For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവഭഗവാന് ഈ വസ്തുക്കള്‍ അര്‍പ്പിക്കരുത്; ദോഷഫലം വിട്ടൊഴിയില്ല

|

ദേവന്‍മാരുടെ ദേവന്‍ എന്നാണ് ശിവന്‍ അറിയപ്പെടുന്ന്. വളരെ ശാന്തനായി കാണുന്ന ദേവനാണെങ്കിലും അതിലുപരി ക്ഷിപ്രകോപിയും ആണ് ഭഗവാന്‍ ശിവന്‍. എന്താണ് ജീവിതം, അതെങ്ങനെ മുന്നോട്ട് കൊണ്ട് പോവണം എന്നുള്ള കാര്യം കൃത്യമായി മനസ്സിലാക്കുന്നതിന് വേണ്ടി നമുക്ക് ജീവിതം നയിക്കാനുള്ള ജ്ഞാനം നമ്മെ പഠിപ്പിക്കുന്നവനും ശിവനാണ്. എന്നാല്‍ ശിവനോ ശിവലിംഗത്തിനോ ഒരിക്കലും സമര്‍പ്പിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

ഏറ്റവും ശ്രദ്ധയും ചിട്ടയും നിബന്ധം ഈ മൂര്‍ത്തിക്ക്; ഇല്ലെങ്കില്‍ ഫലം ദോഷംഏറ്റവും ശ്രദ്ധയും ചിട്ടയും നിബന്ധം ഈ മൂര്‍ത്തിക്ക്; ഇല്ലെങ്കില്‍ ഫലം ദോഷം

ഏത് ദുര്‍ഘടമായ ദശാസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശിവനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ക്ഷിപ്രകോപി എന്ന പോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ് ശിവന്‍. പരമശിവന്റെ മൂലമന്ത്രമാണ് നമ:ശിവായ എന്നത്. പ്രപഞ്ച ശക്തികളില്‍ ഒളിഞ്ഞിരിക്കുന്ന ഈ അത്ഭുത മന്ത്രം ദിനവും ജപിക്കുന്നത് തന്നെ പരമപുണ്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഭഗവാന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മഞ്ഞളും കുങ്കുമവും

മഞ്ഞളും കുങ്കുമവും

പല ക്ഷേത്രങ്ങളിലും നാം കണ്ടിട്ടുണ്ട് മഞ്ഞളും കുങ്കുമവും എല്ലാം ഭഗവാന് അര്‍പ്പിക്കുന്നത്. എന്നാല്‍ അത് ഒരിക്കലും ശിവന് അര്‍പ്പിക്കരുത് എന്നാണ് പറയുന്നത്. കാരണം ഇത് രണ്ടും സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഘടകമായാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ശിവന് അര്‍പ്പിക്കുന്നത് നേട്ടങ്ങളേക്കാള്‍ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കാരണം ലൗകിക ആനന്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ദൈവമാണ് പരമശിവന്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ അത് വിപരീതഫലം ഉണ്ടാക്കുന്നു.

സ്റ്റീല്‍ പാത്രത്തില്‍ ജലധാര

സ്റ്റീല്‍ പാത്രത്തില്‍ ജലധാര

ഒരു കാരണവശാലും സ്റ്റീല്‍ പാത്രം കൊണ്ട് ജലധാര നടത്തരുത്. ശിവന് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളില്‍ ഒന്നാണ് ജലധാര. എന്നാല്‍ ജലധാരയില്ലാതെ ശിവനെ ആരാധിക്കുകയും അരുത്. അതുകൊണ്ട് തന്നെ ശിവലിംഗത്തിന് മുകളില്‍ ഓട് പാത്രത്തില്‍ വേണം ധാര നടത്തുന്നതിന്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സ്റ്റീല്‍ പാത്രത്തില്‍ ധാര നടത്തുന്നത് നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കുന്നുവെന്ന് പറയപ്പെടുന്നു. അതുകൊണ്ട് ധാര നടത്തുന്ന സ്റ്റാന്‍ഡ് അല്ലെങ്കില്‍ പാത്രം സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചതല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

ഒരിക്കലും തേങ്ങാവെള്ളം ശിവന് അര്‍പ്പിക്കരുത്. നിങ്ങള്‍ക്ക് തേങ്ങാവെള്ളം ഉപയോഗിച്ച് ഒരിക്കലും ശിവനെ ആരാധിക്കാന്‍ കഴിയില്ല. ഇത് വിചിത്രമായി തോന്നുമെങ്കിലും ഭഗവാന് അര്‍പ്പിച്ച ശേഷം അവ കഴിക്കുന്നത് വിലക്കുന്നു എന്നുള്ളത് കൊണ്ടാണ് ഇത് ചെയ്യരുത് എന്ന് പറയുന്നത്. ദേവന്മാര്‍ക്ക് സമര്‍പ്പിച്ചതിനുശേഷം തേങ്ങാവെള്ളം കഴിക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ ഇത് ഒരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിക്കുന്നില്ല.

തുളസി ഇലകള്‍

തുളസി ഇലകള്‍

തുളസിയുടെ ആദ്യ ഭര്‍ത്താവായ ശങ്കചൂഢനെ ശിവനും പാര്‍വതിയും ഇഷ്ടപ്പെട്ടില്ലെന്നതാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ ഇത് കൂടാതെ തന്നെ ലക്ഷ്മി ദേവിയാണ് തുളസി എന്നാണ് കണക്കാക്കുന്നത്. ലക്ഷ്മി ദേവി വിഷ്ണുവിന്റെ ഭാര്യയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ചെയ്യുന്നത് തെറ്റായാണ് കണക്കാക്കുന്നത്.

ചെമ്പകം

ചെമ്പകം

പരമശിവന് പൂക്കളോട് പ്രിയമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. വെളുത്ത നിറമുള്ള പൂക്കള്‍ മാത്രമേ ശിവന് നല്‍കാവൂ എന്ന് വിശ്വസിക്കപ്പെടുന്നു. ചെമ്പകമരത്തെ ശിവന്‍ ശപിച്ചതാണെന്നും അതുകൊണ്ട് തന്നെ ഇവ ഒരിക്കലും ശിവന് സമര്‍പ്പിക്കരുതെന്നും പറയപ്പെടുന്നു.

വെങ്കലപാത്രങ്ങള്‍

വെങ്കലപാത്രങ്ങള്‍

ഭഗവാന് നേദ്യം നല്‍കുമ്പോള്‍ ഒരിക്കലും വെങ്കല കലങ്ങള്‍ ഉപയോഗിക്കരുത്. ഇത് എല്ലായ്‌പ്പോഴും ഒരു ചെമ്പ് കലത്തില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം വെങ്കലം എന്തുകൊണ്ടും വീഞ്ഞിന് സമമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ നിങ്ങളുടെ വിരലുകള്‍ വെള്ളം, പാല്‍, നെയ്യ് എന്നിവക്കുള്ളില്‍ തൊടാന്‍ അനുവദിക്കരുത്, കാരണം നഖങ്ങള്‍ ഇവയില്‍ സ്പര്‍ശിക്കുന്നത് ദോഷകരമായാണ് കണക്കാക്കുന്നത്.

 പ്രദക്ഷിണം ചെയ്യുമ്പോള്‍

പ്രദക്ഷിണം ചെയ്യുമ്പോള്‍

ഒരിക്കലും ശിവഭഗവാന് പൂര്‍ണപ്രദക്ഷിണം നടത്തരുത്. കാരണം ഇത് ചെയ്യുന്നത് വളരെ പാപമായാണ് കണക്കാക്കുന്നത്. മറ്റ് ക്ഷേത്രങ്ങള്‍ എന്ന പോലെ ഒരിക്കലും ശിവന് പൂര്‍ണപ്രദക്ഷിണം എടുക്കുന്നതിന് തയ്യാറാവരുത്. അത് മാത്രമല്ല ഓവുചാല്‍ മുറിച്ച് കടക്കരുത് എന്നും പറയുന്നുണ്ട്.

English summary

Things You Should Never Offer To Lord Shiva In Malayalam

Here in this article we are discussing about things you should never offer to lord shiva. Take a look.
X
Desktop Bottom Promotion