Just In
- 2 hrs ago
ശുക്രന് മേടം രാശിയിലേക്ക്: പ്രണയവും സാമ്പത്തികവും ഐശ്വര്യവും 5 രാശിക്ക് സ്വന്തം
- 4 hrs ago
മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം
- 5 hrs ago
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- 6 hrs ago
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
Don't Miss
- Movies
ഞാനും റോബിനും ചവിട്ടിയരക്കാനുള്ളതോ? ആര്ട്ടിസ്റ്റുകളോടിത് ചെയ്യുമോ? ബിഗ് ബോസിനോട് കയര്‍ത്ത് റിയാസ്
- News
'എല്ലാം നാടകമാണ്; തൃക്കാകര തിരഞ്ഞെടുപ്പ് സമയമായതിനാലാണ് അത്തരമൊരു നീക്കം ദിലീപ് കേസിലുണ്ടായത്'
- Automobiles
ഉയർന്ന റേഞ്ചിനൊപ്പം കൂടുതൽ സവിശേഷതകളും! iQube ഇവിക്ക് 3 പുത്തൻ വേരിയന്റുകൾ സമ്മാനിച്ച് TVS
- Sports
IND vs SA: ദക്ഷിണാഫ്രിക്കന്‍ ടീം ശക്തം, ഇന്ത്യ യുവതാരങ്ങളുമായി വന്നാല്‍ നാണം കെടും-ആകാശ്
- Finance
വീണ്ടും ബുള്ളിഷ് ട്രാക്കില്‍! 3 മാസത്തിനുള്ളില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നാലക്കം തൊടും
- Technology
റിയൽമി നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
- Travel
മഴക്കാലത്തെ ഹണിമൂണ്‍... പൂക്കളുടെ താഴ്വര മുതല്‍ കോവളം വരെ
Thiruvonam Nakshatra 2022: സര്‍വ്വസൗഭാഗ്യം നാനാദിക്കില്‍ നിന്നും ലഭിക്കും നക്ഷത്രം
27 നക്ഷത്രങ്ങളില്‍ 22-ാമത്തെ നക്ഷത്രമാണ് തിരുവോണം നക്ഷത്രം. എല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഈ നക്ഷത്രം തിരഞ്ഞെടുക്കാറുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. എങ്കിലും തിരുവോണം നക്ഷത്രക്കാരെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവര്‍ പൊതുവേ സര്‍വ്വഗുണ സമ്പന്നരാണ്. എന്നാല്‍ വിവാഹത്തിന് പൊതുവേ ഈ നക്ഷത്രം തിരഞ്ഞെടുക്കാറില്ല എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. തിരുവോണം നക്ഷത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. പ്രത്യേകിച്ച് 2022-ല്‍ ഉണ്ടാവുന്ന ഇവരുടെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം.
ഓരോ നക്ഷത്രക്കാരില്‍ ഉണ്ടാവുന്ന നെഗറ്റീവ് പോസിറ്റീവ് മാറ്റങ്ങള്‍ എന്തൊക്കെയെന്നതും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എന്തൊക്കെയെന്നും 2022 ഇവര്‍ക്ക് എങ്ങനെയെന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. തിരുവോണം നക്ഷത്രക്കാരിലുണ്ടാവുന്ന 2022-ലെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മാസഫലം
മകരം രാശിയില്‍ ജനിച്ചവര്‍ക്കുള്ള 2022 ലെ തിരുവോണം നക്ഷത്രത്തിന്റെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഈ പ്രവചനങ്ങള്‍ വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. തിരുവോണം നക്ഷത്രപ്രകാരം 2022 ജനുവരി, മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങള്‍ നല്ല മാസങ്ങളാണ്. 2022 ഫെബ്രുവരി, ഡിസംബര്‍ മാസങ്ങള്‍ സമ്മിശ്രഫലങ്ങള്‍ നല്കുന്നു. 2022 മെയ്, ജൂണ്‍, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങള്‍ ഒരിക്കലും ഇവര്‍ക്ക് ശുഭകരമായിരിക്കില്ല എന്നുള്ളതാണ് സത്യം.

