For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശിവവിഗ്രവം വീട്ടില്‍ വച്ചാല്‍ ശ്രദ്ധിക്കണം ഇതെല്ലാം

|

ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവന്മാരില്‍ ഒരാളാണ് പരമശിവന്‍ എന്നതില്‍ സംശയമില്ല. കാരണം അദ്ദേഹത്തിന്റെ ഓരോ രൂപവും ശക്തമായ പ്രതീകാത്മകതയുള്ളതാണ്. സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദൈവമാണ് അദ്ദേഹം. ഹിന്ദു വിശ്വാസങ്ങള്‍ അനുസരിച്ച് പലരും നടരാജ വിഗ്രഹം ആരാധിക്കുന്നു.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

വൃത്താകൃതിയിലുള്ള (ചുറ്റിലും അഗ്‌നിയെരിയുന്ന) ഒരു ചട്ടക്കൂടിനുള്ളില്‍, ശിശു സമാനനായ ഒരു രൂപത്തിനു മേല്‍, തന്റെ വലതുപാദം ഊന്നിയും മറുപാദം ഏതാണ്ട് പാതിയോളം മുകളിലേയ്ക്കുയര്‍ത്തിയും ചടുല നൃത്തഭാവത്തില്‍ നില്‍ക്കുന്ന നാലു കരങ്ങളോടു കൂടിയ പരമശിവന്‍. വലംകയ്യില്‍ ഡമരു, ഇടംകയ്യില്‍ അഗ്‌നി, അടുത്ത വലംകയ്യില്‍ അഭയ മുദ്ര, ഇടംകയ്യില്‍ ഗജ ഹസ്തമുദ്ര. വലതു കരമൊന്നില്‍ ചുറ്റഴിഞ്ഞു തുടങ്ങുന്ന ഒരു സര്‍പ്പം. അഴിഞ്ഞുലഞ്ഞ് പാറിപ്പറക്കുന്ന കേശഭാരം. ഇതാണ് നടരാജ വിഗ്രഹത്തിന്റെ രൂപം. മിക്ക വീടുകളിലും അദ്ദേഹത്തിന്റെ ഈ പ്രതിമ കാണുന്നത് സാധാരണമാണ്. എന്നിരുന്നാലും നടരാജ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നതിന് മുമ്പ് പാലിക്കേണ്ട ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

നടരാജ വിഗ്രഹം സൂചിപ്പിക്കുന്നത്

നടരാജ വിഗ്രഹം സൂചിപ്പിക്കുന്നത്

പരമശിവന്റെ നൃത്തം ആനന്ദ തണ്ഡവത്തെ സൂചിപ്പിക്കുന്നു. അതില്‍ പ്രപഞ്ചം തീര്‍ക്കുകയും നിലനിര്‍ത്തുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ശാസ്ത്രമനുസരിച്ച് പ്രപഞ്ചത്തിനുള്ളിലെ ചലനത്തെ സുഗമമാക്കുന്ന ഉറവിടമാണിത്. മാത്രമല്ല, ആത്മീയതും കലാപരവും തമ്മിലുള്ള ദൈവിക ബന്ധത്തെയും ഇത് സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മുദ്രകള്‍ ജീവിതത്തിന്റെ അഞ്ച് മാനദണ്ഡങ്ങളുടെ ഛായാചിത്രം നിര്‍വചിക്കുന്നു, അതായത് മിഥ്യ, സൃഷ്ടി, സംരക്ഷണം, നാശം, രക്ഷ. ഇവ കൂടാതെ, നടരാജ പ്രതിമ പ്രപഞ്ചത്തിന്റെ മറ്റ് പല പ്രധാന വശങ്ങളെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ മുടി ഗംഗാ നദിയുടെ ഒഴുക്കിനെ പ്രതിനിധീകരിക്കുന്നു, ഇത് അജ്ഞതയെ പ്രതീകപ്പെടുത്തുന്നു. പാമ്പിനെ തലയില്‍ ചുറ്റുന്നത് ഭൂതകാല, വര്‍ത്തമാന, ഭാവി ജീവിത ജീവിത വശങ്ങളെ പ്രതിനിധീകരിക്കുന്നു.

നടരാജ വിഗ്രഹം സ്ഥാപിക്കേണ്ട സ്ഥലം

നടരാജ വിഗ്രഹം സ്ഥാപിക്കേണ്ട സ്ഥലം

വീട്ടില്‍ ഒരു പരമേശ്വര വിഗ്രഹം സ്ഥാപിക്കുന്നതിന് ചില നിയമങ്ങളുണ്ട്. വാസ്തു ശാസ്ത്രം അനുസരിച്ച്, വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യ സ്ഥാനം വീടിന്റെ വടക്കുകിഴക്കന്‍ മൂലയാണ്. ഇത് ഈശാന കോണ്‍ എന്നുമറിയപ്പെടുന്നു. പൂജാമുറി സജ്ജീകരിക്കുന്നതിനുള്ള മികച്ച സ്ഥലം കൂടിയാണിത്. ഒരു പീഠത്തിനു മുകളിലായി നിങ്ങള്‍ക്ക് ഒരു ശിവ പ്രതിമ സ്ഥാപിക്കാം. എന്നാല്‍ ഇതിനു സമീപം മറ്റു വസ്തുക്കളൊന്നും പാടില്ല. എന്തിന്റെയെങ്കിലും കീഴെയോ പ്രതിമ സ്ഥാപിക്കരുത്. ഗണപതിയില്‍ നിന്ന് വ്യത്യസ്തമായി ജോലി സ്ഥലത്ത് ഒരിക്കലും ശിവ പ്രതിമ സ്ഥാപിക്കരുത്. കാരണം അദ്ദേഹത്തിന്റെ ഊര്‍ജ്ജം വളരെ ശക്തമാണ്.

