Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഗ്രഹസ്ഥാനം ശക്തമാക്കാനും ദോഷം നീക്കാനും ദാനശീലം
ജ്യോതിഷത്തില്‍ 'ദാനം' ചെയ്യുന്നതിന് ഓരോരുത്തരുടെ ജീവിതത്തിലും ഒരു പ്രധാന സ്ഥാനമുണ്ട്. ജ്യോതിഷപ്രകാരം ഓരോ ആളും ചില വസ്തുക്കള്‍ ദാനം ചെയ്യണമെന്ന് പറയുന്നു. കാരണം ഇത് ഒരു വ്യക്തിയുടെ ആരോഗ്യവും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നു. നല്ല ആരോഗ്യം മാത്രമല്ല ജീവിത സന്തോഷം, സാമ്പത്തിക സ്ഥിരത, സന്തോഷം, കരിയര്‍ വിജയം എന്നിവയ്ക്കായും ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
ഗ്രഹസ്ഥാനങ്ങള്‍ മെച്ചപ്പെടുത്താനും ഗ്രഹദോഷം നീക്കാനും ഏറ്റവും മികച്ചതും പരമമായതുമായ പ്രതിവിധിയായി ദാനത്തെ കണക്കാക്കുന്നു. ഒരു വ്യക്തിയുടെ മുന്‍കാല ജീവിതത്തില്‍ നിന്ന് അയാളുടെ എല്ലാ മോശം പ്രവൃത്തികളും കര്‍മ്മങ്ങളും കഴുകിക്കളയാന്‍ ദാനത്തിലൂടെ സാധിക്കുന്നു.

എന്താണ് ദാനം ചെയ്യേണ്ടത് ?
ജീവിതാഭിവൃദ്ധിക്കായി ഓരോരുത്തരും ദാനം ചെയ്യേണ്ടത് എന്താണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ജ്യോതിഷമനുസരിച്ച് ഓരോരുത്തരും സംഭാവന ചെയ്യേണ്ട ചില സാധനങ്ങളും അവയുടെ നേട്ടങ്ങളും ഇതാ.

വസ്ത്രങ്ങള്‍
വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും. ദാനം ചെയ്യുന്ന വസ്ത്രങ്ങള്‍ പഴയതോ കീറിയതോ ആകരുത്. അവ നിങ്ങള്‍ ധരിക്കുന്ന അതേ നിലവാരമുള്ള വസ്ത്രങ്ങളായിരിക്കണം. നിങ്ങളുടെ പിതാവിന്റെ ഭാഗത്തു നിന്ന് പണം ലഭിക്കുന്നതിന്, വലിയ വസ്ത്രങ്ങള്‍ സംഭാവന ചെയ്യുക. ആതുരാലയങ്ങളില്‍ ചെലവഴിച്ച് നിങ്ങളുടെ പണം പാഴാക്കാതിരിക്കാന്, തിളക്കമുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനായി വൃത്തിയുള്ള നല്ല വസ്ത്രങ്ങള്‍ ദാനം ചെയ്യുക.

ഭക്ഷണം
ഭക്ഷണമോ പയറുവര്‍ഗ്ഗങ്ങളോ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഭക്ഷണത്തിന് മുട്ടുവരാതെ തടയുന്നു. ജ്യോതിഷപ്രകാരം പാകം ചെയ്യാത്ത ഭക്ഷണം ദാനം ചെയ്യണം. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് നിങ്ങള്‍ ദാനം ചെയ്യേണ്ട വ്യത്യസ്ത ഭക്ഷ്യവസ്തുക്കളുണ്ട്. നിങ്ങളുടെ ജീവിതനിലവാരത്തിന് താഴെ നില്ക്കുന്ന ആളുകള്‍ക്ക് വേണം ദാനം നല്കാന്.

