Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
വീട്ടിലേക്ക് ആത്മീയതയും ഐശ്വര്യവും കൊണ്ടുവരാന്‍
പലപ്പോഴും ഈ ആത്മീയതയാണ് നമ്മുടെ ഐശ്വര്യത്തിന് കാരണമാകുന്നത്
വീട് എന്നു പറയുന്നത് എപ്പോഴും ശാന്തിയും സാമാധാനവും ആത്മീയതയും ഐശ്വര്യവും എല്ലാം ഒത്തു ചേരേണ്ട ഒരിടമാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും വീട്ടില്‍ ഈ പറഞ്ഞതൊന്നും ഉണ്ടാവാനിടയില്ല. പലപ്പോഴും നമുക്ക് ചുറ്റും മൂടപ്പെടുന്ന പല കാരണങ്ങളാകാം ഇതിന് പിന്നില്‍.
എന്നാല്‍ ആത്മീയതയും ഐശ്വര്യവും തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. വീട്ടിലെ ഐശ്വര്യവും ആത്മീയതയും പോസിറ്റീവ് എനര്‍ജിയും കൊണ്ട് വരാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

മോശം വാക്കുകള്‍
നിങ്ങള്‍ സംസാരിയ്ക്കുന്ന കാര്യങ്ങള്‍. ഒരിക്കലും മോശം രീതിയിലുള്ള പരാമര്‍ശമോ മോശം വാക്കുകളോ മറ്റുള്ളവരോട് സംസാരിയ്ക്കരുത്. എത്രയൊക്കെ ദേഷ്യമാണെങ്കിലും നല്ല രീതിയിലുള്ള വാക്കുകള്‍ മാത്രം ഉച്ഛരിയ്ക്കുക.

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക
മറ്റുള്ളവര്‍ ചെറുതായാലും വലുതായാലും അവരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. ഒരു കാരണവശാലും മറ്റുള്ളവരുടെ മുന്നില്‍ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ള സംസാരം ഒരിക്കലും അരുത്.

ലക്ഷ്മീ ദേവിയുടെ അനുഗ്രഹം
വീട്ടില്‍ പൂജാമുറിയില്‍ ലക്ഷ്മീ വിഗ്രഹം വെയ്ക്കാം. മാത്രമല്ല ലക്ഷ്മിയും കുബേരവിഗ്രഹവും അടുത്തടുത്ത വെയ്ക്കുന്നത് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു.

പൂജാമുറി വൃത്തിയാക്കിയിടുക
പൂജാമുറി എപ്പോഴും വൃത്തിയാക്കി ഇടുക. യാതൊരു കാരണവശാലും പൂജാമുറിയില്‍ മാലിന്യങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. പൂജാമുറി മാത്രമല്ല എല്ലാ മുറിയുടേയും മുക്കും മൂലയും വൃത്തിയാക്കിയിരിക്കണം.

ഓംകാര മന്ത്രം
ഓംകാര മന്ത്രം എപ്പോഴും മുഴങ്ങിക്കേള്‍ക്കണം. ഇത് പോസിറ്റീവ് എനര്‍ജിയെ വീട്ടിലേക്ക് ആകര്‍ഷിക്കുന്നു. ഇത് മാത്രമല്ല ഐശ്വര്യവും ആത്മീയതയും വീട്ടില്‍ നിറയ്ക്കാന്‍ ഓംകാര മന്ത്രത്തിന് കഴിയുന്നു.

ധ്യാനം
ധ്യാനത്തിനും സമയം കണ്ടെത്താം. ഇത് നിങ്ങളിലെ ആത്മീയതയേയും ആത്മീയശക്തിയേയും ഉണര്‍ത്താന്‍ സഹായിക്കുന്നു. ഇതാകട്ടെ വീട്ടിലേക്കും നിങ്ങളിലെ ആത്മീയ ചൈതന്യത്തെ കൊണ്ട് വരുന്നു.

നെഗറ്റീവ് എനര്‍ജിയെ തടയുക
നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യം എത്തരത്തിലെങ്കിലും അനുഭവപ്പെട്ടാല്‍ അതിനെ ഇല്ലാതാക്കാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ഫലപ്രദമാണ്.



Click it and Unblock the Notifications
