Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ജ്യോത്സ്യനെ കാണാന്‍ ഇറങ്ങുമ്പോള്‍ ഈ നിമിത്തം
ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ പലരും ജ്യോത്സ്യനെ കാണാന്‍ ഓടുന്നവരാണ്. എന്നാല്‍ ജ്യോത്സ്യനെ കാണാന്‍ പോവുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ജീവിതം അരക്ഷിതമായി മുന്നോട്ട് പോവുമ്പോള്‍ പല കാര്യങ്ങള്‍ തടസ്സങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ജ്യോത്സ്യനെ കാണുന്നതിന് വേണ്ടി പോവുന്നുണ്ട്. എന്നാല്‍ ജ്യോതിഷിയുടെ അടുത്ത് പോവുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.
എന്നാല്‍ നിമിത്തങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവര് ആണ് എല്ലാ ജ്യോതിഷികളും. അതുകൊണ്ട് തന്നെ ജ്യോത്സ്യനെ കാണുന്നതിന് വേണ്ടി ഇറങ്ങുമ്പോള്‍ നിമിത്തങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രശ്നം വെക്കുമ്പോള്‍ നിമിത്തം നോക്കി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന് നോക്കാവുന്നതാണ്. നിമിത്ത ശാസ്ത്രത്തില്‍ ജ്യോതിശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമുള്ളതാണ്. ജീവിതത്തില്‍ ദുരിതങ്ങളും പ്രശ്നങ്ങളും സഹീക്കാന്‍ പറ്റാതെ വരുമ്പോഴാണ് പലരും ജ്യോത്സന് അരികിലേക്ക് എത്തുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ആളുകളുടെ എണ്ണം ശ്രദ്ധിക്കണം
ജ്യോത്സ്യന്റെ അടുത്ത് പോവുമ്പോള്‍ ആളുകളുടെ എണ്ണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒറ്റസംഖ്യയായി പോവുന്ന കാര്യങ്ങള്‍ ഒരിക്കലും നടക്കില്ല എന്നാണ് നിമിത്ത ശാസ്ത്രത്തില്‍ പറയുന്നത്. പ്രശ്നം വെക്കാന്‍ പോവുമ്പോള്‍ അതിന് ഇറങ്ങുന്ന ആളുകളുടെ എണ്ണം കഴിവതും ഒറ്റ സംഖ്യയില്‍ ആവാതിരിക്കാന്‍ അല്പം ശ്രദ്ധിക്കുക.

ദിവസങ്ങള്‍ പ്രധാനപ്പെട്ടത്
പലപ്പോഴും ജ്യോത്സ്യന്റെ അടുത്ത് പോവുന്ന ദിവസങ്ങളും വളരെയധികം പ്രധാനപ്പെട്ടതാണ്. കറുത്ത വാവ്, അഷ്ടമി, നവമി എന്നീ ദിവസങ്ങളില്‍ ഒരു കാരണവശാലും ജ്യോത്സ്യന്റെ അടുത്ത് പോവാന്‍ പാടില്ല. നിമിത്ത ശാസ്ത്രങ്ങളില്‍ ഇത്തരം ദിവസങ്ങള്‍ ഒരു കാരണവശാലും ജ്യോത്സ്യനെ കാണാന്‍ പോവരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം.

ശുദ്ധമായി പോവണം
എന്നാല്‍ ജ്യോത്സ്യനെ കാണാന്‍ വേണ്ടി പോവുമ്പോള്‍ കുളിച്ച് ശുദ്ധിയായി വേണം പോവുന്നതിന്. മാത്രമല്ല കുളിച്ച് ശുദ്ധിയായി പ്രാര്‍ത്ഥിച്ച് ശുദ്ധമായി വേണം പ്രശ്നത്തിന് പോവാന്‍. നല്ല ഫലം ലഭിക്കുന്നതിന് വേണ്ടി ധര്മ്മദേവതെ പ്രീതിപ്പെടുത്തേണ്ടതാണ്. അല്ലെങ്കില്‍ അത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നക്ഷത്ര ദിവസം ശ്രദ്ധിക്കാം
ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, പൂരം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി എന്നീ നക്ഷത്ര ദിനങ്ങള്‍ ഒരിക്കലും ജ്യോത്സ്യനെ കാണാന്‍ പോകാന്‍ പാടില്ല. ഇത് നിങ്ങളുടെ ദോഷം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ദിവസങ്ങള്‍ തിരഞ്ഞെടുത്ത് പോവേണ്ടതിന്.

വസ്ത്രധാരണവും ശ്രദ്ധിക്കണം
കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു കാരണവശാലും ജ്യോത്സ്യനെ കാണാന്‍ പോവരുത്. മാത്രമല്ല അമിതമായി ആഭരണം, പൊട്ട്, ചരട് പ്രത്യേകിച്ച് കറുത്ത ചരട് എന്നിവയൊന്നും ജ്യോത്സ്യനെ കാണാന്‍ പോവുമ്പോള്‍ ധരിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കുടുംബ ദേവതയെ പ്രാര്‍ത്ഥിക്കണം
കുടുംബ ദേവതയെ പ്രാര്‍ത്ഥിച്ചിട്ട് വേണം ജ്യോത്സ്യനെ കാണുന്നതിന് വേണ്ടി പോവുന്നതിന്. അല്ലെങ്കില്‍ അത് നിങ്ങളില്‍ നല്ല ഫലം ഉണ്ടാക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്ത രം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ജ്യോതിഷ പ്രശ്നത്തിന് പോവുന്നതിന്.

വരുന്ന ആളിന്റെ പ്രവൃത്തികള്‍
വരുന്ന ആളിന്റെ പ്രവൃത്തികള്‍ വളരെയധികം ശ്രദ്ധയോടെയാണ് ജ്യോത്സ്യന് വീക്ഷിക്കുന്നത്. ഇരിപ്പ്, കൈകള്‍ പിടിച്ചിരിക്കുന്നത്, ഓരോ സംസാരവും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. ലക്ഷണങ്ങള്‍ നോക്കി ഫലവും ദോഷവും പറയാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ജ്യോത്സ്യനെ കാണുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടവയാണ്.



Click it and Unblock the Notifications
