Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
നാഗദേവതകളുടെ പ്രീതി, സര്‍പ്പദോഷത്തില്‍ നിന്ന് മുക്തി; തുലാം മാസത്തിലെ ആയില്യം പുണ്യം
നാഗദൈവങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള നക്ഷത്രമാണ് ആയില്യം നക്ഷത്രമെന്ന് കരുതപ്പെടുന്നു. നമ്മുടെ മണ്ണിന്റെയും സംസ്കാരത്തിന്റെയും സംരക്ഷകരാണ് നാഗദൈവങ്ങള്‍. പണ്ടുകാലം മുതല്ക്കേ തന്നെ മനുഷ്യര്‍ നാഗങ്ങളെ ആരാധിച്ചു പോന്നിരുന്നു. കേരളത്തിലെ നാഗാരാധനാലയങ്ങലില് അസംഖ്യം നാഗദേവതകള്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ജ്യോതിഷപ്രകാരം, രാഹുവിന്റെ അധിദേവതയാണ് നാഗങ്ങള്‍.
നാഗപ്രീതി നേടിയാലുള്ള നേട്ടങ്ങള്‍ അസംഖ്യമാണ്. ശാപദോഷം, സന്താനദോഷം, മാറാവ്യാധികള്‍ എന്നിവ നാഗാരാധനയിലൂടെ മാറുമെന്നാണ് വിശ്വാസം. ആയില്യം നാളാണ് നാഗപൂജയ്ക്ക് ഉത്തമമായ ദിവസം. അതിനാല്‍ത്തന്നെ എല്ലാ മാസത്തെയും ആയില്യം നാളില്‍ നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ചില കാര്യങ്ങള്‍ വളരെ പ്രൗഢിയോടെ നടത്തപ്പെടുന്നു.

ഈ ദിവസം ദോഷമുക്തിക്കായി ഭക്തര്‍ വ്രതവും എടുക്കാറുണ്ട്. നാഗരാജാവിനും നാഗയക്ഷിയ്ക്കും വേണ്ടിയുള്ളതാണ് ആയില്യ പൂജ. പ്രധാന വഴിപാട് നൂറും പാലും ആണ്. നാഗലക്ഷ്മി ദേവിയെ വിശ്വസിക്കുന്ന ഭക്തര്‍ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഐശ്വര്യം ലഭിക്കുന്നതിനുമായി ഈ ദിവസം ആരാധനകള്‍ നടത്തുന്നു. അനുഗ്രഹങ്ങള്‍ നേടുന്നതിനും ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനുമായി ധാരാളം ഭക്തര്‍ നാഗക്ഷേത്രത്തില്‍ പോകുകയും ചെയ്യുന്നു.
തുലാം മാസത്തിലെ ആയില്യം
എല്ലാ മാസത്തെയും ആയില്യം പ്രധാനമാണ്. എന്നിരുന്നാലും തുലാം മാസങ്ങളിലെ ആയില്യം നക്ഷത്ര ദിവസം നാഗാരാധനയ്ക്ക് വളരെ ശ്രേഷ്ഠമാണെന്ന് കരുതപ്പെടുന്നു. ഈ ദിവസം ആരാധന നടത്തിയാല്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. ഇത്തവണ നവംബര്‍ 6 തിങ്കളാഴ്ചയാണ് തുലാം മാസത്തിലെ ആയില്യം വരുന്നത്. ഈ ദിവസം നാഗരാധന നടത്തിയാല്‍ എല്ലാ സര്‍പ്പദോഷങ്ങളും ഒഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
നാഗദൈവങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും നാഗക്ഷേത്രത്തില്‍ നടത്തുന്ന ദിനമാണ് ആയില്യം. ഉറക്കത്തില്‍ നിന്നും സര്‍പ്പങ്ങള്‍ ഉണരുന്ന ദിനമായാണ് കന്നി മാസത്തിലെ ആയില്യത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മണ്ണാറശാലയിലെ ആയില്യം തുലാം മാസത്തിലാണ്. ഇതിന് കാരണം ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തിന് രാജാവിന് ക്ഷേത്രത്തില്‍ എത്താന്‍ സാധിക്കാതെ വന്നതിന്റെ അടിസ്ഥാനത്തില്‍ തുലാം മാസത്തിലേക്ക് മാറ്റി എന്നാണ് ഐതിഹ്യം.
