For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ തിരുവാതിര വ്രതത്തിന്റെ പ്രത്യേകത; നോറ്റാല്‍ ഫലം ഇരട്ടി

|

ഇന്ന് ധനുമാസത്തിലെ തിരുവാതിര. ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നവര്‍ നിരവധിയാണ്. സത്രീകളാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. കന്യകമാര്‍ക്ക് വിവാഹ തടസ്സം നീങ്ങി ഇഷ്ടമാംഗല്യത്തിനും വിവാഹിതരായ സ്ത്രീകള്‍ക്ക് ഭര്‍ക്കാവിന്റെ ആയുസ്സിനും ആയുരാരോഗ്യത്തിനും വേണ്ടിയാണ് വ്രതം അനുഷ്ഠിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്നതിന് പുറകില്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കന്യകമാര്‍ക്കും ദീര്‍ഘമാംഗല്യത്തിനും വേണ്ടി വ്രതമനുഷ്ഠിക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

Thiruvathira Festival 2021

ധനുമാസത്തില്‍ പരമശിവന്റെ പിറന്നാള്‍ ദിനത്തിലാണ് തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസക്കുളിരില്‍ തിരുവാതിര ദിനത്തില്‍ ഭഗവാന്റെ തിരുനാളല്ലോ എന്ന് തുടങ്ങുന്ന തിരുവാതിരപ്പാട്ടുകളും പലയിടങ്ങളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കാവുന്നതാണ്. മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന് വരുന്ന ദിനത്തിലാണ് തിരുവാതിര കൊണ്ടാടുന്നത്. വ്രതം അനുഷ്ഠിച്ച് നോമ്പെടുത്താല്‍ ഫലങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഈ തിരുവാതിര ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

തിരുവാതിര വ്രതം അനുഷ്ഠിക്കുന്നതിന് മുന്‍പ് അതിന്റെ ഫലം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. സ്ത്രീകള്‍ വളരെയധികം ഭക്തിയോടേയും ആരാധനയോടെയുമാണ് ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത്. ഈ ദിനത്തിന്റെ പ്രത്യേകതയും ഐതിഹ്യവും എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ദക്ഷയാഗത്തിന് ക്ഷണിക്കാതെ പോയ സതീദേവിയെ ദക്ഷന്‍ അപമാനിക്കുകയും ഇതില്‍ മനംനൊന്ത ദേവി യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ കോപാകുലനായ മഹാദേവന്‍ പിന്നീട് ഹിമാലയത്തില്‍ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. ഈ സമയം സതീ ദേവി പാര്‍വ്വതിയായി പുനര്‍ജനിക്കുകയും ശിവനെ ഭര്‍ത്താവായി ലഭിക്കുന്നതിന് പൂജയും തപസ്സും ആരംഭിച്ചിരുന്നു. എന്നാല്‍ ഭഗവാന്‍ സതീദേവിയില്‍ പ്രസാദിച്ചില്ല എന്നതായിരുന്നു സത്യം. എന്നാല്‍ പിന്നീട് എല്ലാവരുടേയും പ്രാര്‍ത്ഥനയാലും അനുഗ്രഹത്താലും പാര്‍വ്വതീ ദേവിയുടെ തപസ്സില്‍ അനുരക്തനായ ഭഗവാന്‍ മകീര്യം നാളില്‍ ദേവിയെ പത്നിയായി സ്വീകരിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. ഈ ദിനത്തില്‍ തിരുവാതിരയും മകീര്യവും ചേര്‍ന്ന് വരുന്ന ദിനമായത് കൊണ്ട് തന്നെയാണ് സ്ത്രീകള്‍ ഈ ദിനത്തില്‍ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

