Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
ഭാഗ്യവാതില്‍ തുറക്കുന്നു, വൃശ്ചിക രാശിയില്‍ 3 ശുഭഗ്രഹങ്ങള്‍; സുവര്‍ണ്ണകാലം പിറക്കുന്ന 6 രാശിക്കാര്‍
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുന്നു. ഈ സമയം ചൊവ്വയുടെ രാശിയായ വൃശ്ചികത്തില് മൂന്ന് ഗ്രഹങ്ങള്‍ ഒരുമിച്ചു ചേരുന്നു. അത് 12 രാശികളുടെ ജീവിതത്തെയും ബാധിക്കും. നവംബര്‍ ആറിന് ബുധന്‍ വൃശ്ചിക രാശിയില്‍ പ്രവേശിച്ചു. നവംബര്‍ 17ഓടെ ചൊവ്വയും സൂര്യനും വൃശ്ചിക രാശിയിലെത്തിയിരിക്കുന്നു.
അതുപ്രകാരം വൃശ്ചികം രാശിയില്‍ ഇപ്പോള്‍ ത്രിഗ്രഹയോഗം രൂപപ്പെട്ടു. നവംബര്‍ 26 വരെ വൃശ്ചിക രാശിയില്‍ ത്രിഗ്രഹ യോഗത്തിന്റെ സ്വാധീനം ഉണ്ടാകും. മൂന്ന് ഗ്രഹങ്ങളുടെ ഈ സംയോജനം ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ത്രിഗ്രഹയോഗം ഗുണഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
വൃശ്ചിക രാശിയില്‍ ത്രിഗ്രഹയോഗം രൂപപ്പെടുന്ന ഈ സമയം മേടം രാശിക്കാര്‍ക്ക് വളരെ നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ബിസിനസ്സില്‍ പുരോഗതിയുണ്ടാകും, ഒപ്പം കരിയറില്‍ വിജയവും കൈവരും. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. മൊത്തത്തില്‍ ഈ സമയ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ സമയം പലവിധ വിജയങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഈ സമയത്ത് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് വിദേശയാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാനാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക്, നിങ്ങളുടെ ജാതകത്തിന്റെ നാലാം ഭാവത്തില്‍ ഈ ശുഭകരമായ യോഗം രൂപം കൊള്ളുന്നു. ഈ യോഗഫലത്താല് നിങ്ങള്‍ക്ക് ഈ സമയത്ത് ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാനാകും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കും. കരിയറില്‍ നിങ്ങള്‍ വിജയത്തിന്റെ പുതിയ ഉയരങ്ങളിലെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെ സന്തോഷകരമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ജീവിതത്തില്‍ പുതിയ സന്തോഷം ഉണ്ടാകും.
തുലാം
തുലാം രാശിക്കാരുടെ സമ്പത്തിന്റെ ഭവനത്തില്‍ ത്രിഗ്രഹ യോഗം രൂപപ്പെടും. ഈ യോഗഫലം മൂലം നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജീവിതശൈലിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ഈ കാലയളവില്‍ തുലാം രാശിക്കാരുടെ സംസാരശൈലി വളരെ മധുരമുള്ളവരായിരിക്കും, ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങള്‍ക്ക് ഒരു വിദേശ യാത്ര പോകാന്‍ അവസരം കൈവരും. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക പല തരത്തില്‍ ഗുണം ലഭിക്കും. നിങ്ങളുടെ ബിസിനസ് വളരും. വൃശ്ചിക രാശിക്കാര്‍ക്ക് സ്വത്തില്‍ നിന്ന് നേട്ടമുണ്ടാകും. ജീവിതത്തില്‍ പല മാറ്റങ്ങളും ഈ സമയം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
മകരം
ത്രിഗ്രഹ യോഗ കാലയളവില്‍ മകരം രാശിക്കാരുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. വീട്ടില്‍ പുതിയ അതിഥികള്‍ വരാന്‍ സാധ്യതയുണ്ട്. ഇതുമൂലം ബന്ധങ്ങളില്‍ മാധുര്യം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഈ സമയത്ത് മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications