Latest Updates
-
കത്തുന്ന വേനൽച്ചൂടിൽ തളരാതിരിക്കാം; ശരീരത്തെ തണുപ്പിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചു നോക്കൂ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് മസിൽ കുറയ്ക്കുമോ? ടെസ്റ്റോസ്റ്റിറോൺ നിലനിർത്താൻ ജിം പ്രേമികൾ അറിയേണ്ട കാര്യങ്ങൾ! -
കഠിനമായ ചൂട് സ്ത്രീകളുടെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ടോ? ആർത്തവവും ഗർഭകാലവും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ഉഷ്ണതരംഗം ഭയക്കേണ്ട; വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 15 മിനിറ്റ് വർക്കൗട്ട് മതി! -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കാൻ ഫെസ്റ്റിവലിൽ അദിതി റാവു ഹൈദരിയുടെ ആ തിളക്കം; ഫിറ്റ്നസിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം ഇതാണ്! -
സൂര്യൻ ഇടവത്തിലേക്ക്: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടവും മനഃസമാധാനവും ഉറപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രോഹിണി നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം: ഇന്ന് ഈ രാശിക്കാർക്ക് ധനയോഗം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഈ ഞായറാഴ്ച ഭാഗ്യം തെളിയുന്നത് ആർക്കൊക്കെ? സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന രാശികൾ ഇതാ
50 വര്‍ഷത്തിനു ശേഷം മൂന്ന് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍; 3 രാശിക്ക് രാജയോഗ കാലം, സമ്പല്‍സമൃദ്ധി
വേദ ജ്യോതിഷമനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒരു രാശിചിഹ്നത്തില്‍ തന്നെ പല ഗ്രഹങ്ങളുടെയും ഒരു സംയോജനം രൂപം കൊള്ളുന്നു. ഇത് 12 രാശിക്കാരെയും ഓരോ വിധത്തില്‍ ബാധിക്കുന്നു.
ഇപ്പോള്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം, ചൊവ്വ, ശുക്രന്, ബുധന്‍ എന്നിവ ചിങ്ങം രാശിയില്‍ ഒന്നിക്കുന്നു. ഈ മൂന്ന് ഗ്രഹങ്ങളുടെയും സംയോഗം 12 രാശികളെയും ബാധിക്കും. എന്നാല്‍ ഈ ഗ്രഹങ്ങളുടെ സ്ഥാനം ഏറ്റവും അനുകൂലമായ സ്വാധീനം ചെലുത്തുന്ന മൂന്ന് രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിയില്‍ ചൊവ്വ, ശുക്രന്, ബുധന്‍ എന്നിവയുടെ സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ത്രിഗ്രഹയോഗത്തിന്റെ രൂപീകരണം മൂലം, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇല്ലാതാകും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും. ഈ ഗ്രഹസംഗമത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ നീങ്ങും.
നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ബിസിനസ്സില്‍ ലാഭം നേടാനുമുള്ള നല്ല അവസരങ്ങള്‍ കൈവരും. കുടുംബത്തിന്റെ പിന്തുണ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം തിരികെ വരും. സമ്പത്ത് വര്‍ധിപ്പിക്കാന്‍ അനുയോജ്യമായ സമയമാണിത്.
തുലാം
50 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ഈ മൂന്ന് വമ്പന്‍ ഗ്രഹങ്ങളുടെ സംയോജനം തുലാം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ നിന്ന് കരകയറാനുള്ള ഒരു പ്രധാന അവസരമാണ് ഈ സമയം. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം നേടാനാകും. നിങ്ങളുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യം ഉണര്‍ന്നെണീക്കും. വരുമാന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം ഉണ്ടാകും.

കുംഭം
50 വര്‍ഷത്തിന് ശേഷം ചിങ്ങം രാശിയില്‍ രൂപം കൊള്ളുന്ന ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോജനം കുംഭ രാശിക്കാരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ബിസിനസ്സുകാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള അവസരങ്ങള്‍ കൈവരും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ കരിയര്‍ വേഗത്തില്‍ മുന്നോട്ട് നീക്കാനാകും. നിങ്ങളുടെ ജീവിതത്തില്‍ സ്നേഹം വര്‍ദ്ധിക്കും.
പങ്കാളിയോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ വരുമാന നിലവാരം വര്‍ദ്ധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം മികച്ചതാണ്. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്നതായിരിക്കും.
ബുധന്റെ പ്രഭാവം
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധന്‍. ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്നു. ബുധന്‍ സൂര്യനോട് ഏറ്റവും അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. മിഥുനം, കന്നി രാശിക്കാരെ ഭരിക്കുന്നത് ബുധന്‍ ഗ്രഹമാണ്. നാഡികളുടെ ഘടകമാണ് ബുധന്‍. ഒരു വ്യക്തിക്ക് വിജയകരമായ ബിസിനസ്സ് ചെയ്യാനുള്ള കഴിവ് ബുധന്‍ നല്കുന്നു.
ബുധന്‍ ഒരു വ്യക്തിക്ക് ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള കഴിവ് നല്കുന്നു. ബിസിനസ്സ്, സഹോദരി, ഗണിതം, ജ്യോതിഷം എന്നിവ ബുധനില്‍ അന്തര്‍ലീനമാണ്. ബുധന്‍ ഗ്രഹം അതിന്റെ ഗുണങ്ങളും അതോടൊപ്പം ഇരിക്കുന്ന ഗ്രഹത്തിന്റെ ഫലങ്ങളും നല്കുന്നു. ചെറിയ ഗ്രഹമാണെങ്കിലും ശക്തമായ ഗ്രഹമാണ് ബുധന്‍.
ശുക്രന്റെ പ്രഭാവം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ മനുഷ്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. സൂര്യന് ഒരു വ്യക്തിക്ക് ബഹുമാനവും പ്രശസ്തിയും നല്കുന്നിടത്ത്, ശുക്രന് ഒരു വ്യക്തിക്ക് അവരുടെ ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ നല്കുന്നു. ജ്യോതിഷത്തില്‍ ശുക്രനെ വളരെ ശുഭഗ്രഹമായി കണക്കാക്കുന്നു. ജാതകത്തില്‍ ശുക്രന് ബലവാനായാല്‍ അവര്‍ക്ക് ജീവിതത്തില്‍ ശാരീരിക സന്തോഷവും സൗന്ദര്യവും പ്രതാപവും ആഡംബരവും ലഭിക്കും.
ജ്യോതിഷത്തില്‍ ശുക്രനെ ശുഭഗ്രഹമായി കണക്കാക്കുന്നു. ഇടവം, തുലാം രാശിക്കാരുടെ ഭരണ ഗ്രഹമാണ് ശുക്രന്. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ദുര്‍ബലമായ ആളുകള്‍ സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ജാതകത്തില്‍ ശുക്രന് ശക്തമായ സ്ഥാനത്ത് നിന്നാല്‍, വ്യക്തിക്ക് എല്ലാത്തരം ഭൗതിക സുഖങ്ങളും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications