Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
മരിച്ചവരുടെ ചിത്രങ്ങള്‍, വാടിയ പൂവ്, പൊട്ടിയ വിഗ്രഹം: പൂജാമുറിയിലെങ്കില്‍ ദോഷം കഠിനം
ഒരു വീട്ടിലെ പൂജാമുറി എന്ന് പറയുന്നത വളരെയധികം പവിത്രമായി കണക്കാക്കുന്ന ഒന്നാണ്. ഏറ്റവും ശാന്തിയും സമാധാനവും നിറഞ്ഞ ഒരിടമായാണ് പൂജാമുറിയെ കണക്കാക്കുന്നത്. വാസ്തുശാസ്ത്രപ്രകാരം പൂജാമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇത് നിങ്ങളുടെ വീട്ടിലേക്ക് ഐശ്വര്യക്കേടും പ്രശ്നങ്ങളും കൊണ്ട് വരുന്നു. എപ്പോഴും പോസിറ്റവ് എനര്‍ജി നിലനില്ക്കുന്നിടമായാണ് പൂജാമുറിയെ കണക്കാക്കുന്നതും. അല്ലാത്ത പക്ഷം ജീവിതത്തില്‍ നെഗറ്റീവ് ഊര്‍ജ്ജം പ്രവഹിക്കാന്‍ ഇത് കാരണമാകും.
പൂജാമുറിയില്‍ ഇപ്പോള്‍ ഉള്ള ചില വസ്തുക്കള്‍ ഉടന്‍ തന്നെ മാറ്റേണ്ടതായിരിക്കും. മരിച്ചവരുടെ ചിത്രങ്ങള്‍, വാടിയ പൂവ്, പൂജക്കെടുത്ത പുഷ്പങ്ങള്‍, പൊട്ടിയ വിഗ്രഹം എന്നിവയെല്ലാം തന്നെ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ അത് ഐശ്വര്യക്കേടായാണ് കണക്കാക്കുന്നത്. വാസ്തുപ്രകാരം നമ്മുടെ ഐശ്വര്യത്തിനും കുടുംബത്തില്‍ സന്തോഷം നിറക്കുന്നതിനും വേണ്ടി പൂജാമുറിയില്‍ നിന്നും മാറ്റേണ്ട വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം.

ലെതര്‍ വസ്തുക്കള്‍
പലരും ലെതര്‍ വസ്തുക്കള്‍ പൂജാമുറിയില്‍ സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഒരിക്കലും ചെയ്യരുത്. കാരണം മൃഗങ്ങളുടെ തോലില്‍ നിന്നാണ് ഇവ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ പൂജമുറിയെ അശുദ്ധിയാക്കും എന്നാണ് പറയുന്നത്. ബാഗ്, പഴ്സ്, വാലറ്റ് തുടങ്ങിയവ ഒന്നും പരിപാവനമായ ഇത്തരം സ്ഥലത്ത് സൂക്ഷിക്കരുത്. ഇത് നിങ്ങളില്‍ കൂടുതല്‍ ദോഷഫലങ്ങളാണ് ആണ് നല്‍കുന്നത്.
പൊട്ടിയ വിഗ്രഹം
പലരും പൂജാമുറിയില്‍ പൊട്ടിയ വിഗ്രഹം സൂക്ഷിക്കുന്നു. എന്നാല്‍ ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ്. പൊട്ടിയ വസ്തുക്കള്‍ അത് എന്ത് തന്നെയായാലും വീട്ടില്‍ സൂക്ഷിക്കുന്നത് പോലും നല്ലതല്ല. ഇത് ദോഷഫലങ്ങള്‍ കൊണ്ട് വരുന്നു. ഇതിലൂടെ നെഗറ്റീവ് എനര്‍ജി പ്രവഹിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഒരു കാരണവശാലും പൊട്ടിയ വിഗ്രഹങ്ങള്‍ പൂജമുറിയില്‍ സൂക്ഷിക്കരുത്. വളരെ പരിവാപനമായി കണക്കാക്കുന്ന ഈ ഇടം ദോഷഫലങ്ങള്‍ വിളിച്ച് വരുത്തരുത്.
വാടിയ പൂക്കള്‍
വാടിയ പൂക്കള്‍ ഒരിക്കലും പൂജാമുറിയില്‍ വെക്കരുത്. ഇത് വിഗ്രഹങ്ങളില്‍ ചാര്‍ത്തുകയോ ചെയ്യരുത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ദോഷഫലങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. അതുപോലെ തന്നെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച മാലകളും മറ്റും പൂജാമുറിയിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും നല്ലതല്ല. ഇതെല്ലാം തന്നെ നിങ്ങളില്‍ ദോഷം നല്കുന്നു. എന്നാല്‍ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പുഷ്പങ്ങളില്‍ തുളസി മാത്രമേ പെടുന്നുള്ളൂ.
പൂര്‍വ്വികരുടെ ചിത്രങ്ങള്‍
പലരും പൂജാമുറിയില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നത് നാം കാണുന്നുണ്ട്. എന്നാല്‍ ഇത് അങ്ങേയറ്റം ദോഷകരമായ ഒരു പ്രവൃത്തിയാണ് എന്നതാണ് സത്യം. കാരണം മരിച്ചവരുടെ ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ദോഷകരമായി മാറും എന്നും വിശ്വാസമുണ്ട്. ഇതിലൂടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയും അത് നെഗറ്റീവ് ഊര്‍ജ്ജത്തിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുക.
വലിയ ശിവലിംഗം
ശിവലിംഗം പലരും വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കുന്നു. എന്നാല്‍ വലിയ ശിവലിംഗം പൂജാമുറിയില്‍ സ്ഥാപിക്കുന്നത് വാസ്തുപ്രകാരം നല്ലതല്ല എന്നാണ് വിശ്വാസം. വീട് ഒരിക്കലും ക്ഷേത്രമല്ല അതുകൊണ്ട് തന്നെ ആ മൂര്‍ത്തിയുടെ ആരാധന ക്രമങ്ങള്‍ വീട്ടില്‍ നടത്തിക്കൊണ്ട് പോവുന്നതിനും സാധിക്കുകയില്ല. ഇതിന്റെ ഫലമായി പലപ്പോഴും വിപരീത ഫലങ്ങള്‍ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ വലിയ ശിവലിഗംങ്ങള് വീട്ടില്‍ സൂക്ഷിക്കരുത്.
പൂജക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങള്‍
തുളസി മാത്രമാണ് പൂജക്ക് ഉപയോഗിച്ചതിന് ശേഷവും വീണ്ടും നമ്മള് ഉപയോഗിക്കുന്നതും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുമായ ഒരു പൂജാപുഷ്പം. ബാക്കിയുള്ളവയെല്ലാം തന്നെ ക്ഷേത്രത്തില്‍ നിന്ന് വീട്ടില്‍ കൊണ്ട് വന്ന് പൂജാമുറിയില്‍ സൂക്ഷിക്കരുത്. കൂവളത്തില ശിവക്ഷേത്രത്തില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മുല്ലപ്പൂ വിഷ്ണുവിനും ശിവനും പാര്‍വ്വത ദേവിക്കും മാലചാര്ത്തുന്നതിന് വേണ്ടി എടുക്കുന്നു. കറുകപ്പുല്ല് ആവട്ടെ ഗണപതിഭഗവാന് വേണ്ടിയാണ് എടുക്കുന്നത്. ചുവന്ന പൂക്കള്‍ ശിവനും ഗണപതിക്കും ദേവിക്കും സൂര്യനും ചാര്‍ത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
