Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഈ 5 വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം: ദാരിദ്ര്യത്തെ വിളിച്ച് കയറ്റരുത്
സന്തോഷകരമായ വീട്ടില്‍ പെട്ടെന്ന് പ്രശ്നങ്ങളും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നത് സ്ഥിരമാണോ? എന്നാല്‍ അതിന് കാരണം നിങ്ങള്‍ ചെയ്യുന്ന ചില തെറ്റുകളാണ്. പലപ്പോഴും അത് വാസ്തുപ്രകാരം പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. വാസ്തുശാസ്ത്രം അനുസരിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവും. എന്നാല്‍ ചില കാര്യങ്ങള്‍ അശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് പലപ്പോഴും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് നമ്മളെ എത്തിക്കുന്നു.
ഇത്തരത്തില്‍ വാസ്തുപ്രകാരം നിലനില്‍ക്കുന്ന ചില മോശം ഫലങ്ങളെ ഒഴിവാക്കാന്‍ വീട്ടില്‍ നമ്മള് ശ്രദ്ധിക്കേണ്ടതായ ചിലതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രയാസങ്ങളും ഇത് വഴിഉണ്ടാവാം. എന്നാല്‍ വീട്ടില്‍ ഒരു കാരണവശാലും ഒഴിഞ്ഞ് കിടക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ അത് വീട്ടില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ,

ധാന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം
വീട്ടില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം ഒരിക്കലും ഒഴിഞ്ഞ് കിടക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇവ ഒരിക്കലും ശൂന്യമല്ലെന്ന് ഉറപ്പ് വരുത്തുക. ശൂന്യമായി കിടന്നാല്‍ പലപ്പോഴും അത് അന്നപൂര്‍ണദേവിയുടെ കോപത്തിന് ഇടയാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങള്‍ ഒരിക്കലും ഒഴിഞ്ഞ് കിടക്കാനുള്ള വകയുണ്ടാവരുത്.
കുളിമുറിയിലെ ബക്കറ്റ്
ഒരു കാരണവശാലും കുളിമുറിയിലെ ബക്കറ്റ് ഒഴിഞ്ഞ് കിടക്കരുത്. എപ്പോഴും അല്പം വെള്ളമെങ്കിലും ഇതില്‍ വേണം. അല്ലാത്ത പക്ഷം വാസ്തുപ്രകാരം അത് ദോഷങ്ങള്‍ വരുത്തുന്നു. ദാരിദ്ര്യത്തിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. നീല നിറത്തിലുള്ള ബക്കറ്റാണ് ഏറ്റവും ഉത്തമം. എന്ന മാത്രമല്ല പൊട്ടിയതോ കറുത്തതോ ആയ ബക്കറ്റ് ഒരു കാരണവശാലും കുളിമുറിയില്‍ സൂക്ഷിക്കുകയും ചെയ്യരുത്. ഇത് ദാരിദ്ര്യം വിളിച്ച് വരുത്തുന്നതിന് തുല്യമാണ്.
പൂജാ പാത്രം
പൂജക്കുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന പാത്രവും ഒരിക്കലും ഒഴിഞ്ഞ് കിടക്കരുത്. പ്രത്യേകിച്ച് പൂജയ്ക്കുപയോഗിക്കുന്ന കിണ്ടിയില്‍ എപ്പോഴും വെള്ളം ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ വാസ്തുപ്രകാരം ഐശ്വര്യം നിറയ്ക്കുന്നു. മാത്രമല്ല പൂജാപാത്രത്തില്‍ ഗംഗാജലം നിറക്കുകയോ അല്ലെങ്കില്‍ ശുദ്ധമായ വെള്ളം നിറച്ച് ഒരു തുളസി ഇലയും വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നു എന്നാണ് വിശ്വാസം.
വീട്ടിലെ ലോക്കര്‍
ഒരു കാരണവശാലും വീട്ടിലെ ലോക്കര്‍ കാലിയായി കിടക്കരുത്. ഇത് ലക്ഷ്മീ കോപം ഉണ്ടാക്കുന്നു. എപ്പോഴും ഒരു രൂപയെങ്കിലും ഇവിടെ സൂക്ഷിച്ചിരിക്കണം. ലോക്കര്‍ മാത്രമല്ല നിങ്ങളുടെ പേഴ്സും ഒരിക്കലും കാലിയാവരുത്. ചില്ലറ നാണയങ്ങളെങ്കിലും ഇതില്‍ സൂക്ഷിച്ചിരിക്കണം. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുകയുള്ളൂ. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നിങ്ങളുടെ ജീവിതത്തില്‍ നിറയുന്നു.
പരുഷമായ വാക്കുകള്‍
ഇതൊക്കെ വളരെ പ്രധാനപ്പെട്ടതെങ്കിലും കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും മറ്റുള്ളവരോട് പരുഷമായ വാക്കുകള്‍ പറയരുത്. ഇത് നിങ്ങളുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും അസ്വസ്ഥത നിറയ്ക്കുന്നു. ഇത്തരം കുടുംബങ്ങളില്‍ നിന്ന് ലക്ഷ്മിദേവി ഇറങ്ങിപ്പോവുകയും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒരു കാരണവശാലും ഇത്തരം കുടുംബങ്ങളില്‍ സ്വസ്ഥതയുണ്ടാവില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