നക്ഷത്രപാദം
തിരുവോണം നക്ഷത്രം പാദം 1 ജനിച്ച മകരരാശിക്കാര്‍ മെച്ചപ്പെട്ട ജീവിതത്തിനും ജോലിക്കുമായി ഒരു പുതിയ നഗരമോ സംസ്ഥാനമോ രാജ്യമോ തിരഞ്ഞെടുക്കും. തിരുവോണം നക്ഷത്രം പാദം 2 മകരരാശിയില്‍ ജനിച്ച ആളുകള്‍ക്ക് സമ്പത്തോ പൂര്‍വ്വിക സ്വത്തുക്കളോ തിരികെ ലഭിക്കും. നിയമ പോരാട്ടങ്ങളില്‍ വിജയിക്കും. തിരുവോണം നക്ഷത്രം പാദ 3 മകരരാശിക്ക് എതിര്‍ലിംഗത്തിലുള്ളവരുമായി പ്രശ്നങ്ങള്‍ നേരിടും. ദാമ്പത്യ ജീവിതത്തില്‍ സമാധാനക്കുറവ് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. തിരുവോണം നക്ഷത്രം പാദം 4 മകരരാശിയില്‍ ജനിച്ചവര്‍ക്ക് ലോട്ടറിയിലും ഓഹരി വിപണിയിലും ഭാഗ്യമുണ്ടാകും. എന്നാല്‍ നിങ്ങള്‍ അത്യാഗ്രഹം ഒഴിവാക്കുകയും കാശ് വെച്ച് കളിക്കുന്നത് ഒഴിവാക്കുകയും വേണം എന്നുള്ളതാണ് സത്യം.

കരിയര്‍
കരിയറില്‍ നിരവധി നേട്ടങ്ങള്‍ തിരുവോണം നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഒരു ശരാശരി വര്‍ഷമായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക്. കരിയര്‍ പ്ലാനുകളില്‍ പെട്ടെന്നുള്ള തിരിച്ചടി പലപ്പോഴും അടിത്തറ ഉലക്കുന്നു. ഇത് കൂടാതെ അലസതയും കൃത്യനിഷ്ഠ പാലിക്കാത്തതും പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തും. അതോടൊപ്പം തന്നെ നിങ്ങള്‍ പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ അവര്‍ക്ക് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് താമസിക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങാനും പുതിയ തൊഴില്‍ ആരംഭിക്കാനും തീരുമാനിച്ചേക്കാം. ജോലിക്ക് വേണ്ടി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടായിരിക്കും. അല്ലാത്ത പക്ഷം അത് ചെറിയ ചില നെഗറ്റീവ് ഫലങ്ങളിലേക്കും ആഗ്രഹിച്ച ജോലി ലഭിക്കാതിരിക്കുന്ന അവസ്ഥയിലേക്കും എത്തുന്നു

സാമ്പത്തികം
നിങ്ങളില്‍ ചിലര്‍ അലങ്കാരങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും പണം ചിലവാക്കുന്നവരായിരിക്കും. ഇത് കൂടാതെ പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിന് ഇവര്‍ക്ക് ഭാഗ്യമുണ്ടാവും. വായ്പകള്‍ വൈകുന്നതിലേക്കും അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ പിടിച്ചും പിന്നീട് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. അധിക വരുമാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സൗഭാഗ്യങ്ങള്‍ ഓരോന്നും സാമ്പത്തിക കാര്യങ്ങളില്‍ ഇവരെ തേടി വരുന്നു. വീട് നവീകരിക്കുന്നു. സാമ്പത്തിക സമ്പാദ്യത്തില്‍ നിങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും.

