Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
തിരുവാതിര നക്ഷത്രം; ഫലം, സ്വഭാവം, ഭാവി
ഏത് നക്ഷത്രത്തില്‍ ജനിച്ചവര്‍ ആണെങ്കിലും പൊതുവായ ചില സവിശേഷതകള്‍ ഉണ്ട്. എന്നാല്‍ ചില നക്ഷത്രക്കാരാകട്ടെ ഒന്നിലും പെടാതെ മാറി നില്‍ക്കുന്നവരും ആയിരിക്കും. തിരുവാതിര നക്ഷത്രക്കാര്‍ ഇത്തരത്തില്‍ ഉള്ളവരാണ്. കാരണം ഇവര്‍ക്ക് മറ്റുള്ളവരുമായി സാമ്യമില്ലാത്ത ചില പ്രത്യേക സ്വഭാവ സവിശേഷതകള്‍ ഉണ്ട്.

നക്ഷത്രഫലം ഓരോ നക്ഷത്രക്കാര്‍ക്കും വ്യത്യസ്തമായിരിക്കും. ഈ ലേഖനത്തില്‍ തിരുവാതിര നക്ഷത്രക്കാരുടെ ഫലവും അവരുടെ ഭാവിയും സ്വഭാവവും നമുക്ക് നോക്കാം. എന്തൊക്കെയാണ് ഇവര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന കാര്യങ്ങള്‍ എന്നും എന്തൊക്കെയാണ് ഇവരുടെ പ്രതിസന്ധികള്‍ നേട്ടങ്ങള്‍ ഭാഗ്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

പ്രത്യേകതകള്‍
ഇരുപത്തി ഏഴ് നക്ഷത്രങ്ങളില്‍ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര. ഭഗവാന്‍ പരമേശ്വരന്റെ നക്ഷത്രമാണ് ഇത്. തിരുവാതിര നക്ഷത്രക്കാരുടെ ഗണം- മാനുഷവും നക്ഷത്രം -സ്ത്രീയും മൃഗം - ശ്വാവ്, വൃക്ഷം-- കരിമരം, പക്ഷി- ചെമ്പോത്ത്, ഭൂതം-ജലം എന്നിവയാണ്. വിദ്യാരംഭത്തിന് ഏറ്റവും അനുയോജ്യമായ നക്ഷത്രമാണ് തിരുവാതിര. ഈ നക്ഷത്രജാതരുടെ സ്വഭാവ സവിശേഷതകളും ഭാഗ്യവും നേട്ടവും കോട്ടവും നമുക്ക് നോക്കാം.

പ്രത്യേകതകള്‍
തിരുവാതിര നക്ഷത്രത്തില്‍ ജനിച്ചവര്‍ വിദ്യ കൊണ്ട് പരിഞ്ജാനമുള്ളവരും ധനം സമ്പാദിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരും ആയിരിക്കും. എന്നാല്‍ സ്വന്തം കാര്യത്തിന് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്നത് വളരെ കുറച്ചിലായാണ് ഇവര്‍ കണക്കാക്കുന്നത്. മറ്റുള്ളവരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. പൊതു സ്ഥലങ്ങളില്‍ ഇവര്‍ മറ്റുള്ളവരെ രസിപ്പിക്കുന്നവരായിരിക്കും. ഇത് കൂടാതെ ഏത് ജോലിയും വളരെയധികം കൃത്യ നിഷ്ഠയോടെ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ മിടുക്കരായിരിക്കും.

പ്രത്യേകതകള്‍
സഹായം ചെയ്തവരോട് ചില സമയങ്ങളിലെങ്കിലും ഇവര്‍ നന്ദികേട് പ്രകടിപ്പിക്കുന്നുണ്ട്. ഒരിക്കലും ഉറച്ച മനസ്സിന് ഉടമയല്ല ഇവര്‍. ദുര്‍വാശിയും ദുരഭിമാനവും കൂടുതലുള്ളവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഒന്നിലും സ്ഥിരതയില്ലാതെ നില്‍ക്കുന്നവരായിരിക്കും. സഹന ശക്തി വളരെ കുറവായിരിക്കും ഇവര്‍ക്ക്. ഒരു കാര്യത്തിലും മനസ്സ് ഉറച്ചു നില്‍ക്കുകയില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. തന്റെ ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വീകാര്യമല്ല എന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടാല്‍ അവരോട് ദേഷ്യം വെച്ച് പെരുമാറുന്നവരായിരിക്കും ഇവര്‍.