ലോഹങ്ങള്‍
പ്രത്യേക സാഹചര്യങ്ങളിലും പ്രത്യേക ആളുകള്‍ക്കും ലോഹങ്ങള്‍ ദാനം ചെയ്യാന്‍ ജ്യോതിഷം നിര്‍ദ്ദേശിക്കുന്നു. ഏത് ലോഹമാണ് ദാനം ചെയ്യേണ്ടത് എന്നത് ഒരാളുടെ ജാതകത്തെ ആശ്രയിച്ചിരിക്കും. പ്രശ്നങ്ങളും ഗ്രഹ സ്ഥാനങ്ങളും അടിസ്ഥാനമാക്കി ഓരോ ഗ്രഹത്തെയും ശക്തിപ്പെടുത്താന്‍ ജ്യോതിഷമനുസരിച്ച് നിങ്ങള്‍ ദാനം ചെയ്യേണ്ട സാധനങ്ങള്‍ ഇവയാണ്:

സൂര്യന്
ഞായറാഴ്ച ദിവസം ചുവന്ന പൂക്കള്‍, ചുവന്ന വസ്ത്രങ്ങള്‍, ഗോതമ്പ്, മുല്ല, കൂവളത്തിന്റെ കായ, ചെമ്പ് തുടങ്ങിയവ ദാനം ചെയ്യുക.

ചന്ദ്രന്
തിങ്കളാഴ്ച ദിവസം പാല്, മിശ്രി, വെളുത്ത വസ്ത്രങ്ങള്‍, മുത്ത്, വെള്ളി, അരി തുടങ്ങിയവ ദാനം ചെയ്യുക.

ചൊവ്വ
ചൊവ്വാഴ്ച ദിവസം എള്ള്, ചുവന്ന വസ്ത്രങ്ങള്‍, ചുവന്ന പൂക്കള്‍, ചുവന്ന ചന്ദനം, ചെമ്പ്, മുല്ല, ചുവന്ന പയര്‍ തുടങ്ങിയവ ദാനം ചെയ്യുക.

ബുധന്‍
ബുധനാഴ്ച ദിവസം പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍, സസ്യങ്ങള്‍, മരങ്ങള്‍, പച്ച പച്ചക്കറികള്‍, പനീര്‍, പഞ്ചസാര, ഭക്ഷ്യ എണ്ണ തുടങ്ങിയവ ദാനം ചെയ്യുക.

വ്യാഴം
വ്യാഴാഴ്ച ദിവസം മഞ്ഞള്‍, വെല്ലം, സ്വര്‍ണം, പുസ്തകങ്ങള്‍, മഞ്ഞ ലഡു, മഞ്ഞ പുഷ്യരാഗം, പശു തുടങ്ങിയവ ദാനം ചെയ്യുക.

ശുക്രന്
വെള്ളിയാഴ്ച ദിവസം വെള്ള നിറത്തിലുള്ള മധുരപലഹാരങ്ങള്‍, പാല്, വെളുത്ത വസ്ത്രങ്ങള്‍, മുത്ത്, വെള്ളി, പഞ്ചസാര, നെയ്യ് മുതലായവ ദാനം ചെയ്യുക.

ശനി
ശനിയാഴ്ച ദിവസം എണ്ണ, എള്ള്, ഇരുമ്പ്, പണം, പുതപ്പ്, സുഗന്ധദ്രവ്യങ്ങള്‍, ഉഴുന്ന്, ചപ്പാത്തി തുടങ്ങിയവ ദാനം ചെയ്യുക.

രാഹു
രാഹു ദോഷം അകറ്റാനും ഗ്രഹസ്ഥാനം ശക്തിപ്പെടുത്താനുമായി ശനിയാഴ്ച ദിവസം നീല, കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍, കറി, കടുക്, ചന്ദനം, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ സംഭാവന ചെയ്യുക.

കേതു
കേതു ദോഷം അകറ്റാനായി ശനിയാഴ്ച രാത്രി അല്ലെങ്കില്‍ ഞായറാഴ്ച പുലര്‍ച്ചെ എള്ള്, വെള്ളി, നെയ്യ് ചേര്‍ക്കാത്ത ചപ്പാത്തി തുടങ്ങിയവ ദാനം ചെയ്യുക.



Click it and Unblock the Notifications
