For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവാതിര നക്ഷത്രം സ്ത്രീക്കോ പുരുഷനോ നല്ലത്; അറിയാം സമ്പൂര്‍ണഫലം

|

തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ അല്‍പം ദേഷ്യക്കാരാണ് എന്നത് സംശയമില്ലാത്ത കാര്യമാണ്. ഭഗവാന്‍ പരമശിവന്റെ നക്ഷത്രമാണ് തിരുവാതിര. അതുകൊണ്ട് തന്നെ തിരുവാതിര നക്ഷത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ആണും പെണ്ണും എന്ന് വേര്‍തിരിക്കാവുന്ന ചില സ്വഭാവ സവിശേഷതകളും ഉണ്ട്. അവ എന്തൊക്കെയെന്നത് നമ്മളെല്ലാവരും അറിഞ്ഞിരിക്കാം.

Thiruvathira Nakshatra

തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ അല്‍പം കടുംപിടുത്തക്കാരിയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണ് ഇവരുടെ സ്വഭാവ സവിശേഷതകള്‍, വിവാഹം, ജോലി എന്നിവയെക്കുറിച്ചെല്ലാം പറയുന്നത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

തിരുവാതിര നക്ഷത്രം- പുരുഷ സ്വഭാവം

തിരുവാതിര നക്ഷത്രം- പുരുഷ സ്വഭാവം

തിരുവാതിര നക്ഷത്രക്കാരായ പുരുഷന്‍മാര്‍ എല്ലാ ജോലികളും സന്തോഷത്തോടെ ചെയ്ത് തീര്‍ക്കുന്നു. എത്ര വലിയ ജോലിയാണെങ്കിലും അവര്‍ അത് ഉത്തരവാദിത്തത്തോടെ ചെയ്യുന്നു. ഇവര്‍ പലപ്പോഴും എല്ലാവരുടേയും പ്രധാന കേന്ദ്രമായി മാറുന്നുണ്ട്. അവര്‍ ഒരു നല്ല മന:ശാസ്ത്രജ്ഞരായിരിക്കും. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം, അവര്‍ സൗഹൃദത്തിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍, തനിക്ക് ഒരു ഉപകാരം ചെയ്യുന്ന ആളുകളോട് അവര്‍ നന്ദി പ്രകടിപ്പിക്കുകയില്ല.

തിരുവാതിര നക്ഷത്രക്കാരായ പുരുഷന്‍ - പ്രൊഫഷനും അനുബന്ധ മേഖലകളും

തിരുവാതിര നക്ഷത്രക്കാരായ പുരുഷന്‍ - പ്രൊഫഷനും അനുബന്ധ മേഖലകളും

തിരുവാതിര നക്ഷത്രക്കാരന് പൊതുവിജ്ഞാനത്തിന്റെ വിശാലമായ ലോകത്തേക്കുള്ള കഴിവുണ്ടായിരിക്കും. മികച്ച ഓര്‍മ്മശക്തിയും ഇവരിലുണ്ടായിരിക്കും. അവന്‍ അനുകമ്പയുള്ളവനും ശാന്തനുമായിരിക്കും. അതിനാല്‍ ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പോലും അവര്‍ സമചിത്തതയോടെ പെരുമാറുന്നു. പലപ്പോഴും മള്‍ട്ടി ടാസ്‌ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. തന്റെ സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നില്ലെങ്കിലും അവര്‍ ബഹുമാനിക്കപ്പെടുന്നുണ്ട്. പൊതുവേ വീട്ടില്‍ നിന്ന് അകലെ അല്ലെങ്കില്‍ ഒരുപക്ഷേ വിദേശ രാജ്യങ്ങളില്‍ പോലും ജോലിക്ക് വേണ്ടി ഇവര്‍ സ്ഥിരതാമസമാക്കുന്നു. ജോലിയുടെ അടിസ്ഥാനത്തില്‍, അവന്‍ 32 നും 42 നും ഇടയില്‍ ഇവര്‍ ഉയരത്തില്‍ എത്തും.

രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍രോഹിണി നക്ഷത്രക്കാരുടെ പ്രത്യേകതകള്‍

തിരുവാതിര നക്ഷത്രം പുരുഷന്‍: കുടുംബജീവിതം

തിരുവാതിര നക്ഷത്രം പുരുഷന്‍: കുടുംബജീവിതം

തിരുവാതിര നക്ഷത്രക്കാര്‍ക്ക് വിവാഹം വൈകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചിലപ്പോള്‍ വിവാഹം നേരത്തെ സംഭവിക്കുകയാണെങ്കില്‍ ചിലപ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുന്നുണ്ട്. അയാള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. പക്ഷേ അത് മുഖത്ത് പ്രകടമാകാന്‍ ഇവര്‍ അനുവദിക്കില്ല. എന്നാല്‍ വൈകിയ വിവാഹം അദ്ദേഹത്തിന് വളരെ നല്ലതായിരിക്കും, കാരണം അയാളുടെ പങ്കാളി തിരുവാതിര നക്ഷത്രക്കാരെ നല്ലതു പോലെ പരിപാലിക്കും.

