Thiruvathira Nakshatra 2022: തിരുവാതിര നക്ഷത്രം 2022 സമ്പൂര്‍ണ വര്‍ഷഫലം

2022 തുടങ്ങാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ നക്ഷത്രഫലത്തെക്കുറിച്ചും വരും വര്‍ഷത്തില്‍ നമ്മളെ ബാധിക്കുന്ന ദോഷങ്ങളും ഗുണഫലങ്ങളും എന്തൊക്കെയെന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന ഫലങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്. ഇവരില്‍ മികച്ച ഫലങ്ങളും മോശം ഫലങ്ങളും ഉണ്ടായിരിക്കും.

Thiruvathira Nakshatra 2022

ഈ ലേഖനത്തില്‍ തിരുവാതിര നക്ഷത്രത്തെക്കുറിച്ചാണ് പറയുന്നത്. തിരുവാതിര നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. 2022 വര്‍ഷത്തില്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണ് ഫലങ്ങള്‍ എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. ഓരോ നാളുകാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മികച്ച മാസങ്ങള്‍

മികച്ച മാസങ്ങള്‍

2022 ജനുവരി, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളാണ് തിരുവാതിര നക്ഷത്രക്കാര്‍ക്ക് മികച്ച മാസങ്ങള്‍. 2022 ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക് മോശം മാസങ്ങളാണ്. 2022 ഏപ്രില്‍, മെയ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ സ്തംഭനാവസ്ഥയിലായിരിക്കും. എന്നാല്‍ ഓരോ മാസത്തിലും നാഴികയും വിനാഴികയും മാറുന്നതിന് അനുസരിച്ച് മാറ്റങ്ങള്‍ മാറി മറിഞ്ഞ് വരുന്നുണ്ട്. മികച്ച മാസങ്ങളില്‍ മികച്ച ഫലങ്ങളാണ് ലഭിക്കുന്നത്, എന്നാല്‍ മോശം മാസങ്ങളില്‍ മോശം ഫലങ്ങളും ഉണ്ടാവുന്നത്.

നക്ഷത്രപാദത്തിലെ മാറ്റങ്ങള്‍

നക്ഷത്രപാദത്തിലെ മാറ്റങ്ങള്‍

തിരുവാതിര നക്ഷത്ര പാദം 1 ജനിച്ചവര്‍ ജോലി മാറാനും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൂടുതല്‍ മികച്ച അവസരങ്ങള്‍ കണ്ടെത്തുന്നതിനും ശ്രമിക്കുന്നുണ്ട്. തിരുവാതിര നക്ഷത്ര പാദം 2-ല്‍ ജനിച്ചവര്‍ക്ക് ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. തിരുവാതിര നക്ഷത്ര പാദം 3-ല്‍ ജനിച്ചവര്‍ ലോട്ടറി അല്ലെങ്കില്‍ സാമ്പത്തിക കാര്യങ്ങളില്‍ ഭാഗ്യവാന്മാരായിരിക്കും. തിരുവാതിര നക്ഷത്ര പാദം 4-ല്‍ ജനിച്ചവര്‍ തൊഴില്‍, ധനകാര്യങ്ങളില്‍ പുരോഗതി കൈവരിക്കും. ഇത്രയുമാണ് തിരുവാതിര നക്ഷത്രക്കാരുടെ 2022-ലെ പൊതുവായ ഫലങ്ങള്‍.

