Thiruvathira Nakshatra 2024: കഷ്ടനഷ്ടങ്ങളെ തൂത്തെറിയുന്ന വര്‍ഷം, തിരുവാതിര നക്ഷത്രഫലം 2024

2024 പുതുവര്‍ഷം പിറക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ. പുതുവര്‍ഷത്തില്‍ ഐശ്വര്യപൂര്‍ണമായ ഒരു ജീവിതത്തിനായി എല്ലാവരും കൊതിക്കുന്നു. മുന്‍കാലങ്ങളിലെ കഷ്ടപ്പാടുകളെല്ലാം പുതുവര്‍ഷത്തില്‍ മാറി ഐശ്വര്യം വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. ജ്യോതിഷപ്രകാരം, പുതുവര്‍ഷത്തില്‍ തിരുവാതിര നക്ഷത്രക്കാരുടെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണന്ന് നമുക്ക് നോക്കാം. പൊതുഫലം പ്രകാരമാണ് ഈ കാര്യങ്ങള്‍ പറയുന്നത്. എങ്കിലും എണ്‍പത് ശതമാനം കാര്യങ്ങളും നിങ്ങള്‍ക്ക് ഇത്തരത്തില്‍ വന്നുഭവിക്കുന്നതായിരിക്കും. 2024ല്‍ തിരുവാതിര നക്ഷത്രക്കാരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമായി വായിക്കൂ.

തിരുവാതിര നക്ഷത്രം 2024 ഫലങ്ങള്‍

2024ല്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് ശാന്തമായ വര്‍ഷമാണ്. എന്നാല്‍, ജീവിതത്തില്‍ പലപ്പോഴും പെട്ടെന്ന് ദേഷ്യവും കോപവും വരാന്‍ ധാരാളം സന്ദര്‍ഭങ്ങളുണ്ടാകും. എടുത്തുചാട്ടവും നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടാക്കും. എടുത്തുചാട്ടം മൂലം ജീവിതത്തില്‍ പല അപകടങ്ങളും വരാം. ഭര്‍ത്താവിന് പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നേക്കാം. ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടേയിരിക്കാം.

Thiruvathira Nakshatra Phalam 2024

തൊഴില്‍പരമായി നോക്കുകയാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. മികച്ച തൊഴിലവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൈവരും. അതിനാല്‍ കഠിനാധ്വാനം അനിവാര്യമാണ്. വിദേശത്തും സ്വദേശത്തും ജോലി ലഭിക്കാനുള്ള സമയമുണ്ട്. എന്നാല്‍ ഓഗസ്റ്റ് മാസത്തിനു ശേഷം നിങ്ങള്‍ അല്‍പമൊന്ന് ശ്രദ്ധിക്കണം. കാരണം ചില അപകടങ്ങളും നഷ്ടങ്ങളും ഈ സമയം നിങ്ങള്‍ക്ക് ഉണ്ടായേക്കാം. ഈ സമയം തീര്‍ച്ചയായും നിങ്ങള്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ശ്രീരാമനെയും ഹനുമാന്‍ സ്വാമിയെയും ആരാധിക്കുക. ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഒരു പരിധിവരെ തരണം ചെയ്യാന്‍ സാധിക്കുന്നതായിരിക്കും.

കുടുംബപരമായ ക്ലേശങ്ങളും പ്രയാസങ്ങളും ജീവിതത്തിലേക്ക് കടന്നുവന്നേക്കാം. സ്ത്രീകളാണ് നിങ്ങളെങ്കില്‍ ഈ സമയം പ്രത്യേകം ശ്രദ്ധിക്കുക. എന്നാല്‍ പുരുഷന്‍മാരെ സംബന്ധിച്ച് നല്ലൊരു വര്‍ഷം തന്നെയാണ് ഇത്. സാമ്പത്തികപരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് വന്നുചേര്‍ന്നേക്കാം. എടുത്തുചാട്ടം ഒഴിവാക്കി പ്രവര്‍ത്തിക്കുക.

വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം നല്ലതു തന്നെയാണ്. നന്നായി പഠിച്ച് നേട്ടങ്ങളുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഭദ്രകാളീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ദേവിയെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ശുഭഫലങ്ങള്‍ കൊണ്ടുവരും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അതിനാല്‍ ഇക്കാര്യം ശ്രദ്ധിച്ച് മുന്നോട്ട് പോകുക.

വസ്തു, വീട് എന്നിവ സംബന്ധിച്ച് സമയം നിങ്ങള്‍ക്ക് നല്ലതാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കായി ശ്രമിക്കുന്നത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ഇത്തരം പരിശ്രമങ്ങള്‍ വിജയത്തിലെത്തും. വീട്, വസ്തു എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധ്യമാക്കിയെടുക്കാവുന്ന ഒരു സമയം തന്നെയാണ് ഇത്. ശിവക്ഷേത്ര ദര്‍ശനം നടത്തി മുന്നോട്ട് പോകുക.

സംസാരവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാവുന്നതാണ്. അതിനാല്‍ നിങ്ങളുടെ സംസാരം നല്ലവണ്ണം ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ ബന്ധങ്ങള്‍ വഷളായേക്കാം. ചില കൂട്ടുകെട്ടുകള്‍ നിങ്ങള്‍ക്ക് നല്ലതായി ഭവിക്കുന്ന ഒരു സമയമാണ് ഇത്. എന്നാല്‍ ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.

ഒന്നില്‍ക്കൂടുതല്‍ തവണ ആശുപത്രിവാസം വേണ്ടിവരുന്ന ഒരു അവസരം ഈ സമയം നിങ്ങള്‍ക്ക് വന്നേക്കാം. അതിനാല്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. പല കാര്യങ്ങളിലും ധനനഷ്ടം ഉണ്ടായേക്കാം. മറ്റുള്ളവരുടെ വാക്ക് മാത്രം കേട്ട് ഒരിക്കലും പ്രവര്‍ത്തിക്കരുത്. അപവാദങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുക. സന്താനങ്ങളുമായി ബന്ധപ്പെട്ട് 2024 വര്‍ഷത്തില്‍ നല്ല വാര്‍ത്തകള്‍ വന്നേക്കാം. അവര്‍ക്ക് നല്ല ജോലി ലഭിക്കുകയോ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം. നിങ്ങള്‍ പണം കടം നല്‍കിയിട്ടുണ്ടെങ്കില്‍ അതെല്ലാം തിരിച്ചു കിട്ടുന്ന സമയമാണ് ഇത്. തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും.

ജോലി അന്വേഷിക്കുന്നവര്‍ക്ക് ശുഭകരമായ സമയമാണ് ഇത്. സര്‍ക്കാര്‍ ജോലി വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.ബിസിനസ്പരമായി നോക്കുകയാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതാണ്. ബിസിനസില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ സമയം കലഹങ്ങള്‍ കുറവായിരിക്കും. കുറേക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ വര്‍ഷം നിങ്ങള്‍ക്ക് സാധിക്കാനാകും. വിദേശയാത്രകള്‍ക്ക് സാധ്യതയുണ്ട്. അത് ജോലി, പഠനം എന്നിവയുമായി ബന്ധപ്പെട്ടാവാം. അടുത്തുള്ള ദേവീക്ഷേത്രത്തില്‍ ചുവന്ന പട്ട് സമര്‍പ്പിക്കുക. കൂടാതെ കുടുംബക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ദര്‍ശനം നടത്തുക. സാധിക്കുന്നവരാണ് എങ്കില്‍ മാസത്തില്‍ ഒരിക്കല്‍ കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. നിങ്ങളുടെ ജീവിതത്തില്‍ വരുന്ന തടസ്സങ്ങളെല്ലാം മാറുന്നതായിരിക്കും.

Story first published: Saturday, December 23, 2023, 9:32 [IST]
X
Desktop Bottom Promotion