മകീര്യം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനും തിരുവാതിര നാളിലെ വ്രതം ഭര്‍ത്താവിന് വേണ്ടിയും പുണര്‍തം നാളിലെ വ്രതം സഹോദരങ്ങള്‍ക്ക് വേണ്ടിയും ആണ് അനുഷ്ഠിക്കുന്നത് എന്നാണ് വിശ്വാസം. എന്നാല്‍ ഇതില്‍ ഏറ്റവും സ്ത്രീകള്‍ എടുക്കുന്ന വ്രതം എന്ന് പറയുന്നത് എന്തുകൊണ്ടും തിരുവാതിര ദിനത്തിലെ വ്രതം തന്നെയാണ്. അതുകൊണ്ട് തന്നെ തിരുവാതിര വ്രതത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ അനുഷ്ഠാനങ്ങള്‍ കൃത്യമായി മുന്നോട്ട് പോയാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഈ ദിനത്തില്‍ വളരെയധികം പ്രത്യേകതകളോടെ ത്യാഗം സഹിച്ച് സ്ത്രീകള്‍ വ്രതം അനുഷ്ഠിക്കുന്നത്. തിരുവാതിര വ്രതം അനുഷ്ഠിക്കുന്നവരില്‍ ശ്രദ്ധിക്കേണ്ടതായ പല വിധത്തിലുള്ള കാര്യങ്ങളും ഉണ്ട്.

എട്ടങ്ങാടി

എട്ടങ്ങാടി

തിരുവാതിര വ്രതം എടുക്കുന്നവര്‍ ഒരു കാരണവശാലും അരിയാഹാരം കഴിക്കാന്‍ പാടില്ല എന്നാണ് വിശ്വാസം. മകയിരം ദിനത്തില്‍ തന്നെ വ്രതത്തിനുള്ള തയ്യാറെടുപ്പുകള്‍ എടുക്കേണ്ടതാണ്. ചേന, ചേമ്പ്, കൂര്‍ക്ക, നനക്കിഴങ്ങ്, ചെറുചേമ്പ്, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ പുഴുക്ക് രൂപത്തിലുള്ള ഭക്ഷണമാണ് വ്രതമെടുക്കുന്നവര്‍ കഴിക്കേണ്ടത്. ഈ ഭക്ഷണത്തെ എട്ടങ്ങാടി എന്നാണ് പറയുന്നത്. ഇത് ശരിക്കും ഭഗവാന് നിവേദിക്കുന്ന നിവേദ്യമായാണ് കണക്കാക്കുന്നത്. മകയിരം നക്ഷത്രത്തിന്റെ അന്ന് സന്ധ്യാ സമയത്താണ് ഈ നിവേദ്യം സമര്‍പ്പിക്കേണ്ടത്. ഗണപതി, പാര്‍വ്വതി, മഹേശ്വരന്‍ എന്നിവര്‍ക്കാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. ഇത് കൂടാതെ ഗോതമ്പ്, കൂവ്വ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ വ്രതമെടുക്കുന്നവര്‍ ഒരു കാരണവശാലും അരിയാഹാരം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ

വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ

എങ്ങനെ വ്രതമെടുക്കണം എന്നുള്ളതിനെക്കുറിച്ച് ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള ആചാരങ്ങളാണ് ഉള്ളത്. എന്നാല്‍ വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പൊതുവായ ചിലത് ഇവിടെ പറയാം. തിരുവാതിര വ്രതമെടുക്കുമ്പോള്‍ അരിയാഹാരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്. ഇത് കൂടാതെ ഉള്ളി, പപ്പടം എന്നിവയും പൂര്‍ണമായും ഈ ദിനങ്ങില്‍ വര്‍ജ്ജിക്കണം. തിരുവാതിര ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് തുടിച്ച് കുളിക്ക് ശേഷം പാതിരാപ്പൂ തലയില്‍ ചൂടേണ്ടതാണ്. ഇത് കൂടൊ ദശപുഷ്പം എടുത്ത് തലയില്‍ ചൂടിയ ശേഷം നിലവിളക്ക് തെളിയിച്ച് ഗണപതിക്ക് വെറ്റില, അടക്ക, അഷ്ടമംഗല്യം എന്നില ഒരുക്കി ഗണപതി, പാര്‍വ്വതി, പരമശിവന്‍ എന്നിവരെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ശേഷം ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ജപിക്കണം. ഇത് കൂടാതെ ശിവശക്തൈക്യ രൂപിണൈ്യ നമഃ എന്ന മന്ത്രവും 108 തവണ ജപിക്കേണ്ടതാണ്. ഇതെല്ലാം ജപിക്കുന്നതിലൂടെ ഇഷ്ടമാംഗല്യവും ഭര്‍ത്താവിന് ദീര്‍ഘായുസ്സും ഉണ്ടാവും എന്നാണ് വിശ്വാസം.

