Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
നാളെ തൃക്കാര്‍ത്തിക; വരുംവര്‍ഷം വീട്ടില്‍ ഐശ്വര്യം നിറയണോ, നാളെ ഇക്കാര്യങ്ങള്‍ ചെയ്തോളൂ
വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളിന് ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ദേവിയുടെ ജന്മനാളാണ് അത്. സന്ധ്യയ്ക്ക് ക്ഷേത്രങ്ങളും വീടുകളും ദീപങ്ങളാല്‍ അലങ്കരിച്ച് കൊണ്ട് ഭക്തര്‍ ദേവിയുടെ ജന്മനാള് ആഘോഷിക്കുന്നു. ഈ ദിവസം ദേവീപ്രീതി നേടുന്നതിനും കുടുംബത്തിനൊന്നാകെ ഐശ്വര്യം സിദ്ധിക്കുന്നതിനും ഏറ്റവും മികച്ച ദിവസമായി കരുതപ്പെടുന്നു. അന്നേദിവസം വ്രമനുഷ്ഠിക്കുന്നതും ഒരിക്കല്‍ എടുക്കുന്നതും ദേവിയുടെ അനുഗ്രഹം നേടുന്നതിന് അത്യുത്തമമാണ്.

തൃക്കാര്‍ത്തിക വ്രതം
തൃക്കാര്‍ത്തികയ്ക്ക് ഭൂമിയില്‍ ദേവിയുടെ സാന്നിധ്യം അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിലാണ് ഭക്തര്‍ വീടുകളില്‍ ദീപം തെളിയിക്കുന്നതും വീട്ടില്‍ ദേവിസാന്നിധ്യം നിറയണമെന്ന് പ്രാര്‍ത്ഥിക്കുന്നതും. ഇത്തവണത്തെ തൃക്കാര്‍ത്തിക വെള്ളിയാഴ്ച ദിവസമാണ് വരുന്നത്. ദേവീപ്രാധാന്യമുള്ള ദിവസമാണ് വെള്ളിയാഴ്ച. അതുകൊണ്ടുതന്നെ ഈ തൃക്കാര്‍ത്തികയ്ക്ക് ദേവിഭജനവും ദേവീപ്രീതിയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും ഇരട്ടിഫലം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.
തൃക്കാര്‍ത്തികയുടെ തലേദിവസം തന്നെ തൃക്കാര്‍ത്തിക വ്രതം ആരംഭിക്കുന്നു. കാര്ത്തികനാളില് ഭക്തരുടെ വീടുകളില്‍ ദേവി വന്നെത്തും എന്ന വിശ്വാസം ഉള്ളതുകൊണ്ട് തലേദിവസം തന്നെ വീടും പരിസരവും വൃത്തിയാക്കണം. വീട്ടില്‍ ഐശ്വര്യം ഉണ്ടാകണമെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വീട് വൃത്തിയാക്കിയതിന് ശേഷം ചുറ്റം ചാണകവെള്ളം തളിക്കുന്നതും പുണ്യാഹം കുടയുന്നതും നല്ലതാണ്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി തലേന്ന് മുതല്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുകയും പകലുറക്കം ഒഴിവാക്കുകയും ഒരിക്കലൂണ് കഴിക്കുകയും ചെയ്യുന്നതാണ് ശരിയായ രീതി.