പ്രത്യേകതകള്‍
കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കുന്നതിന് ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും. എന്നാല്‍ ഏത് കാര്യത്തിലും ഇവര്‍ക്ക് രണ്ട് അഭിപ്രായം ഉണ്ടായിരിക്കുന്നതാണ്. രാഹുവിന്റെ ഇടപെടല്‍ മൂലം ഇവരില്‍ നിന്ന് വരുന്ന വാക്കുകള്‍ വളരെയധികം മൂര്‍ച്ചയുള്ളതായിരിക്കും. പലപ്പോഴും സ്വന്തം കഴിവുകള്‍ ദുരുപയോഗം ചെയ്യുന്നവരായി ഇവര്‍ മാറുന്നുണ്ട്. മാതാപിതാക്കളേക്കാള്‍ ഭാര്യയോടായിരിക്കും ഇവര്‍ക്ക് ഇഷ്ടക്കൂടുതലും പ്രതപത്തിയും. എന്നാല്‍ തിരുവാതിര നക്ഷത്രക്കാരെ മനസ്സിലാക്കാന്‍ സാധിക്കാത്ത ഭാര്യയാണെങ്കില്‍ വിവാഹ ജീവിതം ഇവര്‍ക്ക് പ്രതിസന്ധികളുടേതായിരിക്കും.

പ്രത്യേകതകള്‍
വാദപ്രതിവാതങ്ങള്‍ക്ക് ഉചിതമായ മറുപടി തിരുവാതിര നക്ഷത്രക്കാര്‍ നല്‍കും. ഇവര്‍ക്ക് ബുദ്ധിയും വാചാലതയും കഴിവും വളരെയധികം കൂടുതലായിരിക്കും. തൊഴിലിനോടുള്ള ആത്മാര്‍ത്ഥത പലപ്പോഴും ഇവരില്‍ കൂടുതല്‍ വേദനകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂട്ടു കുടുംബത്തില്‍ ജീവിക്കുന്നതിന് താല്‍പ്പര്യം ഉള്ളവരായിരിക്കും ഇവര്‍. ഇവര്‍ക്ക് നേരത്തേയുള്ള വിവാഹം പലപ്പോഴും പിരിഞ്ഞ് താമസിക്കുന്നതിലേക്കോ അല്ലെങ്കില്‍ വിവാഹ മോചനത്തിലേക്കോ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ മുഖത്ത് മറ്റുള്ളവരെ വശീകരിക്കുന്നതിനുള്ള വശ്യതയുണ്ടായിരിക്കും.

പ്രത്യേകതകള്‍
അമിത ദേഷ്യമാണ് ഇവരുടെ പ്രത്യേകത. ദേഷ്യം വന്നാല്‍ ഇടം വലം നോക്കാതെ പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍. ഏകാന്തത ഇവരെ വളരെയധികം മടുപ്പിക്കുന്നുണ്ട്. ഇടക്കിടക്ക് താമസസ്ഥലം മാറിക്കൊണ്ടിരിക്കും എന്നൊരു പ്രത്യേകതയും ഇവരിലുണ്ടാവുന്നുണ്ട്. സ്ത്രീകളോട് അല്‍പം ആകര്‍ഷണം കൂടുതലായിരിക്കും. ഉപജീവനത്തിന് വേണ്ടി മാതാപിതാക്കളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതായി വരുന്നുണ്ട്. മറ്റുള്ളവരോട് അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കുന്നതിനും അതിന്റെ പേരില്‍ വഴക്കിനും ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്.

പ്രത്യേകതകള്‍
തിരുവാതിര നക്ഷത്രക്കാരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് ആകര്‍ഷകമായ കണ്ണുകളും ശരീരവും തന്നെയാണ് ഇവരുടെ പ്രത്യേകത. നല്ല സ്വഭാവവും സമാധാനപരമായ പെരുമാറ്റവും ഇവരില്‍ നിന്ന് പ്രതീക്ഷിക്കാം. എങ്കിലും മറ്റുള്ളവരുടെ തെറ്റു കണ്ടു പിടിക്കുന്ന കാര്യത്തില്‍ ഇവര്‍ വളരെയധികം സൂത്രശാലികള്‍ ആയിരിക്കും. വിവാഹ ജീവിതം ഇവരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം നിറഞ്ഞതായിരിക്കും. ചിലരില്‍ വിവാഹ മോചനത്തിനുള്ള സാധ്യത വരെ ഉണ്ട്. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ അസൂയ പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. ഭര്‍തൃ കുടുംബത്തില്‍ നിന്ന് യാതൊരു വിധത്തിലുള്ള പിന്തുണയോ സ്‌നേഹമോ ലഭിക്കില്ല.