ആയില്യം നാളില്‍ വ്രതം ആചരിച്ചാല്‍ നിങ്ങളില്‍ ഒരു വര്‍ഷത്തേക്ക് സര്പ്പഭയമോ പ്രശ്നങ്ങളോ ഉണ്ടാവില്ല എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ പ്രത്യേക പൂജകളും സര്‍പ്പബലിയും നടത്തുന്നു. കളംപാട്ടുകളും സര്പ്പപാട്ടുകളും സര്‍പ്പദോഷത്തെ ഇല്ലാതാക്കുന്നതിനും സന്താനലബ്ധിക്കും സഹായിക്കുന്നു. ആയില്യം നാളില്‍ നാഗക്ഷേത്രങ്ങളില് വിശേഷ ചടങ്ങുകളും വഴിപാടുകളുമെല്ലാം നടത്തുന്നു. ഇതില്‍ പ്രധാനമാണ് മണ്ണാറശാല ആയില്യം.
ആയില്യം നാളില്‍ വ്രതമെടുക്കുന്ന വിധം
ആയില്യ വ്രതം തലേദിവസം ആരംഭിക്കുന്നു, അതായത് ആയില്യം നക്ഷത്രത്തിന്റെ തലേദിവസം. ഈ ദിവസവും അടുത്ത രണ്ടുദിവസവും ഭക്തര്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കണം. ആയില്യം നക്ഷത്ര ദിവസം പലരും പൂര്‍ണ്ണമായ വ്രതം എടുക്കാറുണ്ട്. ഭാഗിക വ്രതം അനുഷ്ഠിക്കുന്നവര്‍ പഴങ്ങളോ ലളിതമായ ഭക്ഷണമോ കഴിക്കുന്നു. പിറ്റേന്ന് രാവിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി ഉപവാസം അവസാനിപ്പിക്കാം. ശിവക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥം കുടിച്ചാണ് വ്രതം മുറിക്കേണ്ടത്. വ്രതദിനത്തില്‍ 'ഓം നമഃ ശിവായ' മന്ത്രം ജപിക്കുക. നിങ്ങള്‍ നാഗ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയോ നാഗ മൂര്‍ത്തികളെ ആരാധിക്കുകയോ ചെയ്താല്‍ അഞ്ച് തവണ പ്രദക്ഷിണം നടത്തുക.
എന്താണ് സര്‍പ്പദോഷം
നാഗദോഷം എന്നറിയപ്പെടുന്നതാണ് സര്‍പ്പദോഷം. മുന്‍ ജന്മത്തില് ഒരു സര്‍പ്പത്തെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോള്‍ ഇത് നിങ്ങളുടെ ജാതകത്തില്‍ സംഭവിക്കുന്നു. രാഹു ശിരസ്സാണ്, കേതു സര്‍പ്പത്തിന്റെ വാലാണ്. സര്‍പ്പദോഷത്തിന് പ്രത്യേക സമയപരിധിയില്ല. ഇതൊരു കഠിനമായ ദോഷമാണ്. ഈ ദോഷം ബാധിച്ച വ്യക്തി തന്റെ മുന്‍ ജന്മത്തില് പാമ്പുകളെ കൊല്ലുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്തിരിക്കുമെന്ന് വിശ്വസിക്കുന്നു.
സര്‍പ്പദോഷത്തിന് ആയില്യം നാളിലെ പരിഹാരം
ആയില്യം നാളില്‍ നാഗക്ഷേത്ര ദര്‍ശനം നടത്തണം. മഞ്ഞള്‍പ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ആയില്യ നാളില്‍ നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമര്‍പ്പിക്കാവുന്ന പ്രധാന വഴിപാടുകള്‍. ആയില്യവ്രതം എടുക്കുന്നവര്‍ തലേന്നുമുതല്‍ ബ്രഹ്മചര്യം പാലിക്കണം. തലേന്നാള്‍ ഒരിക്കലൂണും ആയില്യ നാളില്‍ മൊത്ത ഉപവാസവുമാണ് നല്ലത്. നോണ്‍ വെജ് ഭക്ഷണം, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
നാഗപ്രീതിക്ക് ചെയ്യേണ്ട കാര്യങ്ങള്‍
ആയില്യം നാളില്‍ നാഗപ്രീതിക്കായി ഓം ഹ്രീം നാഗരാജായ നമഃ, ഓം നമഃ ശിവായ, ശ്രീ നാഗരാജ മൂലമന്ത്രം, ശ്രീ നാഗരാജ ഗായത്രി, നവ നാഗസ്തോത്രം തുടങ്ങിയ മന്ത്രങ്ങള്‍ 108 തവണ ജപിക്കണം. 21 ദിവസം ജപം തുടര്‍ന്നാല്‍ നാഗദോഷം ഒഴിഞ്ഞ് നിങ്ങള്‍ക്ക് ഐശ്വര്യം ലഭിക്കും. ആയില്യം, പഞ്ചമി, കറുത്തവാവ്, പൗര്‍ണ്ണമി, ബുധന്‍, വ്യാഴം, ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ നാഗ മന്ത്രജപത്തിന് ഉത്തമമായ ദിവസങ്ങളാണ്.



Click it and Unblock the Notifications
