Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ദുരിതങ്ങള്‍ വിളിച്ചുവരുത്തും ജാതകത്തിലെ ചന്ദ്രദോഷം; ദോഷദുരിത മുക്തിക്ക് ചെയ്യേണ്ടത്
ജ്യോതിഷ പ്രകാരം, ജാതകത്തില്‍ സ്ഥിതി ചെയ്യുന്ന ഒമ്പത് ഗ്രഹങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ വിവിധ സ്വാധീനം ചെലുത്തുന്നു. ബിസിനസ്സിലെ ഉയര്‍ച്ച താഴ്ചകള്‍, കുടുംബപ്രശ്നങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ പരാജയം, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഗ്രഹദോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചന്ദ്രനെക്കുറിച്ച് പറയുമ്പോള്‍, ജ്യോതിഷത്തില്‍ ചന്ദ്രനെ മനസ്സിന്റെ ഘടകമായി കണക്കാക്കുന്നു. ചന്ദ്രന് ഒരു വ്യക്തിയുടെ മനസ്സിനെയും തലച്ചോറിനെയും വികാരങ്ങളെയും നേരിട്ട് ബാധിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രദോഷം ഉണ്ടെങ്കില്‍ അയാള്‍ക്ക് പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. മാത്രമല്ല ആ വ്യക്തിക്ക് പല ഗുരുതരമായ രോഗങ്ങളും ഉണ്ടാകാം.

ചന്ദ്രന്റെ ഘട്ടങ്ങള്‍ മാറുന്നതിനനുസരിച്ച് ഒരു വ്യക്തിയുടെ മാനസികാവസ്ഥയും മാറുമെന്ന് പറയുന്നു. ജാതകത്തില്‍ ചന്ദ്രന് ശുഭസ്ഥാനത്തിരിക്കുന്നവര് മാനസികമായി ശക്തരാകുന്നു. മറുവശത്ത്, അശുഭകരമായ ചന്ദ്രന് വിഷാദം, മാനസിക പിരിമുറുക്കം എന്നിവ നല്കുന്നു. ചില ജ്യോതിഷപ്രതിവിധികള് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ജാതകത്തിലെ ചന്ദ്രദോഷം നീക്കാന്‍ സാധിക്കും. ജാതകത്തിലെ ചന്ദ്രദോഷം നീക്കാനായി നിങ്ങള്‍ ചെയ്യേണ്ട ചില ചില പരിഹാരങ്ങള്‍ ഇതാ.
ശിവപൂജ
നിങ്ങളുടെ ജാതകത്തിലെ ചന്ദ്രദോഷം നീക്കാന്‍, ചന്ദ്രദേവനെ ആരാധിക്കുന്നതോടൊപ്പം നിങ്ങള്‍ ശിവനെയും ആരാധിക്കുക. ചന്ദ്രദേവനെ ശിരസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവനെ തിങ്കളാഴ്ച ദിവസങ്ങളില്‍ പൂജിച്ചാല്‍ ചന്ദ്രദോഷം മാറുകയും ഐശ്വര്യഫലങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ചന്ദ്രദേവന്റെ അനുഗ്രഹം ലഭിക്കാന്‍, കറുത്ത എള്ള് പാലില്‍ കലര്‍ത്തി ശിവലിംഗത്തിലെ രുദ്രാഭിഷേകം ചെയ്യുക.
സോമനാഥ ജ്യോതിര്‍ലിംഗ ദര്‍ശനം
ജാതകത്തിലെ ചന്ദ്രദോഷം മാറാന്‍ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ സോമനാഥ ജ്യോതിര്‍ലിംഗം സന്ദര്‍ശിക്കുകയും പ്രത്യേകം പൂജിക്കുകയും വേണം.

തിങ്കളാഴ്ച വ്രതം
ചന്ദ്രദോഷത്തില് നിന്ന് മുക്തി നേടാനും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമായിട്ടാണ് തിങ്കളാഴ്ച വ്രതം വിശേഷിപ്പിക്കുന്നത്. തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ജാതകത്തില്‍ ചന്ദ്രനുമായി ബന്ധപ്പെട്ട ശുഭ ഫലങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍, തിങ്കളാഴ്ചയോ എല്ലാ മാസവും വരുന്ന പൗര്‍ണ്ണമിയിലോ വ്രതമെടുത്ത് ചന്ദ്രനെ ആരാധിക്കാം.
ദാനം
ജ്യോതിഷത്തില്‍, ഏതൊരു ഗ്രഹവുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമായി ദാനത്തെ വിശേഷിപ്പിക്കുന്നു. ജാതകവുമായി ബന്ധപ്പെട്ട ചന്ദ്രദോഷം മാറാന്‍ തിങ്കളാഴ്ച ചന്ദ്രനുമായി ബന്ധപ്പെട്ട അരി, പാല്, വെള്ളി, മുത്തുകള്‍, വെള്ള വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യുക.
മുത്ത് ധരിക്കുക
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളുമായി ബന്ധപ്പെട്ട രത്നങ്ങള്‍ ധരിക്കുന്നത് അവയുമായി ബന്ധപ്പെട്ട ശുഭ ഫലങ്ങള്‍ നല്കുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ നിങ്ങളുടെ ജാതകത്തില്‍ ചന്ദ്രദോഷം ഉണ്ടെങ്കില്‍ അത് മാറാന്‍ ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ച് ഒരു മുത്ത് വെള്ളി മോതിരത്തില്‍ ഇട്ട് ചെറുവിരലില്‍ ധരിക്കുക. വെള്ളി മോതിരം ധരിക്കുന്നതിന് മുമ്പ്, ചന്ദ്രമന്ത്രം ഉപയോഗിച്ച് ആവാഹിച്ച് പൂജിക്കാന്‍ മറക്കരുത്.
അമ്മയുടെ പാദങ്ങളില്‍ തൊട്ട് വണങ്ങുക
അധികമൊന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ദിവസവും അമ്മയുടെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം തേടുക. ചന്ദ്രദോഷം നീക്കാന്‍ ഈ പ്രതിവിധി ഏറ്റവും എളുപ്പവും പ്രയോജനകരവുമാണെന്ന് പറയുന്നു. ചന്ദ്രദേവന്റെ കൃപ ലഭിക്കാന്‍ സൂര്യാസ്തമയത്തിനുശേഷം വെള്ളി പാത്രത്തില്‍ ഗംഗാജലം, പാല്, അരി, പഞ്ചസാര എന്നിവ ചന്ദ്രന് അര്‍ഘ്യം സമര്‍പ്പിക്കുക.



Click it and Unblock the Notifications
