തിരുവാതിര നക്ഷത്രക്കാര്‍ക്ക് 2021- ഫലങ്ങള്‍ ഇതാണ്

27 നക്ഷത്രങ്ങളില്‍ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര നക്ഷത്രം. ഈ നക്ഷത്രത്തിന്റെ ഫലങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. 2021 ഈ നക്ഷത്രക്കാരെ എങ്ങനെ വരവേല്‍ക്കുന്നു എന്ന് നമുക്ക് അറിഞ്ഞിരിക്കാവുന്നതാണ്. 2021 മലയാള നക്ഷത്രം അല്ലെങ്കില്‍ ജന്മനക്ഷത്രം കേരള ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ എന്തൊക്കെയെന്നത് ഓരോരുത്തരിലും ആകാംഷ നിറക്കുന്ന ഒന്നാണ്. 2021 ജനുവരി, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളാണ് തിരുവാതിര നക്ഷത്രക്കാര്‍ക്ക് നല്ല മാസം.

ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍ 2021 മോശം മാസങ്ങളാണ്. 2021 ഏപ്രില്‍, മെയ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളില്ലാതെ നിശ്ചലമായിരിക്കും. ഈ നക്ഷത്രത്തിന് അല്‍പം മുന്‍കോപം കൂടുതലായിരിക്കും എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്നതേ ഉള്ളൂ. ഇതില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നക്ഷത്രഫലങ്ങള്‍

നക്ഷത്രഫലങ്ങള്‍

തിരുവാതിര നക്ഷത്രത്തിന്റെ ആദ്യ പാദത്തില്‍ ജനിച്ചവര്‍ക്ക് അവരുടെ ജോലി മാറ്റാനും നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് എന്തെങ്കിലും കണ്ടെത്താനും കഴിയുന്നുണ്ട്. രണ്ടാം പാദത്തിലാണ് ജനിച്ചതെങ്കില്‍ ഇവര്‍ക്ക് ഗുരുതരമായ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചേക്കുന്നതിനുള്ള സാധ്യതയുണ്ട്. മൂന്നാം പാദത്തില്‍ ജനിച്ചവര്‍ക്ക് ലോട്ടറിയിലോ സാമ്പത്തിക കാര്യങ്ങളിലോ ഭാഗ്യമുണ്ടാകും. തിരുവതിര നക്ഷത്രം നാലം പാദത്തില്‍ ജനിച്ചവര്‍ കരിയറിലും പണത്തിലും പുരോഗതി കൈവരിക്കുന്നവരായിരിക്കും.

ജോലിയിലെ മാറ്റങ്ങള്‍

ജോലിയിലെ മാറ്റങ്ങള്‍

കരിയര്‍ അല്ലെങ്കില്‍ ജോലി മാറ്റങ്ങള്‍ പരീക്ഷിക്കാന്‍ ഇത് ഒരു നല്ല വര്‍ഷമാണ്. ഈ വര്‍ഷത്തില്‍, നിങ്ങള്‍ റിസ്‌ക് എടുക്കാനും കഠിനാധ്വാനം ചെയ്യാനും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകുന്നതിനും അതുവഴി ഭാവിയില്‍ നിങ്ങള്‍ മികച്ച വിജയം നേടുന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട തൊഴില്‍ കാര്യങ്ങളില്‍ നിരാശയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കും. പലപ്പോഴും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഇവരുടെ ശീലമായിരിക്കും. ഇത് 2021-ലും ആവര്‍ത്തിച്ചാല്‍ അത് ജീവിതത്തില്‍ പരാജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയെ കാണിക്കുന്നുണ്ട്.

നിക്ഷേപങ്ങള്‍

നിക്ഷേപങ്ങള്‍

ഈ വര്‍ഷത്തില്‍ നിങ്ങള്‍ കൂടുതല്‍ നൂതനവും ആധുനികവുമായ നിക്ഷേപ ഓപ്ഷനുകളില്‍ പണം നിക്ഷേപിക്കാന്‍ തീരുമാനിച്ചേക്കാം, മാത്രമല്ല നിങ്ങള്‍ക്ക് ജീവിതത്തില്‍ വളരെയധികം വിജയം ലഭിക്കും. വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. പങ്കാളിയെ സാമ്പത്തികമായി വളരെയധികം സഹായിക്കും. പഴയ കടങ്ങള്‍ തീര്‍പ്പാക്കും. ദീര്‍ഘകാലമായി തീര്‍പ്പുകല്‍പ്പിക്കാത്ത പ്രോപ്പര്‍ട്ടി കേസുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി തീര്‍പ്പാക്കപ്പെടും. വാഹനം മൂലം നാശനഷ്ടമുണ്ടാകും. വീട് നവീകരണം ഏറ്റെടുക്കും എന്നിവയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

ജോലിക്കാര്യത്തില്‍

ജോലിക്കാര്യത്തില്‍

വിദേശത്ത് ജോലി ചെയ്യുന്നവര്‍ മടങ്ങിവരാന്‍ തീരുമാനിച്ചേക്കാം. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ വളരെയധികം ക്ഷമ കാണിക്കേണ്ടതുണ്ട്. തിടുക്കത്തിലും കോപത്തിലും അല്ലാതെ എല്ലാ കാര്യങ്ങളും സമാധാനപരമായി കൈകാര്യം ചെയ്യേണ്ട സാഹചര്യങ്ങള്‍ ഈ വര്‍ഷം ഉണ്ടാകും. അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ പ്രണയകാര്യങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ അനുഭവപ്പെടും. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം ചുറ്റും നിറയുന്നതിനുള്ള സാധ്യതയുണ്ട്.

ആരോഗ്യം

ആരോഗ്യം

നിങ്ങള്‍ക്ക് ചില അപ്രതീക്ഷിത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും, പക്ഷേ ഗുരുതരമായ ഒന്നും ഉണ്ടാകില്ല. നിലവിലുള്ള ആരോഗ്യപ്രശ്‌നത്തിന് ഒരു നല്ല പരിഹാരം നിങ്ങള്‍ കണ്ടെത്തും. ആരോഗ്യത്തിന് വേണ്ടി അല്‍പം പണം ചിലവാക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ആരോഗ്യവും വളരെയധികം പെര്‍ഫക്റ്റ് ആയ ഒരു സമയമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വിവാഹം

വിവാഹം

വിവാഹം നടക്കുമെങ്കിലും ചില പ്രാരംഭ പ്രശ്നങ്ങള്‍ക്ക് ശേഷം. പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വര്‍ഷമായിരിക്കും. ദാമ്പത്യ ബന്ധത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും ക്ഷമയോടെ അതിനെ നേരിട്ടാല്‍ പല പ്രശ്‌നങ്ങളും ഇല്ലാതാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിദേശ യാത്രകള്‍ നിങ്ങള്‍ക്ക് വിജയം നല്‍കും. വിദേശത്ത് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം നിറവേറ്റപ്പെടും.

X
Desktop Bottom Promotion