കുടുംബം
കുടുംബവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളെ നിങ്ങള്‍ അനുകൂലമായി പരിഹരിക്കും. നല്ല സമ്പത്തുണ്ടായിട്ടും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. പങ്കാളികള്‍ തമ്മില്‍ ചെറിയ ചില ആശയ തര്‍ക്കങ്ങള്‍ ഉണ്ടാവുമെങ്കിലും അതില്‍ നിന്ന് മാറ്റം വരുന്നു. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാണ്. ഓഹരി, ഊഹക്കച്ചവടം, ചിട്ടി എന്നിവയില്‍ നിന്നുള്ള നേട്ടം നിങ്ങള്‍ക്ക് ഈ വര്‍ഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഗെയിമുകളോ ലോട്ടറിയോ വിജയിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.

കുടുംബം
കുടുംബത്തില്‍ പൂജകള്‍, സന്താനഭാഗ്യം, മറ്റ് സന്തോഷങ്ങള്‍ എന്നിവ ഉണ്ടാകും. അസൂയയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആഗ്രഹ പൂര്‍ത്തീകരണം സംഭവിക്കുന്നുണ്ട്. നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാളെ കണ്ടെത്തുന്നതിന് ഈ വര്‍ഷം പ്രയോജനകരമായിരിക്കും. നിങ്ങളുടെ ചില രഹസ്യങ്ങള്‍ വെളിപ്പെടുന്നതിനുള്ള സമയമാണ് എന്നുള്ളതാണ് സത്യം. അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിസമര്‍ത്ഥമായി അതെല്ലാം പരിഹരിക്കപ്പെടും.

കുടുംബം
നിങ്ങള്‍ മോശം സൗഹൃദവും ദുശ്ശീലങ്ങളും ഉപേക്ഷിക്കുകയും മികച്ചതിനെ കണ്ടെത്തുകയും ചെയ്യുന്നു. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടുന്നു. അന്ധവിശ്വാസത്തിന്റെ കെണിയില്‍ വീഴുന്നത് ഒഴിവാക്കണം. കുറച്ച് പ്രയാസകരമായ സമയങ്ങള്‍ക്ക് ശേഷം ഒരു അഴിമതിയില്‍ നിന്ന് നിങ്ങളുടെ പേര് ഇല്ലാതാവുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആണ് ഈ വര്‍ഷത്തെ നിങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്നത്.

പൊതുഫലങ്ങള്‍
ബിസിനസ്സ് ആളുകള്‍ക്ക് പുതിയ പങ്കാളിത്തത്തില്‍ നിന്ന് ലാഭവും വിജയവും വര്‍ദ്ധിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വര്‍ഷം. യാത്രകള്‍ വിജയിക്കും. കര്‍ശനമായ ഭക്ഷണ നിയന്ത്രണം ആവശ്യമാണ്. കാരണം അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യപ്രശ്നങ്ങളും ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഹോസ്പിറ്റല്‍ പ്രശ്നങ്ങള്‍ക്കായി പണം അധികം ചിലവാക്കേണ്ടി വരും.

പൊതുഫലങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്ക് മോശം വര്‍ഷമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ പഠനത്തില്‍ മെച്ചപ്പെടുന്നതിന് സാധിക്കുകയില്ല. ചിലര്‍ക്ക് ആഗ്രഹം പോലെ വിവാഹം നടക്കും. ചിലര്‍ക്ക് പെട്ടെന്ന് വിവാഹം നടത്തുന്നതിനുള്ള സാധ്യതയും ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്. പുനര്വിവാഹത്തില് വിജയവും ദാമ്പത്യ ഐക്യവും ഉണ്ടാവുന്നു. ദീര്‍ഘകാലമായി വിവാഹം മുടങ്ങിയവര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഈ തീരുമാനം അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ശനിയുടെ
അസ്തമയം
33
ദിവസത്തേക്ക്:
ഈ
രാശിക്കാരുടെ
പ്രശ്നങ്ങള്‍
വര്‍ദ്ധിക്കും