For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ തുളസി നല്‍കും ഐശ്വര്യവും ഭാഗ്യവും

|

ഹിന്ദു വിശ്വാസമനുസരിച്ച് ഒരു പുണ്യ സസ്യമാണ് തുളസി. ഏറ്റവും ദിവ്യവും വിശുദ്ധവുമായ സസ്യമായും ലക്ഷ്മീ ദേവിയുടെ അവതാരമായും തുളസി ചെടിയെ കണക്കാക്കുന്നു. സ്‌കന്ദപുരാണത്തില്‍, 'തുളസി ചെടിയെ സ്പര്‍ശിക്കുന്നതിലൂടെ ഒരാള്‍ ശുദ്ധനായിത്തീരുന്നു' എന്ന് പ്രതിപാദിച്ചിരിക്കുന്നു. 'എത്ര വലിയ പാപിയായാലും, ഒരു ബ്രാഹ്മണനെ കൊന്നവനാണെങ്കില്‍ പോലും' അയാളുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ തുളസിക്ക് ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മതപരമായുള്ള പ്രാധാന്യം മാത്രമല്ല, പല ഔഷധ ഗുണങ്ങളുടെയും സുപ്രധാന ഉറവിടം കൂടിയാണ് തുളസി ചെടി.

Most read: ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?Most read: ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ചെയ്യുന്ന ഏതൊരു കാര്യത്തിനും ശുഭസൂചകമായി തുളസിയുടെ സാന്നിദ്ധ്യം കണക്കാക്കപ്പെടുന്നു. അതിനാലാണ് ഓരോ വീട്ടിലും തുളസിച്ചെടി സൂക്ഷിക്കേണ്ട പ്രാധാന്യവും വരുന്നത്. ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഈ വിശുദ്ധ സസ്യം വളര്‍ത്തുന്നതിനുള്ള ഏറ്റവും നല്ല സീസണായി കണക്കാക്കപ്പെടുന്നത്. നിങ്ങളുടെ വീട്ടില്‍ തുളസി നടുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില വിശ്വാസങ്ങള്‍ ഇതാ. ഒപ്പം ആരാധനയില്‍ തുളസി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അറിഞ്ഞിരിക്കാം.

ഞായറാഴ്ചകളില്‍ തുളസി ഇല പറിക്കരുത്

ഞായറാഴ്ചകളില്‍ തുളസി ഇല പറിക്കരുത്

ഞായറാഴ്ചകളിലും ഏകാദശി നാളുകളിലും തുളസി ഇല പറിച്ചെടുക്കുന്നത് ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു.

തുളസിക്കു ചുറ്റും സ്ഥാപിക്കേണ്ട സസ്യങ്ങളെക്കുറിച്ചും നാം ശ്രദ്ധിക്കണം. തുളസി ഒരു പെണ്‍ സസ്യമായതിനാല്‍ മുള്ളുള്ള കുറ്റിക്കാടുകള്‍ക്കോ കള്ളിച്ചെടി പോലുള്ള ചെടികള്‍ക്കോ ഇടയില്‍ ഇവ സൂക്ഷിക്കുന്നത് ഒഴിവാക്കുക. തുളസിക്കു ചുറ്റും പൂച്ചെടികള്‍ സൂക്ഷിക്കാം.

ശിവലിംഗത്തില്‍ തുളസി ഇലകള്‍ അര്‍പ്പിക്കരുത്

ശിവലിംഗത്തില്‍ തുളസി ഇലകള്‍ അര്‍പ്പിക്കരുത്

ഒരു ശിവലിംഗത്തില്‍ ഒരിക്കലും തുളസി ഇലകള്‍ അര്‍പ്പിക്കരുത്. ഐതിഹ്യമനുസരിച്ച്, ശിവന്‍ വധിച്ച രാക്ഷസന്റെ പത്‌നിയായിരുന്നു തുളസി. അതിനാല്‍, ശിവന് തുളസി ഇലകള്‍ നല്‍കുന്നത് നിഷിധമായി കണക്കാക്കപ്പെടുന്നു.

ഉണങ്ങിയ തുളസി ചെടി ഒരു പുണ്യനദിയിലോ ജലാശയത്തിലോ വേണം കളയാന്‍. കൂടാതെ, വീടുകളില്‍ ഉണങ്ങിയ തുളസി ചെടി സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാരണം അത് ദുഖം വരുത്തുമെന്ന് പറയപ്പെടുന്നു. അത്തരം ഉണങ്ങിയ ചെടികളുണ്ടെങ്കില്‍ അവ മാറ്റി പകരം പുതിയവ വയ്ക്കുകയും വേണം.

Most read:ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍Most read:ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍

തുളസി നടേണ്ട ദിക്ക്

തുളസി നടേണ്ട ദിക്ക്

വാസ്തു പ്രകാരം, തുളസി ചെടി നിങ്ങളുടെ വീടിന്റെ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ സ്ഥാപിക്കണം. ഒരു തുളസി ചെടി ബാല്‍ക്കണിയില്‍ പോലും നിങ്ങള്‍ക്ക് സ്ഥാപിക്കാവുന്നതാണ്.

