Latest Updates
-
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്!
മക്കളുടേയും കുടുംബത്തിന്റേയും സര്‍വ്വൈശ്വര്യം: മഹാദേവന് കനിഞ്ഞനുഗ്രഹിക്കും ദിനം
ധനുമാസത്തിലെ തിരുവാതിര എന്നത് സ്ത്രീകളുടെ ഉത്സവമായാണ് കണക്കാക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ കുടുംബത്തിന്റേയും ഭര്‍ത്താവിന്റേയും ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. കന്യകകളായ പെണ്‍കുട്ടികള്‍ ഇഷ്ടമാംഗല്യ സിദ്ധിക്ക് വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ഈ വര്‍ഷത്തെ തിരുവാതിര വരുന്നത് ജനുവരി 6 വെള്ളിയാഴ്ചാണ്. ധനുമാസത്തിലെ തിരുവാതിരയുടെ എല്ലാ ഫലങ്ങളും ലഭിക്കുന്നതിന് വേണ്ടി തിരുവാതിര ദിനത്തില്‍ മാത്രം വ്രതം എടുത്താല്‍ പോരാ. അതിന് വേണ്ടി രണ്ട് നോയമ്പ് പ്രധാനമായും എടുക്കേണ്ടതാണ്.

മകയിരം ദിനത്തിലും തിരുവാതിര ദിനത്തിലും വ്രതമെടുക്കുകയും നോമ്പ് അനുഷ്ഠിക്കുകയും വേണം. മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന രാത്രിയിലാണ് മഹാദേവന്റെ ജന്മദിനം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ വ്രതമെടുത്ത് പ്രാര്‍ത്ഥിച്ചാല്‍ മഹാദേവന്റ അനുഗ്രഹം ഉണ്ടാവുകയും ദീര്‍ഘസുമംഗലിയായി ജീവിതകാലം മുഴുവന്‍ ജീവിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. പാര്‍വ്വതി ദേവിയുടെ കഠിനതപസ്സിന്റെ ഫലമായാണ് ശിവ-പാര്‍വ്വതി പരിണയം നടന്നത്. അതിന്റെ ഐതിഹ്യമായാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശിവപാര്‍വ്വതിമാരുടെ അനുഗ്രഹം
ശിവപാര്‍വ്വതിമാരുടെ അനുഗ്രഹം ഭക്തര്‍ക്ക് മേല്‍ ചൊരിയുന്ന ദിനമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര. ഈ ദിനത്തില്‍ നാം ശിവനെ മാത്രമല്ല ശിവകുടുംബത്തെ വരെ ആരാധിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സത് സന്താനയോഗവും നല്കുന്നു. മരണത്തെ വരെ ജയിക്കുന്നതിന് ശിവകുടുംബം നമ്മളെ അനുഗ്രഹിക്കുന്നു. ശിവപാര്‍വ്വതിമാരെ പ്രാര്‍ത്ഥിച്ച് വ്രതമെടുക്കുന്നതിലൂടെ തന്നെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യവും നേട്ടങ്ങളും നല്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായാണ് തിരുവാതിര ദിനം ആഘോഷിക്കുന്നത്.

ഐതിഹ്യം
തിരുവാതിര വ്രതത്തിന് പിന്നില്‍ നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. ഇതില്‍ ഒന്നാണ് സതീദേവിയുടെ ജീവത്യാഗം മൂലം പരമശിവന് ക്രോധാകുലനായി ലോകത്തെയാകെ നശിപ്പിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഈ സമയം ദേവഗണങ്ങള്‍ ഒട്ടാകെ ശിവനെ ശാന്തനാക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. എന്നാല്‍ ഈ സമയത്തോടെ പാര്‍വ്വതി ദേവി പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ കഠിനമായ തപസ്സ് ചെയ്തു. തുടര്‍ന്ന് പാര്‍വ്വതിയില്‍ അനുരാദ വിവശനായ ശിവന് പാര്‍വ്വതീ പരിണയം നടത്തിയ ദിനമായാണ് തിരുവാതിര ദിനത്തെ കണക്കാക്കുന്നത്. ഇത് കൂടാതെ ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപസ്ത്രീകള്‍ കാര്‍ത്യായനി പൂജ നടത്തിയ ദിവസമായും ഈ ദിനത്തെ കണക്കാക്കുന്നു.

തിരുവാതിര ദിനത്തിലെ ഉറക്കമൊഴിക്കല്‍
തിരുവാതിര ദിനത്തില്‍ ഉറക്കമൊഴിക്കുന്നതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. പാലാഴി മഥനം നടത്തിയ സമയത്ത് വാസുകിയുടെ വായില്‍ നിന്ന് പുറത്ത് വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി പരമശിവന് കുടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് കണ്ട പാര്‍വ്വതി ദേവി ശിവന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും ശിവനെ രക്ഷിക്കുന്നതിന് വേണ്ടി ഉറക്കമൊഴിഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്തത് തിരുവാതിര ദിനത്തിലാണ് എന്നാണ് വിശ്വാസം. ഇതിന്റെ ഫലമായാണ് ഈ ദിനത്തില്‍ ഉറക്കമൊഴിഞ്ഞ് സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുകയും ജീവിത പങ്കാളിക്ക് ആയുരാരോഗ്യവും ആയുസ്സും പ്രദാനം ചെയ്യുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

വ്രതമെടുക്കേണ്ടത് ഇപ്രകാരം
തിരുവാതിര നാളില്‍ വ്രതമെടുക്കേണ്ടത് ഇപ്രകാരമാണ്. പാതിരാ പൂ ചൂടി മകരം നാളില്‍ തന്നെ ഉറക്കമൊഴിച്ച് അഷ്ടമംഗല്യത്തട്ടില്‍ ദശപുഷ്പങ്ങളും എടുത്ത് അത് മുടിയില്‍ ചൂടി നാലും കൂട്ടി മുറുക്കി കുളിക്കാന്‍ പോണം. തിരുവാതിരക്കുളി എന്നൊരു ചൊല്ല് തന്നെയുണ്ട്. അതിന് വേണ്ടി കുളത്തില്‍ പോയി തുടിച്ച് കുളിച്ച് ഊഞ്ഞാലാടുകയും ദീപം കൊളുത്തി ദശപുഷ്പങ്ങള്‍ ചൂടി തിരുവാതിരക്കളിയും കളിക്കുന്നു. വ്രതമെടുക്കുമ്പോള്‍ അതിരാവിലെ കുളിച്ച് കോടി വസ്ത്രങ്ങള്‍ ധരിച്ച് ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂജയും വഴിപാടും കഴിക്കണം. ശേഷം അരിഭക്ഷണം ഒഴിവാക്കി ഇളനീരും പഴവും മാത്രം കഴിക്കണം. തിരുവാതിര നാളില്‍ ഒരിക്കലും അരി ഭക്ഷണം കഴിച്ച് കൊണ്ട് വ്രതമെടുക്കാന്‍ പാടില്ല. ഇത് വ്രതത്തിന്റെ പുണ്യം നല്കുകയില്ല.



Click it and Unblock the Notifications