ജോലിയിലെ മാറ്റങ്ങള്‍

ജോലിയിലെ മാറ്റങ്ങള്‍

ജോലിയില്‍ മികച്ച മാറ്റങ്ങളാണ് തിരുവാതിര നക്ഷത്രക്കാരില്‍ ഉണ്ടാവുന്നത്. ഇവരില്‍ കരിയറില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിന് മികച്ച വര്‍ഷമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയറിന്റെ തുടക്കത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങളില്‍ എന്തൊക്കെയാണ് മുന്നോട്ടുണ്ടാവുന്ന പോസിറ്റീവ് ഘടകങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കരിയര്‍ അല്ലെങ്കില്‍ ജോലി മാറ്റാന്‍ ശ്രമിക്കുന്നതിന് നല്ല വര്‍ഷമാണ്. ഈ വര്‍ഷം, നിങ്ങള്‍ റിസ്‌ക് എടുക്കാനും കഠിനാധ്വാനം ചെയ്യാനും ആള്‍ക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്തനാകാന്‍ ധൈര്യം കാണിക്കാനും തയ്യാറാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ മികച്ച വിജയം കാണും. സര്‍ക്കാര്‍ സംബന്ധമായ ജോലി കാര്യങ്ങളില്‍ നിരാശായിരിക്കും ഫലം. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം. ആവശ്യമില്ലാതെ ഇത്തരം കാര്യങ്ങള്‍ വലിച്ചെടുക്കരുത് എന്നുള്ളതാണ് സത്യം.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തികമായി ഈ വര്‍ഷം അല്‍പം ശ്രദ്ധിക്കണം. എങ്കിലും നിക്ഷേപങ്ങളില്‍ മികച്ച ഫലം പ്രതീക്ഷിക്കാവുന്നതാണ്. ഈ വര്‍ഷം കൂടുതല്‍ നൂതനവും ആധുനികവുമായ നിക്ഷേപ ഓപ്ഷനുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചേക്കാം. ഇതെല്ലാം വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. ജീവിത പങ്കാളി സാമ്പത്തികമായി വളരെയധികം സഹായിക്കും. പഴയ കടങ്ങള്‍ തീര്‍ക്കും. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന സ്വത്ത് കേസുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി പരിഹരിക്കപ്പെടും. വാഹനം മൂലം കേടുപാടുകള്‍ ഉണ്ടാകും. വീട് പുനരുദ്ധാരണം നടത്തും.

പഠനത്തിന്റെ കാര്യത്തില്‍

പഠനത്തിന്റെ കാര്യത്തില്‍

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച ഫലമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ മികച്ച സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ മുന്നോട്ട് പോവുന്നതിനം വിദേശത്ത് പോയി പഠിക്കുന്നതിനും ഉള്ള യോഗം കാണുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ മടങ്ങിവരാന്‍ തീരുമാനിച്ചേക്കാം. മത്സരപരീക്ഷകളില്‍ മികച്ച വിജയം തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നുണ്ട്. എന്നാല്‍ അമിതദേഷ്യം ഒഴിവാക്കി വേണം ഓരോ കാര്യവും ചെയ്യേണ്ടത് എന്നുള്ളതാണ് സത്യം. അല്ലാത്ത പക്ഷം വിപരീതഫലമാണ് ഇവരില്‍ ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മികച്ച ഒരു വര്‍ഷം തന്നെയായിരിക്കും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ തിരുവാതിര നക്ഷത്രക്കാര്‍ക്ക്.

ദാമ്പത്യ ജീവിതത്തില്‍

ദാമ്പത്യ ജീവിതത്തില്‍

ദാമ്പത്യ ജീവിതത്തില്‍ ഇവരെ തേടി മികച്ച വര്‍ഷമാണ് കാത്തിരിക്കുന്നത് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ജീവിതത്തിലെ വെല്ലുവിളികളെ എല്ലാം ഇല്ലാതാക്കി മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവേണ്ടതുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ടണ്‍ കണക്കിന് ക്ഷമ കാണിക്കേണ്ടതുണ്ട്. ധൃതിയിലും ദേഷ്യത്തിലും അല്ലാതെ സമാധാനപരമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഈ വര്‍ഷം ഉണ്ടാകും. അഭ്യുദയകാംക്ഷികളുടെ സഹായത്താല്‍ പ്രണയകാര്യങ്ങളില്‍ മികച്ച ഫലം ഉണ്ടാവുന്നുണ്ട്. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് മികച്ച ഫലം ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്. അവിവാഹിതരായവര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹം നടക്കുമെങ്കിലും ചില പ്രാരംഭ പ്രശ്‌നങ്ങള്‍ക്ക് ശേഷം. പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വര്‍ഷം.

ആരോഗ്യത്തിന്റെ കാര്യത്തില്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2022. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും, പക്ഷേ ഗുരുതരമായ ഒന്നും ഉണ്ടാകില്ല. നിലവിലുള്ള ഒരു ആരോഗ്യപ്രശ്‌നത്തിന് നിങ്ങള്‍ നല്ലൊരു പ്രതിവിധി കണ്ടെത്തും. എങ്കിലും എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്നുണ്ടെങ്കില്‍ താമസിക്കാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് നിസ്സാരപ്രശ്‌നമാണ് എന്ന് പറഞ്ഞ് അതിനെ നിസ്സാരവത്കരിക്കരുത് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്.

X
Desktop Bottom Promotion