കുടുംബത്തിലെ അമ്മമാരോ പ്രായമായവരോ തുളസിച്ചെടിയെ ആരാധിക്കുന്നത് കണ്ടിരിക്കാം. അതില്‍ ആരോഗ്യപരമായ കാരണം കൂടിയുണ്ട്. തുളസി പുറത്തുവിടുന്ന ഓക്‌സിജന്‍ ശ്വസിക്കുന്നത് ശരീരത്തിലെ വിവിധ അണുബാധകളെ ഇല്ലാതാക്കും. കൂടാതെ, വൈകുന്നേരങ്ങളില്‍ തുളസി ചെടിക്ക് അതിനടുത്തായി ഒരു മണ്‍ചിരാതില്‍ വിളക്കു കത്തിക്കാനും ശ്രമിക്കുക.

നെഗറ്റീവ് ഊര്‍ജ്ജം നീക്കുന്നു

നെഗറ്റീവ് ഊര്‍ജ്ജം നീക്കുന്നു

ഒരു തുളസി ചെടി വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജിയും ദോഷവും നീക്കംചെയ്യപ്പെടുന്നു. അതിനാല്‍, ഇതിനടുത്തായി ചൂലുകള്‍ ഡസ്റ്റ്ബിനുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ചെടി നട്ടുപിടിപ്പിച്ച സ്ഥലം വളരെ വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം.

തുളസി ഇല കഴിക്കുന്നത് ആരോഗ്യകരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ജലദോഷം, പനി പോലുള്ളവ ഭേദമാക്കാന്‍ പ്രകൃതിയുടെ മരുന്നായി തുളസിയെ ഉപയോഗിക്കുന്നു. അതിനാല്‍, രാവിലെ രണ്ട് മൂന്ന് തുളസി ഇലകള്‍ കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യും.

Most read:രഹസ്യം കണ്ടെത്താന്‍ മിടുക്കര്‍ ഈ രാശിക്കാര്‍Most read:രഹസ്യം കണ്ടെത്താന്‍ മിടുക്കര്‍ ഈ രാശിക്കാര്‍

ഒറ്റ സംഖ്യയില്‍ ചെടികള്‍ നടണം

ഒറ്റ സംഖ്യയില്‍ ചെടികള്‍ നടണം

ശരിയായി സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വേണം തുളസിച്ചെടി നടാന്‍. ഇവ നന്നായി നനയ്ക്കുകയും പരിപാലിക്കുകയും വേണം. തുളസി ചെടിയെ അവഗണിക്കുകയും ശ്രദ്ധിക്കാതിരിക്കുകയും ചെയ്താല്‍ വിപരീത ഫലങ്ങളും ഉണ്ടാക്കാം.

വീടിന്റെ മുന്‍വശത്തോ വീട്ടുമുറ്റത്തോ തുളസി വളര്‍ത്താം.

എല്ലായ്‌പ്പോഴും മൂന്നോ അഞ്ചോ പോലുള്ള ഒറ്റ സംഖ്യകളില്‍ തുളസി ചെടി നടണം.

വാസ്തുദോഷം അകറ്റാന്‍

വാസ്തുദോഷം അകറ്റാന്‍

ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ തുളസി വേര് ബേസ്‌മെന്റില്‍ ഇടുകയാണെങ്കില്‍ അത് എല്ലാ മോശം ഊര്‍ജ്ജവും വീടിന് അകത്തേക്ക് കടക്കുന്നത് തടയുന്നു

പരിഹരിക്കാനാകാത്ത വാസ്തു ദോഷങ്ങള്‍ തടയാന്‍ പൗര്‍ണമി നാളില്‍ തുളസി ചെടിയില്‍ പാല്‍ അര്‍പ്പിക്കാം.

തുളസി ചെടിയെ പതിവായി ആരാധിക്കുകയും വെള്ളം നല്‍കുകയും വേണം.

Most read:കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവMost read:കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവ

തുളസിച്ചെടി ഉണങ്ങിയാല്‍ ദോഷം

തുളസിച്ചെടി ഉണങ്ങിയാല്‍ ദോഷം

പരിചരണമില്ലാതെ തുളസി നല്ല രീതിയില്‍ വളരുകയാണെങ്കില്‍ ഇത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിറയുന്നതിന്റെ സൂചനയായി കണക്കാക്കുന്നു.

തുളസിച്ചെടിയുടെ ഇലകളുടെ നിറം പെട്ടെന്നു മാറുകയാണെങ്കില്‍ ഇത് വീട്ടില്‍ ആരെങ്കിലും ആഭിചാരങ്ങളിലൂടെയോ സ്വാധീനം നേടാന്‍ ശ്രമിയ്ക്കുന്നവെന്നതിന്റെ സൂചന നല്‍കുന്നു.

തുളസിച്ചെടി ഉണങ്ങുകയെങ്കില്‍ ഇത് വീട്ടിലെ ഗൃഹനാഥനോ ഗൃഹനാഥയ്‌ക്കോ രോഗം വരാനുള്ള സാധ്യത കാണിക്കുന്നു.

ഒരു തുളസിയ്‌ക്കൊപ്പം മറ്റൊരു തുളസി മുളച്ചു വരുന്നത് കരിയറിലെ ഉയര്‍ച്ച സൂചിപ്പിക്കുന്നു.

തുളസി നശിച്ചാലോ ഉണങ്ങിയാലോ മറ്റൊരു തുളസി വീട്ടില്‍ വളര്‍ത്തുക. തുളസി നന്നായി വളരുന്ന ഭവനത്തില്‍ വിഷ്ണു വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

Things To Take Care While Planting A Tulsi At Home

Tulsi plant is considered to be the most divine and holy plant. It is considered as the incarnation of Goddess Lakshmi. Lets see the things to take care while planting a tulsi at home.
Story first published: Wednesday, November 4, 2020, 13:51 [IST]
X
Desktop Bottom Promotion