെട്ടിക്കുറയ്ക്കുകയോ വേണ്ട. ഒരു സുപ്രഭാതത്തില്‍ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ആദ്യം വരവും ചിലവും മനസ്സിലാക്കാന്‍ ശ്രമിക്കുക. എവിടെയൊക്കെയാണ് ചിലവുകള്‍ ഉണ്ടാകുന്നതെന്നും അതില്‍ എന്തൊക്കെയാണ് അത്യാവശ്യമെന്നും അറിയുക.
അത്യാവശ്യത്തിനായി ഒരു ഫണ്ട് ഉണ്ടാക്കിവെക്കുക
സമ്പത്തുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ ഉറപ്പ് പറയാവുന്ന ഒരു കാര്യം അപ്രതീക്ഷിത ചിലവുകളും സര്‍പ്രൈസുകളും ഇടിത്തീ പോലെ വരുമെന്നുള്ളതാണ്. ചിലപ്പോള്‍ ഒരു കാലഘട്ടത്തില്‍ അത്തരം ചിലവുകള്‍ വന്നുകൊണ്ടേയിരിക്കും. പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുക, അടിയന്തരമായ ആശുപത്രി ചിലവ് വരിക വരുമാനം നിലയ്ക്കുക തുടങ്ങി അപ്രതീക്ഷിതമായ സാമ്പത്തിക തിരിച്ചടികള്‍ മിക്കവരുടെ ജീവിതത്തിലും ഉണ്ടാകാറുണ്ട്.
ഇതിനെന്താണ് പ്രതിവിധി? ജീവിതത്തിലെ അപ്രതീക്ഷിത ചിലവുകളെ നേരിടാനായി, അത് ചെറുതായാലും വലുതായാലും എമര്‍ജന്‍സി സേവിംഗ്സ് അഥവാ അത്യാവശ്യത്തിനുള്ള നീക്കിയിരുപ്പ് ഉണ്ടാക്കുക. ഇതിനായി ഒറ്റയടിക്ക് ഒരുപാട് പണം നീക്കിവെക്കാന്‍ പലര്‍ക്കും കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലത് ഉള്ളത് മാറ്റിവെച്ച് അത് കൂട്ടിക്കൂട്ടി വരികയെന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
മൂന്ന് മാസം മുതല്‍ ആറ് മാസം വരെയുള്ള നമ്മുടെ ചിലവുകള്‍ക്ക് തുല്യമായ തുക അടിയന്തര കാര്യങ്ങള്‍ക്കുള്ള ഫണ്ടായി നീക്കിവെക്കണമെന്നാണ് പറയുന്നതെങ്കിലും ഇതിന് സാധിച്ചില്ലെങ്കില്‍ കഴിയുന്നത്ര മാറ്റിവെക്കുക.
ഭാവിയിലേക്കുള്ള നിക്ഷേപം
ധനികരായവര്‍ക്ക് മാത്രമേ നിക്ഷേപങ്ങളിലൂടെ സമ്പത്തുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ എന്നത് വെറും തെറ്റിദ്ധാരണയാണ്. എമര്‍ജന്‍സി ഫണ്ടിന്റെ കാര്യം പോലെ തന്നെ, കയ്യിലുള്ള ചെറിയ തുകയും ഓഹരിവിപണിയിലോ മറ്റോ നിക്ഷേപിക്കുന്നത് ഭാവിയിലേക്ക് പ്രയോജനം ചെയ്യും. ഓഹരിവിപണിയില്‍ എത്ര തുക നിക്ഷേപിച്ചുവെന്നത് പോലെ തന്നെ പ്രധാനമാണ് എത്ര കാലം നിക്ഷേപിച്ചുവെന്നതും. അതുകൊണ്ട് എത്ര പെട്ടെന്ന് നിക്ഷേപം നടത്താന്‍ കഴിയുമോ അത്രയും പെട്ടെന്ന് നിക്ഷേപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications