For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിയിലേയും മോശം സ്വഭാവങ്ങള്‍ ഇവയാണ്

|

ഓരോ രാശിചക്രത്തിനും അവരുടെ മോശം ശീലങ്ങള്‍ അംഗീകരിക്കേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. എന്നിരുന്നാലും നമ്മള്‍ തിരിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്. ചില രാശിചക്രങ്ങള്‍ക്ക് സന്തുഷ്ടരായിരിക്കാനും അവരുടെ മോശം സ്വഭാവം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കാനും ശ്രമിക്കാവുന്നതാണ്. എന്തൊക്കെയാണ് നിങ്ങളുടെ മോസം സ്വഭാവം ഓരോ രാശിക്കാര്‍ക്കും എന്ന് നമുക്ക് നോക്കാവുന്നതാണ്.

27 നക്ഷത്രക്കാര്‍ക്കും കര്‍ക്കടകമാസം ഫലം ഇങ്ങനെ

ഓരോ രാശിക്കാര്‍ക്കും മോശം സ്വഭാവം എന്താണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ രാശിക്കും ഓരോ സ്വഭാവത്തിലുള്ള മോശം സ്വഭാവങ്ങള്‍ ഉണ്ട്. എന്നാല്‍ എന്തൊക്കെയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. 12 രാശിക്കും മോശം എന്ന് തോന്നുന്ന ചില രാശിക്കാരുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓരോ രാശിയിലും തിരിച്ചറിയേണ്ട മോശം സ്വഭാവങ്ങള്‍ ഇതെല്ലാമാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ പലപ്പോഴും വ്യക്തിപരമായി മറ്റുള്ളവരോട് ഇടപെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. മാത്രമല്ല ഇവര്‍ വളരെയധികം ധാര്‍ഷ്ട്യമുള്ളവരാകാമെന്നതും ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരുമായി വാദത്തില്‍ ഏര്‍പ്പെടുന്നതിന് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ വളരെയധികം ധാര്‍ഷ്ട്യമുള്ള ഒരു വ്യക്തിയാണ്. അവരുടെ വഴികളില്‍ തടസ്സം സൃഷ്ടിക്കുന്നതിന് ശ്രമിക്കുന്നവരെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവര്‍ അവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇഷ്ടപ്പെടാത്തവരായിരിക്കും ഇവര്‍. വാസ്തവത്തില്‍ ഇവര്‍ വലിയ മടിയന്‍മാരായിരിക്കും. ഭാവി കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ പലപ്പോഴും പ്ലാന്‍ ചെയ്യുന്നത് നല്ല ശീലമായിരിക്കുകയില്ല.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ എപ്പോഴും ഉത്കണ്ഠാകുലരായ ചില ആളുകളാണ്. എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്തൊക്കെ ചെയ്യരുത് എന്നുള്ളത് പലപ്പോഴും ഇവര്‍ക്ക് അറിയാത്തതാണ്. പലപ്പോഴും സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. ഒന്നും ചെയ്യാനില്ലാത്തതോ ചെയ്യാന്‍ ആഗ്രഹിക്കാത്തതോ ആയ കാര്യങ്ങള്‍ ഇവരെ പലപ്പോഴും വിരസതയിലേക്ക് നയിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ വികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. മറ്റ് രാശിചക്രങ്ങളില്‍ നിന്ന് ശുഭാപ്തി വിശ്വാസമില്ലാത്തവരായിരിക്കും ഇവര്‍. ഇവ പലപ്പോഴും കാര്യങ്ങളുടെ മോശം അവസ്ഥ ഇവരെ വളരെയധികം മോശം മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. പലപ്പോഴും ഇവര്‍ ഹൈപ്പര്‍ സെന്‍സിറ്റീവ് ആയിരിക്കും. നിങ്ങള്‍ ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും സംശയമുണ്ടാകുന്ന തരത്തിലുള്ള ഒരു മോശം ശീലവും ഇവരില്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം ഇവരോട് ഇടപെടുമ്പോള്‍

ചിങ്ങം രാശി

ചിങ്ങം രാശി

നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഹംഭാവമുള്ള ആളുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുക. അഹങ്കാരം, അക്ഷമ, മൊത്തത്തിലുള്ള അസൂയ എന്നിവയിലൂടെ അഭിമാനം കാണുന്നവരാണ് പലപ്പോഴും ചിങ്ങം രാശിക്കാര്‍. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ചിങ്ങം രാശിക്കാരെ പ്രേരിപ്പിക്കുന്നത് നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. ഇത് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നുണ്ട്.

