For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനുഗ്രഹ പുണ്യത്തിന്റെ മകരജ്യോതി

|

ഇന്ത്യയിലെ ഹിന്ദു ആചാരങ്ങളിലെ പ്രധാനപ്പെട്ടൊരു ഉത്സവമാണ് മകര സംക്രാന്തി. ഈ ദിവസം സൂര്യന്‍ ദക്ഷിണായന രേഖയില്‍ നിന്ന് ഉത്തരായനത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ മകരസംക്രാന്തി ആഘോഷിക്കുന്നു. തമിഴ്നാട്ടില്‍ ഇതിനെ പൊങ്കല്‍ എന്നാണ് വിളിക്കുന്നത്. ആസാമില്‍ മാഗ് ബിഹു, ഭോഗല്‍ ബിഹു എന്ന പേരില്‍ ആഘോഷിക്കുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഇത് ലോഹ്രി ഉത്സവമാണ്. ഉത്തര്‍പ്രദേശില്‍ ഖിച്ച്ഡി, ബീഹാറില്‍ ടില്‍ സംക്രാന്തി അഥവാ ഖിച്ച്ഡി ഉത്സവം എന്നും അറിയപ്പെടുന്നു.

Most read: ഗ്രഹണം: ക്ഷേത്രങ്ങള്‍ അടക്കുന്നതെന്തിന്‌Most read: ഗ്രഹണം: ക്ഷേത്രങ്ങള്‍ അടക്കുന്നതെന്തിന്‌

 ശബരിമലയില്‍ തങ്ക സൂര്യോദയം

ശബരിമലയില്‍ തങ്ക സൂര്യോദയം

കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു. ആഘോഷങ്ങള്‍ക്ക് വൈവിധ്യമുണ്ടെങ്കിലും ഇന്ത്യയൊന്നാകെയുള്ള ഹൈന്ദവര്‍ക്ക് മകര സംക്രാന്തി പുണ്യദിനമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഹൈന്ദവര്‍ വിശ്വാസത്തോടും സന്തോഷത്തോടും കൂടി വിവിധ രീതിയില്‍ മകരസംക്രാന്തി ആഘോഷിക്കുന്നു.

മകരസംക്രാന്തിയും മതവിശ്വാസവും

മകരസംക്രാന്തിയും മതവിശ്വാസവും

ദക്ഷിണായനം പൂര്‍ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്നു. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു.

മകരസംക്രാന്തിയും മതവിശ്വാസവും

മകരസംക്രാന്തിയും മതവിശ്വാസവും

മഹാഭാരത പുരാണത്തില്‍ പറയുന്നത് ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്നെങ്കിലും ദക്ഷിണായനത്തില്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ചില്ല, സൂര്യന്‍ ഉത്തരായനത്തില്‍ പ്രവേശിക്കുന്നതു വരെ കാത്തിരുന്നു. മകരസംക്രാന്തി ദിനത്തില്‍, ഉത്തരായനത്തില്‍ സൂര്യന്‍ പ്രവേശിച്ചപ്പോള്‍ ഭീഷ്മ പീതാമഹന്‍ അദ്ദേഹത്തിന്റെ ശരീരം ഉപേക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്തെന്നാല്‍, ഉത്തരായനകാലത്ത് മരിക്കുന്നതിലൂടെ ആത്മാവിന് മോക്ഷം ലഭിക്കുന്നു.

പുണ്യം തേടി ഗംഗയില്‍

പുണ്യം തേടി ഗംഗയില്‍

മകരസംക്രാന്തിയുടെ കാര്യത്തില്‍ ഒരു കഥ കൂടിയുണ്ട്. അതിലൊന്ന്, ശ്രീകൃഷ്ണനെ തന്റെ മകനായി ലഭിക്കാന്‍ യശോദ മാതാവ് വ്രതമെടുത്ത ദിനമായി പറയപ്പെടുന്നു. മറ്റൊന്ന് മകരസംക്രാന്തിയുമായി ഗംഗാവത്രന്റെ കഥ ബന്ധപ്പെട്ടിരിക്കുന്നു. മകരസംക്രാന്തി ദിനത്തില്‍ ഭഗീരത മുനിയെ പിന്തുടര്‍ന്ന് ഗംഗ സമുദ്രത്തെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. ഗംഗയും സമുദ്രവും കൂടിച്ചേര്‍ന്ന ദിനമായ മകരസംക്രാന്തി ദിനത്തില്‍ ഭക്തര്‍ പുണ്യം തേടി ഗംഗയില്‍ കുളിക്കുന്നു.

സത്യത്തിന്റെയും പുണ്യത്തിന്റെയും ഉത്സവം

സത്യത്തിന്റെയും പുണ്യത്തിന്റെയും ഉത്സവം

ജ്യോതിഷ വിശ്വാസപ്രകാരം രാത്രി പാപത്തിന്റെ പ്രതീകമായോ തെറ്റായ പ്രവൃത്തിയായോ കണക്കാക്കപ്പെടുന്നു. അതേസമയം, സത്യം, പുണ്യം, മതം എന്നിവയുടെ പ്രതീകമായി പകല്‍ കണക്കാക്കപ്പെടുന്നു. അതിനാല്‍, ദൈവങ്ങളുമായി അടുത്ത ദിവസമാകുമ്പോള്‍ എല്ലാ പുണ്യപ്രവൃത്തികളും നല്ലതായി ഈ ദിനത്തെ കരുതുന്നു. അന്നു ചെയ്യുന്ന പ്രവൃത്തികള്‍ സത്ഫലവും നല്‍കുന്നു. മകരസംക്രാന്തി ദിവസം സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിക്കുമ്പോള്‍, പകല്‍ നീണ്ടുനില്‍ക്കുകയും രാത്രി കുറയുകയും ചെയ്യുന്നു. ഈ ദിവസം മുതല്‍ സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നുവെന്നു വിശ്വസിക്കുന്നതിനാല്‍ ആളുകള്‍ മകരസംക്രാന്തി ഉത്സവമായി ആഘോഷിക്കുന്നു.

അനുഗ്രഹങ്ങളുടെ ഉത്സവം

അനുഗ്രഹങ്ങളുടെ ഉത്സവം

മകരസംക്രാന്തി ദിവസം മുതല്‍ ഉത്തരായനത്തില്‍ സൂര്യന്‍ പ്രവേശിക്കുന്നതിന്റെ ഫലമായി പകല്‍ ദൈര്‍ഘ്യം കൂടുന്ന ദിവസങ്ങളാണ് പിന്നീടങ്ങോട്ട്. വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനായി സൂര്യദേവനോട് പ്രാര്‍ത്ഥിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു. ഇത് സൂര്യഭഗവാന്റെ അനുഗ്രഹം നേടിത്തരികയും അവരുടെ ഭര്‍ത്താവിന് ദീര്‍ഘായുസ്സ് നേടിക്കൊടുക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

Things you should know about Makar Sankranti festival

Here in this article we are talking about makara sankranthi festival and its religious importance. Take a look.
X
Desktop Bottom Promotion