Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സഫല ഏകാദശി നാളില്‍ രൂപപ്പെടും ശുഭയോഗങ്ങള്‍; മഹാവിഷ്ണുവിന്റെ അനുഗ്രഹം ഈ 4 രാശിക്ക്
ഹിന്ദുവിശ്വാസപ്രകാരം ഏകാദശി ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം 24 ഏകാദശികള്‍ വരുന്നുണ്ട്. പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയെ സഫല ഏകാദശി എന്ന് വിളിക്കുന്നു. ഈ വര്‍ഷത്തെ അവസാനത്തെ ഏകാദശിയാണിത്. ഇത്തവണ സഫല ഏകാദശി വരുന്നത് ഡിസംബര്‍ 19 തിങ്കളാഴ്ചയാണ്. സഫല ഏകാദശി ദിനത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ഐശ്വര്യം വരുത്തുന്നു.
സഫല ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഈ ദിവസം യഥാര്‍ത്ഥ ഭക്തിയോടെ വ്രതമെടുത്ത് ആരാധിച്ചാല്‍ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ജ്യോതിഷപ്രകാരം, ഈ വര്‍ഷത്തെ സഫല ഏകാദശി ദിനത്തില്‍ മൂന്ന് ശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ബുദ്ധാദിത്യ യോഗം, ലക്ഷ്മി നാരായണ യോഗം, ത്രിഗ്രഹ യോഗ എന്നിവയാണ് അവ. ഈ മൂന്ന് യോഗങ്ങളുടെ ശുഭഫലത്താല്‍ 4 രാശിക്കാരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരും. ആരൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

ഇടവം
സഫല ഏകാദശി ദിനത്തില്‍ മൂന്ന് ശുഭ യോഗങ്ങള്‍ രൂപപ്പെടുന്നതിനാല്‍ ഇടവം രാശിക്കാര്‍ക്ക് വന്‍ നേട്ടങ്ങള്‍ ലഭിക്കും. ഇടവം രാശിക്കാര്‍ക്ക് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും. തൊഴില്‍ മേഖലയില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ചെലവുകള്‍ നിയന്ത്രിക്കാനാകും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ആരോഗ്യവും മെച്ചപ്പെടും.

ചിങ്ങം
സഫല ഏകാദശിയിലെ ഈ മൂന്ന് ശുഭ യോഗങ്ങള്‍ മൂലം ചിങ്ങം രാശിക്കാരുടെ സമയം നല്ലതായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കും. ശത്രുക്കളെ വിജയിക്കാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും നല്ല ഫലങ്ങള്‍ ലഭിക്കും. ഷെയര്‍ മാര്‍ക്കറ്റിംഗില്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നവര്‍ക്കും ഈ സമയം പ്രയോജനം ലഭിക്കും.

തുലാം
സഫല ഏകാദശി ദിനത്തില്‍ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നതിനാല്‍ തുലാം രാശിക്കാര്‍ക്ക് സമയം വളരെ അനുകൂലമായിരിക്കും. അതുമൂലം നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന അസുഖങ്ങള്‍ ഭേദമാകും. ചെലവുകള്‍ നിയന്ത്രണത്തിലാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ജോലി മേഖലയില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടും.

ധനു
ഏകാദശി ദിനത്തില്‍ രൂപപ്പെടുന്ന ബുദ്ധാദിത്യ യോഗം ധനു രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കും. ഈ സമയത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം നല്ലതാണ്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണം ലഭിക്കും.

സഫല ഏകാദശി ശുഭ മുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തീയതിയിലാണ് സഫല ഏകാദശി ആഘോഷിക്കുന്നത്. ശുഭമുഹൂര്‍ത്തം ഡിസംബര്‍ 19 ന് പുലര്‍ച്ചെ 03.32 ന് ആരംഭിച്ച് ഡിസംബര്‍ 20 ന് പുലര്‍ച്ചെ 02.32 ന് അവസാനിക്കും. ഉദയതിഥി പ്രകാരം സഫല ഏകാദശി വ്രതം ഡിസംബര്‍ 19 തിങ്കളാഴ്ചയായിരിക്കും. സഫല ഏകാദശി ദിനത്തില്‍ വ്രതമനുഷ്ഠിക്കുകയും ലോകരക്ഷകനായ ശ്രീ ഹരിവിഷ്ണുവിനെ ആരാധിക്കുകയും ചെയ്താല്‍ ഭക്തര്‍ക്ക് ജീവിതത്തില്‍ ഭാഗ്യം ലഭിക്കും. പൂര്‍ണ്ണമായ ഭക്തിയോടും ഹൃദയത്തോടും കൂടി വിഷ്ണുവിനെ ആരാധിക്കുകയും ഈ ദിവസം ഉപവസിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് എല്ലാ പ്രവൃത്തികളിലും വിജയവും ലഭിക്കുന്നു.



Click it and Unblock the Notifications