തിരുവാതിര നക്ഷത്രം പുരുഷന്‍: ആരോഗ്യം

തിരുവാതിര നക്ഷത്രം പുരുഷന്‍: ആരോഗ്യം

ആരോഗ്യപരമായി, ചില രോഗങ്ങള്‍ തിരുവാതിര നക്ഷത്രക്കാരായ പുരുഷന്‍മാരെ അലട്ടാന്‍ സാധ്യതയുണ്ട്, അത് ഭേദപ്പെടുത്താനാകാത്ത അവസ്ഥയിലേക്ക് പലപ്പോഴും എത്തിക്കുന്നുണ്ട്. പക്ഷാഘാതം, ഹൃദയം, ദന്ത സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരെ ഇവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അയാള്‍ക്ക് ആസ്ത്മ, വരണ്ട ചുമ, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള കേള്‍വി വൈകല്യം എന്നിവയും ബാധിച്ചേക്കാം.

തിരുവാതിര നക്ഷത്ര സ്വഭാവം: സ്ത്രീ

തിരുവാതിര നക്ഷത്ര സ്വഭാവം: സ്ത്രീ

തിരുവാതിര നക്ഷത്രത്തിലെ സ്ത്രീകള്‍ നല്ല പെരുമാറ്റവും സമാധാനപരമായ സ്വഭാവം ഉള്ളവരും ആയിരിക്കും. സാമ്പത്തികമായി ഇവര്‍ ധാരാളം പണം ചെലവാക്കുന്നയാളാണ്. അവര്‍ ബുദ്ധിമാന്‍മാരും സഹായ മനസ്ഥിതി ഉള്ളവരും ആയിരിക്കും. പക്ഷേ ചിലപ്പോള്‍ ഇവരുടെ മനസ്സ് വളരെയധികം അസ്വസ്ഥമാകാം. നിസ്സാര കാര്യങ്ങളില്‍ തെറ്റ് കണ്ടെത്താം. ഇവര്‍ക്ക് വിവാഹമോചനം നേടിയ മാതാപിതാക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

തിരുവാതിര നക്ഷത്രം സ്ത്രീ: പ്രൊഫഷന്‍

തിരുവാതിര നക്ഷത്രം സ്ത്രീ: പ്രൊഫഷന്‍

തിരുവാതിര നക്ഷത്രക്കാരിയായ സ്ത്രീ അവളുടെ വിദ്യാഭ്യാസത്തിലും പിന്നീട് ഗവേഷണത്തിലോ ശാസ്ത്രമേഖലയിലോ ജോലി നേടുന്നതിനും ശ്രമിക്കുന്നുണ്ട്. അവള്‍ സാധാരണയായി ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ അല്ലെങ്കില്‍ ഒരു ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഒരു ഫ്രീലാന്‍സ് കണ്‍സള്‍ട്ടന്റായി ഇവര്‍ക്ക് ധാരാളം സമ്പാദിക്കാനും കഴിയും.

തിരുവാതിര നക്ഷത്രം സ്ത്രീ: കുടുംബജീവിതം

തിരുവാതിര നക്ഷത്രം സ്ത്രീ: കുടുംബജീവിതം

തിരുവാതിര നക്ഷത്രക്കാരായ സ്ത്രീകളുടെ കുടുംബ ജീവിതം എങ്ങനെയെന്ന് നമുക്ക് നോക്കാം. പൊതുവെ വൈകി വിവാഹം കഴിക്കുന്നവരായിരിക്കും. എന്നാല്‍ അവള്‍ക്ക് ആവശ്യപ്പെടുന്ന സ്‌നേഹം ആസ്വദിക്കാനാകില്ല. ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ സ്‌നേഹം ഇവര്‍ക്ക് പരിമിതമായേ ലഭിക്കുകയുള്ളൂ. അവളുടെ ദാമ്പത്യ ജീവിതം ഒരിക്കലും സുഗമമായിരിക്കില്ല, അവളുടെ കുട്ടികള്‍ക്കുപോലും സന്തോഷത്തിന്റെ ഉറവിടമാകാന്‍ കഴിയില്ല. പലപ്പോഴും കുടുംബ ജീവിതത്തിലെ അസ്വസ്ഥതകള്‍ ഇവര ബാധിച്ച് കൊണ്ടിരിക്കും.

ആയുരാരോഗ്യവും സമ്പത്തും; നവഗ്രഹങ്ങള്‍ അനുഗ്രഹം ചൊരിയാന്‍ ഇവആയുരാരോഗ്യവും സമ്പത്തും; നവഗ്രഹങ്ങള്‍ അനുഗ്രഹം ചൊരിയാന്‍ ഇവ

തിരുവാതിര നക്ഷത്രം സ്ത്രീ: ആരോഗ്യം

തിരുവാതിര നക്ഷത്രം സ്ത്രീ: ആരോഗ്യം

ഈ നക്ഷത്രക്കാരിയായ സ്ത്രീ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, ആസ്ത്മ, രക്തം, ഗര്‍ഭപാത്രം, ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങള്‍ അവഗണിച്ചാല്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ തുടക്കത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.

English summary

Thiruvathira Nakshatra Male And Female Characteristics Marriage Compatibility Suitable Career In Malayalam

Here in this article we are discussing about the Thiruvathira Nakshatra male and female characteristics, marriage compatibility, suitable career, effects and other details in malayalam. Take a look.
Story first published: Monday, September 6, 2021, 19:25 [IST]
X
Desktop Bottom Promotion