പ്രത്യേകതകള്‍
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ വളരെയധികം മുന്നിലായിരിക്കും. ഏത് വിഷയത്തിലും ഇവര്‍ മുന്നിലേക്ക് വരുന്നുണ്ട്. ഗവേഷണത്തില്‍ ഇവര്‍ പ്രഗത്ഭരായിരിക്കും. ബിസിനസ്, വിദ്യാഭ്യാസം ഇത് രണ്ടും ആയിരിക്കും ഇവരുടെ മേഖലകള്‍. സയന്‍സിലും കണക്കിലും ഇവര്‍ മുന്‍പന്തിയില്‍ ആയിരിക്കും. ഇതെല്ലാം ഇവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഗവേഷണത്തില്‍ പൊതുവേ പ്രഗത്ഭരായിരിക്കും. ഇലക്ട്രോണിക് വിഷയങ്ങളിലും ഫാര്‍മസ്യൂട്ടിക്കല്‍ വിഷയങ്ങളിലും ഇവര്‍ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും.

പ്രത്യേകതകള്‍
തൊഴില്‍ മേഖലയിലും അല്‍പം ശ്രദ്ധിക്കണം. ഇവര്‍ക്ക് തിളങ്ങാന്‍ സാധിക്കുന്ന തൊഴില്‍ മേഖല വാര്‍ത്താ വിനിമയം, ട്രാന്‍സ്‌പോര്‍ട്ട്, ടെക്‌നീഷ്യന്‍, സംഗീതം, പരസ്യങ്ങള്‍, ഗ്രന്ഥ രചന, പണമിടപാടുകള്‍, ജ്യോതിശാസ്ത്രം, കമ്മ്യൂണിക്കേഷന്‍, ജലവിഭവം, സംഗീതം, ഔഷധവ്യാപാരം എന്നിവയെല്ലാം ഇവരുടെ തൊഴില്‍ മേഖലയാണ്. ഇത് കൂടാതെ സെക്യൂരിറ്റി, സൂപ്പര്‍വൈസര്‍, ടീം ലീഡ്, കെട്ടിട നിര്‍മ്മാണം എന്നീ മേഖലകളില്‍ എല്ലാം ജോലിസാധ്യത ഇവരെ തേടിയെത്തുന്നുണ്ട്.

പ്രത്യേകതകള്‍
ആരോഗ്യകാര്യങ്ങളില്‍ പരാലിസിസ്, ഹൃദയാഘാതം, പല്ലിന് ക്ഷതം, ആസ്ത്മ, ചെവിവേദന, ആര്‍ത്തവ പ്രശ്‌നങ്ങള്‍, രക്തവാതം, മൂത്രാശയ രോഗങ്ങള്‍, നടുവേദന, ഗര്‍ഭാശയ രോഗങ്ങള്‍, ന്യൂമോണിയ എന്നിവയെല്ലാം ഇവരെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ്. ഇത് കൂടാതെ ഇവര്‍ക്ക് അനുകൂല നക്ഷത്രങ്ങള്‍ എന്ന് പറയുന്നത്, അശ്വതി, കാര്‍ത്തിക, മകയിരം, തിരുവാതിര, പുണര്‍തം, ആയില്യം, അത്തം, ചിത്തിര, വിശാഖം, മൂലം, പൂരാടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി എന്നിവയാണ്. ഇവരില്‍ പ്രതികൂല നക്ഷത്രങ്ങള്‍ എന്ന് പറയുന്നത് പൂയ്യം, ഉത്രാടം, തിരുവോണം,കാര്‍ത്തിക, രേവതി, ഭരണി, ഉത്രം, ഭരണി, രോഹിണി, മകം, എന്നിവയാണ് പ്രതികൂല നക്ഷത്രങ്ങള്‍.



Click it and Unblock the Notifications