കന്നി രാശി

കന്നി രാശി

വളരെയധികം സത്യസന്ധരായവരായിരിക്കും കന്നി രാശിക്കാര്‍. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകളില്‍ അത് നെഗറ്റീവ് ആയി വരുന്നുണ്ട്. ഏത് കാര്യത്തിലും വളരെയധികം കൃത്യനിഷ്ഠ ഇവരിലുണ്ടാവുന്നുണ്ട്. ഇതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തണം എന്ന് മറ്റുള്ളവര്‍ പറയുന്നത് തീരെ ഇഷ്ടപ്പെടാത്തവരായിരിക്കും ഇവര്‍. വിവാഹത്തിന്റെ കാര്യത്തില്‍ പിടിവാശി പലപ്പോഴും ഇവരില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട്.

തുലാം രാശി

തുലാം രാശി

തങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് മനസ്സിനെ രൂപപ്പെടുത്താന്‍ ഇവര്‍ക്ക് അല്‍പം പ്രശ്‌നമാണ്. കാരണം ഒരു കാര്യത്തില്‍ മനസ്സ് ഉറപ്പിച്ച് നിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. അലസത ഇവരുടെ മുഖമുദ്രയായിരിക്കും. മറ്റുള്ളവരെ സൗന്ദര്യത്തിന്റേയും പണത്തിന്റേയും കാര്യത്തില്‍ അളക്കുന്നത് തുലാം രാശിക്കാരുടെ പ്രത്യേകതയാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാരുടെ മോശം ശീലങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ പലപ്പോഴും അസൂയ തന്നെയാണ് ഇവരില്‍ പ്രശ്‌നമുണ്ടാക്കുന്നത്. രഹസ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് താല്‍പ്പര്യം കാണിക്കുന്നവരായിരിക്കും വൃശ്ചികം രാശിക്കാര്‍. മറ്റുള്ളവരുടെ മോശം ശീലത്തെക്കുറിച്ച് എപ്പോഴും പറയാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. പല കാര്യങ്ങളിലും തര്‍ക്കങ്ങളിലേക്ക് ഇവര്‍ എത്തുന്നുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ദോഷമാണെങ്കില്‍ പോലും ഇവര്‍ അതുമായി മുന്നോട്ട് പോവുന്നുണ്ട്. അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ സാധ്യതയുണ്ട്. ജോലി, സ്‌കൂള്‍, കുടുംബം എന്നിവയുമായി ഇവര്‍ ഒരിക്കലും പൊരുത്തപ്പെട്ട് പോവുന്നില്ല.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ വളരെയധികം ലജ്ജാശീലരാണ്. അവര്‍ അങ്ങേയറ്റം ധാര്‍ഷ്ട്യമുള്ളവരായിരിക്കാം, കാരണം അവര്‍ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് വളരെ മോശം ചിന്തയിലൂടെയാണ് ഇവര്‍ മുന്നോട്ട് പോവുന്നത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് പറഞ്ഞ് ഇവര്‍ കാര്യങ്ങള്‍ ചെയ്യുന്നില്ല. മകരം രാശിക്കാര്‍ ഒരിക്കലും നിങ്ങളുടെ സന്തോഷം കളഞ്ഞ് മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം ചെയ്യില്ല.

കുംഭം രാശി

കുംഭം രാശി

വളരെ തീവ്രതയോടെയും കടുപ്പത്തോടെയും കാര്യങ്ങള്‍ ചെയ്യുന്നവരാണ് കുംഭം രാശിക്കാര്‍. ഇത് കൂടാതെ ധാര്‍ഷ്ട്യമുള്ളവരായിരിക്കും കുംഭം രാശിക്കാര്‍. ഏതെങ്കിലും പ്രത്യേക കാരണങ്ങളാല്‍ മറ്റുള്ളവരെ ഇവര്‍ അകറ്റി നിര്‍ത്താന്‍ ശ്രമിക്കും. എങ്ങനെ എപ്പോള്‍ പെരുമാറും എന്നുള്ളതിനെക്കുറിച്ച് ഇവര്‍ക്ക് മുന്‍കൂട്ടി പറയാന്‍ സാധിക്കുന്നില്ല.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ പലപ്പോഴും ആദര്‍ശത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. അവരുടെ ജീവിതത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നുവെന്ന് തോന്നുമ്പോഴെല്ലാം അവര്‍ സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു, അത് അവരുടെ ഹൈപ്പര്‍ സെന്‍സിറ്റീവ് വ്യക്തിത്വം മൂലമാകാം. ഇതെല്ലാം മീനം രാശിക്കാരുടെ മോശം സ്വഭാവമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

This Is Your Bad Habit According To Your Zodiac Sign

Here in this article we are discussing about some worst habits based on your zodiac sign. Read on
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X