തൃക്കാര്‍ത്തിക ദിവസം രാവിലെ കുളിച്ച്, ശുദ്ധവസ്ത്രം ധരിച്ച് ദേവീനാമജപത്തോടെ തുളസിക്ക് വെള്ളമൊഴിക്കുക. തുളസീദേവിയുടെ ജന്മദിനമാണ് തൃക്കാര്ത്തികയെന്നും വിശ്വാസമുണ്ട്. അതിനുശേഷം ദേവീ ക്ഷേത്രദര്‍ശനം നടത്തുന്നത് അത്യന്തം ഐശ്വര്യകരമാണ്. ദേവീക്ക് പുഷ്പങ്ങളും തൃമധുരവും ചുവന്ന പട്ടും സമര്‍പ്പിക്കുന്നതും എണ്ണയും വിളക്കും സമര്‍പ്പിക്കുന്നതും, ലളിതസഹസ്രനാമ അര്‍ച്ചന വഴിപാടായി കഴിപ്പിക്കുന്നതും ശുഭകരമാണ്. ക്ഷേത്രദര്‍ശനം സാധിച്ചില്ലെങ്കില്‍ വീട്ടില്‍ ലളിതസഹസ്രനാമം ചൊല്ലുകയും, ദേവീമാഹാത്യമോ ദേവീഭാഗവതമോ വായിക്കുകയോ ദേവീനാമങ്ങള്‍ ജപിക്കുകയോ ചെയ്യുക. വൈകുന്നേരം കുളിച്ച് കുടുംബത്തോടൊപ്പം വീടുകളില്‍ ദീപങ്ങള്‍ കത്തിച്ച് ദേവിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുക.
സര്‍വൈശ്വര്യം നിറയും
തൃക്കാര്‍ത്തിക ദിവസം ദേവിയുടെ അനുഗ്രഹം നേടിയാല്‍ വീട്ടില്‍ വര്‍ഷം മുഴുവന്‍ സര്‍വ്വൈശ്വര്യം നിലനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. കഷ്ടതകള്‍ നീക്കാനും ദാരിദ്ര്യം അകറ്റാനും രോഗശമനം ഉണ്ടാകാനും ജോലിയില്‍ ഉയര്‍ച്ചയുണ്ടാകാനും പഠനത്തില്‍ മികവ് പുലര്‍ത്താനും ഗ്രഹദോഷങ്ങള്‍ മാറിക്കിട്ടാനും തൃക്കാര്‍ത്തികയ്ക്ക് വ്രതം അനുഷ്ഠിക്കുന്നതും ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതും ഉത്തമമായി കരുതിപ്പോരുന്നു.
തൃക്കാര്‍ത്തികയുമായി ബന്ധപ്പെട്ട് നിരവധി പുരാണ കഥകളും ഐതിഹ്യങ്ങളും ഉണ്ട്. വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട തുളസി ഭൂമിയില്‍ അവതരിച്ചത് തൃക്കാര്‍ത്തികയില്‍ ആണെന്ന് കരുതപ്പെടുന്നു. അതുപോലെ പാലാഴിമഥനത്തിനിടയില്‍ എല്ലാ ഐശ്വര്യങ്ങളുമായി മഹാലക്ഷ്മി അവതരിച്ചതും തൃക്കാര്‍ത്തികയില്‍ ആണെന്നാണ് വിശ്വാസം. പരമശിവന്റെയും പാര്‍വ്വതിയുടെയും പുത്രനായ സുബ്ര്ഹമണ്യനെ എടുത്തുവളര്‍ത്തിയ കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവതകളായ കൃതികമാരുമായി ബന്ധപ്പെടുത്തിയും തൃക്കാര്‍ത്തിക ആഘോഷിക്കാറുണ്ട്.
മഹിഷാസുരയുദ്ധത്തിന് ശേഷം വിജയശ്രീലാളിതയായി വന്ന ദേവിയെ സ്തുതിക്കുന്നതും തൃക്കാര്‍ത്തികയ്ക്ക് ആണെന്നാണ് വിശ്വാസം. ഇതെല്ലാം കൊണ്ടുതന്നെ തൃക്കാര്‍ത്തിക ദിവസം വ്രതമനുഷ്ഠിക്കുന്നതും ദൈവഭക്തിയില്‍ കഴിയുന്നതും മഹാവിഷ്ണുവിന്റെയും പമരശിവന്റെയും ദേവിയുടെയും അനുഗ്രഹം നേടാനും ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നേടാനും അത്യുത്തമമായി കരുതപ്പെടുന്നു.



Click it and Unblock the Notifications
