Just In
- 12 min ago പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- 1 hr ago മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- 2 hrs ago ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- 6 hrs ago ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
Don't Miss
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Sports IPL 2024: 19 പന്തില്‍ 17, 9 ഡോട്ട് ബോള്‍! ടെസ്റ്റ് കളിച്ച് ജഡേജ, മോയിന്‍ അലി എവിടെ? വിമര്‍ശനം
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Movies 'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
തുലാം മാസത്തില്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണഫലം
തുലാം മാസം 27 നക്ഷത്രക്കാര്‍ക്കും പ്രത്യേക ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ തുലാം മാസത്തില്‍ നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. 27 നക്ഷത്രക്കാരിലും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
വരുന്ന ആഴ്ച 12 രാശിയുടേയും സമ്പൂര്‍ണഫലം
തുലാം മാസം നെഗറ്റീവ് പോസിറ്റീവ് ഫലങ്ങള്‍ നിരവധിയാണ് നല്‍കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.
മേടക്കൂര്:-( അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ ഈ രാശിയില്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഇവര്‍ക്ക് തൊഴിലില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ മാസം ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം ജീവിതത്തില്‍ നിറക്കേണ്ടതാണ്. എന്നാല്‍ ഈ മാസം പകുതിയാവുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കുന്നതായി വരും. അത് കൂടാതെ ആരോഗ്യ കാര്യങ്ങള്‍ക്ക് പണം കൂടുതല്‍ ചിലവാക്കേണ്ടതായും വരും. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും.
ഇടവക്കൂര്: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാര്‍ക്ക് തുലാം മാസത്തില്‍ വളരെയധികം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് അല്പം പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നു. ജോലിക്കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. എന്നാല്‍ പിന്നീട് നേട്ടങ്ങള്‍ക്കുള്ള സാധ്യതയും കാണുന്നു. വിദേശത്ത് ജോലി കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ കുടുംബ ജീവിതത്തില്‍ മികച്ച അന്തരീക്ഷം നിലനില്ക്കുന്നു. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷന് ഉണ്ടാവുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ജോലി ലഭിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.
മിഥുനക്കൂര്:-(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4 )
മിഥുനക്കൂറുകാര്‍ക്ക് വളരെയധികം മികച്ച ഒരു മാസമാണ് തുലാം മാസം. ഇവരില്‍ കുടുംബത്തില്‍ പല ആഘോഷങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലും ഗുണം നല്കുന്ന മാസമാണ് മിഥുനക്കൂറുകാര്‍ക്ക് തുലാം. ഇവര്‍ക്ക് സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതായി വരുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങളില്‍ നിന്നും മോചനം ലഭിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്. ആരോഗ്യം മികച്ചതായിരിക്കും.
കര്ക്കിടകക്കൂര്:- (പുണര്‍തം 1/4, പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം പൊതുവേ മോശം ഫലങ്ങളാണ് സംഭവിക്കുന്നത്. എന്നാല്‍ പകുതിയാവുമ്പോഴേക്ക് കാര്യങ്ങളില്‍ മാറ്റം സംഭവിക്കുന്നു. ആരോഗ്യകാര്യങ്ങളില്‍ അല്പം പ്രശ്നങ്ങള്‍ ഉണ്ടാവും. പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. നഷ്ടങ്ങള്ക്കുള്ള സാധ്യതയുണ്ട്. കടം വാങ്ങുന്നവര്‍ ശ്രദ്ധിക്കണം. വാഹന ഉപയോഗം പരമാവധി കുറക്കാന്‍ ശ്രദ്ധിക്കണം. വിവാഹതത്തിന്റെ കാര്യത്തില്‍ ധൃതി പിടിച്ച് തീരുമാനം വേണ്ട.
ചിങ്ങക്കൂര്:-(മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാര്‍ക്ക് ഈ മൂന്ന് നക്ഷത്രത്തില്‍ മികച്ച മാസമായിരിക്കും തുലാം മാസം. ഈ മാസം ഇവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച സാമ്പത്തിക സ്രോതസ്സുകള്‍ അറിഞ്ഞിരിക്കാം. ബിസിനസ് വര്‍ദ്ധിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ദാമ്പത്യം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും സാധ്യത കാണുന്നുണ്ട്.
കന്നിക്കൂര്:-(ഉത്രം 3/4,അത്തം,ചിത്തിര 1/2)
കന്നിക്കൂറുകാര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ദോഷത്തെ അല്പം ശ്രദ്ധിക്കണം. ജീവിതത്തില്‍ നേട്ടങ്ങളുടെ മാസമാണ് ആദ്യ പകുത്. പക്ഷേ അടുത്ത പകുതി അല്പം ശ്രദ്ധിക്കണം. പണം അനാവശ്യമായി ചിലവാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നവര്‍ അശ്രദ്ധ കാണിക്കാതിരിക്കാന്‍ പ്രാധാന്യം നല്‍കണം. വിവാഹം കഴിച്ചവര്‍ അവരുടെ ജീവിതത്തില്‍ മികച്ച സമയമായി കണക്കാക്കുന്ന മാസമാണ് ഇത്. ദൈവാനുഗ്രഹം ഇവരില്‍ ഉണ്ടാവും.