Most read:വാസ്തുദോഷം നീക്കണോ? ഈ മൃഗങ്ങളെ വളര്‍ത്തൂ

ധ്യാനിക്കുന്ന ശിവനും നൃത്തം ചെയ്യുന്ന ശിവ പ്രതിമയും

ധ്യാനിക്കുന്ന ശിവനും നൃത്തം ചെയ്യുന്ന ശിവ പ്രതിമയും

ധ്യാനിക്കുന്ന ഭാവത്തിലുള്ള പരമശിവന് സ്വാഭാവികമായും ശാന്തമായ ഊര്‍ജ്ജമുണ്ട്. അതേസമയം നൃത്തം ചെയ്യുന്ന ശിവന് ശക്തിയുള്ള ഊര്‍ജ്ജമാണുള്ളത്. എല്ലാത്തിനുമുപരി, ഇത് സൃഷ്ടിയുടെ നൃത്തമാണ്. ശിവ പ്രതിമ വീട്ടില്‍ വയ്ക്കുമ്പോള്‍ ഇത് ഓര്‍ക്കുക. കാരണം നിങ്ങളുടെ ഊര്‍ജ്ജത്തെ ഏതുവിധത്തില്‍ പ്രോത്സാഹിപ്പിക്കണമെന്ന്. ഉദാഹരണത്തിന്, ഉയര്‍ന്ന ഊര്‍ജ്ജമുള്ള വ്യക്തിത്വത്തിന് യഥാര്‍ത്ഥത്തില്‍ വേണ്ടത് ധ്യാനത്തിലിരിക്കുന്ന പരമേശ്വര വിഗ്രഹമാണ്.

ഒന്ന് മതി

ഒന്ന് മതി

വീട്ടില്‍ എല്ലായ്‌പ്പോഴും ഒരു ശിവ പ്രതിമ മാത്രം സൂക്ഷിക്കുക. രണ്ടോ അതിലധികമോ ശിവ വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നത് അവയുടെ ഊര്‍ജ്ജത്തെ പ്രതിരോധിക്കുന്നു. വീട്ടില്‍ ഊര്‍ജ്ജം നിറയ്ക്കാന്‍ ഒരെണ്ണം തന്നെ ധാരാളം.

പരമശിവനെ എങ്ങനെ ആരാധിക്കാം

പരമശിവനെ എങ്ങനെ ആരാധിക്കാം

* എല്ലാ ദിവസവും അതിരാവിലെയും വൈകുന്നേരവും പതിവായി പരമേശ്വരനെ പ്രാര്‍ത്ഥിക്കുക.

* പ്രതിമയുടെ അരികില്‍ ചന്ദനത്തിരികള്‍ കത്തിച്ച് വയ്ക്കുക. '' ഓം നമ ശിവായ '' മന്ത്രം കുറച്ച് തവണ ചൊല്ലുക.

* തിങ്കളാഴ്ചകളില്‍, പാല്‍ അല്ലെങ്കില്‍ പാല്‍ ഉപയോഗിച്ച് ഉണ്ടാക്കിയ മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക.

* പരമശിവനോട് പ്രാര്‍ത്ഥിക്കുന്നതിനുമുമ്പ് എല്ലായ്‌പ്പോഴും ഗണപതിയെ ആരാധിക്കുക. പ്രാര്‍ത്ഥനയുടെയും അനുഗ്രഹങ്ങളുടെയും വേളയില്‍ അദ്ദേഹം നിങ്ങളുടെ തടസ്സങ്ങള്‍ നീക്കും.

Most read:രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

പ്രതിമയ്ക്ക് സമീപം തുകല്‍ ഇനങ്ങള്‍ ഒഴിവാക്കുക

പ്രതിമയ്ക്ക് സമീപം തുകല്‍ ഇനങ്ങള്‍ ഒഴിവാക്കുക

നടരാജ പ്രതിമ സ്ഥാപിക്കുന്നതിനുള്ള സ്ഥാനം നിങ്ങള്‍ നിശ്ചയിച്ച ശേഷം, അതിന്റെ ചുറ്റുപാടുകളും നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പ്രതിമയുടെ ഊര്‍ജ്ജ പ്രവാഹം കുറയ്ക്കാന്‍ അന്തരീക്ഷത്തിലെ നെഗറ്റീവിറ്റിക്ക് സാധിക്കുമെന്ന് കരുതുന്നതിനാല്‍ ബെല്‍റ്റുകള്‍, ഷൂസ്, ബാഗുകള്‍ തുടങ്ങിയ തുകല്‍ കൊണ്ട് നിര്‍മ്മിച്ച ഒന്നും നടരാജ പ്രതിമയ്ക്ക് സമീപം ഉണ്ടാകരുത്. പ്രതിമകള്‍ക്ക് സമീപം പൂക്കള്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.

English summary

Things to Know Before Placing Shiva Statue at Home

There are some rule and regulations that should not be forgotten when placing the idol at home. Take a look.
X