മകയിരം നാളിലെ ചടങ്ങ്

മകയിരം നാളിലെ ചടങ്ങ്

മകയിരം നാളില്‍ അര്‍ദ്ധരാത്രിയിലാണ് പ്രത്യേക ചടങ്ങുകള്‍ എല്ലാം തന്നെ. ഈ ദിനത്തിലാണ് ആര്‍ദ്രജാഗാരണം എന്ന ചടങ്ങ് നടക്കുന്നത്. സുമംഗലിമാരും കന്യകമാരും ഈ ദിനത്തില്‍ വീട്ടില്‍ കോലം വരച്ച് പാര്‍വ്വതി ദേവിയെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. അതിന് വേണ്ടി മൂന്ന് വെറ്റില കൊണ്ട് മൂന്ന് കൂട്ടി മുറുക്കി എട്ട് ദിക്കുകളിലും അടക്കാമണിയന്റെ ഇല വച്ച് പൂജ തുടരുന്നു. തുടര്‍ന്ന് ശ്രീപാര്‍വ്വതി ദേവിയെ സങ്കല്‍പ്പിച്ച് സ്വയംവരം, മംഗലാതിര എന്നീ പാട്ടുകള്‍ പാടി തിരുവാതിര കളിക്കുകയും തുടിച്ച് കുളിച്ച് പാതിരാപൂ ചൂടുകയും ചെയ്യുന്നുണ്ട്. അടുത്ത ദിവസം രാവിലെ തന്നെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തി തുളസി തീര്‍ത്ഥം സേവിച്ച് പാരണ വീട്ടി മാത്രമേ അരിഭക്ഷണം കഴിക്കാന്‍ പാടുകയുള്ളൂ. ഇത്രയും ചടങ്ങുകള്‍ പൂര്‍ത്തിയാവുമ്പോഴാണ് ആ വര്‍ഷത്തെ തിരുവാതിക വ്രതം പൂര്‍ണമാവുന്നത്.

2022-ലെ ഗ്രഹമാറ്റങ്ങള്‍ നിസ്സാരമല്ല; വക്രഗതിയില്‍ ദോഷ കാഠിന്യം വര്‍ദ്ധിക്കുന്നവര്‍2022-ലെ ഗ്രഹമാറ്റങ്ങള്‍ നിസ്സാരമല്ല; വക്രഗതിയില്‍ ദോഷ കാഠിന്യം വര്‍ദ്ധിക്കുന്നവര്‍

Scorpio Horoscope 2022: പുതുവര്‍ഷത്തില്‍ വൃശ്ചിക രാശിക്കാരുടെ സമ്പൂര്‍ണഫലം അറിയാംScorpio Horoscope 2022: പുതുവര്‍ഷത്തില്‍ വൃശ്ചിക രാശിക്കാരുടെ സമ്പൂര്‍ണഫലം അറിയാം

English summary

Thiruvathira Festival 2021 : Thiruvathirai Vratham in Dhanu Month Date and Significance in Malayalam

Thiruvathira Festival in Kerala 2021 : Thiruvathirai Vratham in Dhanu Month. Know Date, history and Significance in Malayalam.
X
Desktop Bottom Promotion