തുലാക്കൂര്:-(ചിത്തിര1/2,ചോതി, വിശാഖം3/4)
തുലാക്കൂറുകാര്‍ക്ക് മികച്ച മാസമാണ് തുലാം മാസം എന്ന് പറയുന്നതില്‍ തെറ്റില്ല. കാരണം ഇവരെ കാത്ത് ജീവിതത്തില്‍ നിരവധി പോസിറ്റീവ് ചിന്തകളും ഉണ്ടാവുന്നുണ്ട്. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ മാസമാണ്. തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടായിരിക്കും. പുതിയ ജോലി ലഭിക്കുന്നതിനോ അല്ലെങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. ഐശ്വര്യം ഇവര്‍ക്ക് ചുറ്റും നില്‍ക്കുന്നുണ്ട്.
വൃശ്ചികക്കൂര്:-(വിശാഖം1/4,അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറുകാര്‍ക്ക് ജോലിയില്‍ പോസിറ്റീവ് നാറ്റം ലഭിക്കുന്ന ഒരു സമയമാണ് ഈ മാസം. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജവും ഐശ്വര്യവും തുലാം മാസത്തില്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. ജോലിക്കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. മക്കളുടെ അപ്രതീക്ഷിത വിജയം ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. വീട് പുതുക്കി പണിയുന്നതിനുള്ള സാധ്യത കാണുന്നു. ധനസംബന്ധമായ ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ജോലിയിലൂടെ നേട്ടങ്ങള്‍ തേടിയെത്തുന്നു.
ധനുക്കൂര്: (മൂലം,പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാര്‍ക്ക് മികച്ച സമയമായിരിക്കും തുലാം മാസം. ജീവിതത്തിലെ ഏറ്റവും മികച്ചത് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാസം കൂടിയാണ്. എല്ലാ ദിവസവും പോസിറ്റീവ് ഊര്‍ജ്ജത്തോടെയാണ് ഇവര്‍ പലകാര്യങ്ങളും ചെയ്യുന്നത്. സാമ്പത്തികമായി മികച്ച സമയമായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ സമയമാണ് എന്നതാണ് സത്യം. ജീവിതത്തില്‍ അലസത കാണിച്ച് തുടങ്ങിയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. വിദേശത്ത് ജോലിക്ക് പോവുന്നവരെങ്കില്‍ അല്പം ശ്രദ്ധിക്കണം.
മകരക്കൂര്:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ മുകളില്‍ പറഞ്ഞ മൂന്ന് നക്ഷത്രക്കാര്‍ക്കും തുലാം മാസത്തില്‍ പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് സാധിക്കുന്നുണ്ട്. ഇവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മറ്റുള്ളവരോട് ചോദിക്കേണ്ട അവസ്ഥയില്ല. അതുകൊണ്ട് തന്നെ ഇവര്‍ പല കാര്യങ്ങളിലും അമിതമായി പരിശ്രമിക്കേണ്ടതായി വരുന്നുണ്ട്. എല്ലാ വിധത്തിലും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഉള്ള പരിഹാരം നിങ്ങള്‍ക്ക് ഈ മാസം ഉണ്ടാവുന്നുണ്ട്.
കുംഭക്കൂര്:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് തുലാം മാസം മികച്ച ഫലം ലഭിക്കുന്നു. ഗുണദോഷ സമ്മിശ്രമാണ് ഇവരുടെ പല കാര്യങ്ങളും. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും രണ്ട് വട്ടം ആലോചിക്കേണ്ടതായി വരുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ നടത്തേണ്ടതാണ്. ജോലി സംബന്ധമായി നിരവധി യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. പരീക്ഷയില്‍ മികച്ച വിജയം ഇവര്‍ക്കുണ്ടാവുന്നുണ്ട്. വിവാഹയോഗത്തിനുള്ള സാധ്യത ഇവരിലുണ്ടാവുന്നുണ്ട്.
മീനക്കൂര്:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി,രേവതി)
മീനക്കൂറുകാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ആണ് ലഭിക്കുന്നത്. കുടുംബ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സന്തോഷകരമായ ദാമ്പത്യമായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാത്ത അവസ്ഥയാണ് എന്നുള്ളതാണ് സത്യം. മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് സാമ്പത്തികം അല്പം ശ്രദ്ധിക്കണം. പല കാര്യങ്ങളും പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട് പണി തുടങ്ങുന്നതിന് സാധിക്കുന്നുണ്ട്.