Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ നക്ഷത്രക്കാര്‍ ഐശ്വര്യത്തിന് ദാനം ചെയ്യേണ്ടത്
ചില നക്ഷത്രക്കാര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് വളരെയധികം വ്യത്യസ്തമായിരിക്കും. പല വിധത്തിലുള്ള നേട്ടങ്ങളും ദോഷങ്ങളും ഉണ്ടാവുന്നുണ്ട്. ഏതൊക്കെ നക്ഷത്രക്കാരാണ് ഇത്തരത്തില്‍ ദാനം ചെയ്യുന്നതിലൂടെ നേട്ടം കൊയ്യുന്നത് എന്ന് നോക്കാവുന്നതാണ്. ദാനം ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെ ദാനം ചെയ്യണം എന്തൊക്കെ ദാനം ചെയ്യരുത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ദാനം ചെയ്യുന്നതിലൂടെ സന്തോഷം ഐശ്വര്യം നേട്ടം എന്നിവയെല്ലാം വളരെയധികം നിങ്ങളെ തേടിയെത്തുന്നു. ദാനം ചെയ്യേണ്ടതും ദാനം ചെയ്യാന്‍ പാടില്ലാത്തതും ആയ ചില വസ്തുക്കളുണ്ട്. ദാനം ചെയ്യാന്‍ പാടില്ലാത്ത വസ്തുക്കള്‍ ദാനം ചെയ്താല്‍ അത് നിങ്ങളില്‍ ദോഷമാണ് ഉണ്ടാക്കുന്നത്. നക്ഷത്രം അനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ദാനം ചെയ്യണം എന്ന് നോക്കാവുന്നതാണ്.

ഭരണി
ഭരണി നക്ഷത്രക്കാര്‍ ദാനം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ദാനം ചെയ്യുമ്പോള്‍ അത് അവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയാണ് ഭരണി നക്ഷത്രക്കാര്‍ ദാനം ചെയ്യേണ്ട വസ്തുക്കള്‍ എന്ന് നോക്കാവുന്നതാണ്. മഞ്ഞള്‍, സ്വര്‍ണം, പണം എന്നിവ ദാനം ചെയ്യാം. ഇത് ഭരണി നക്ഷത്രക്കാര്‍ക്ക് വളരെയധികം ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ അല്പം ശ്രദ്ധിച്ച് വേണം ദാനം ചെയ്യുന്നതിന്. ഇവര്‍ നെയ്യ്, പഴങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ദാനം ചെയ്യാവുന്നതാണ്. ഇത് എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിനും സമ്പത്തിനും നേട്ടം നല്കുന്നു. അത് മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നുണ്ട്. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളിലൂടെ എത്തിക്കുന്നുമുണ്ട്.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ ദാനം ചെയ്യേണ്ട വസ്തുക്കള്‍ ഇതൊക്കെയാണ്. തേന്‍, പണം, ഭക്ഷണം എന്നിവയെല്ലാം തിരുവാതിര നക്ഷത്രക്കാര്‍ക്ക് ദാനം ചെയ്യാം. എന്നാല്‍ ഇവര്‍ ഒരിക്കലും പഠനസംബന്ധമായ വസ്തുക്കള്‍ ദാനം ചെയ്യരുത്. ഇത് നിങ്ങളിലെ അറിവ് ഇല്ലാതാക്കാന്‍ കാരണമാകുന്നു. എങ്കിലും മുകളില്‍ പറഞ്ഞവ ദാനം ചെയ്താല്‍ അത് നിങ്ങളില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്നതാണ്. എന്നാല്‍ ഇവര്‍ പാല്, വെള്ളി, വെള്ളം എന്നിവയെല്ലാം ദാനം ചെയ്യുന്നത് ഏറ്റവും നല്ലതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. മാത്രമല്ല ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ആയില്യം നക്ഷത്രക്കാര്‍ക്ക് ഇത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.

ഉത്രം
ഉത്രം നക്ഷത്രക്കാര്‍ ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇവര്‍ സമ്പത്തുള്ളവരായിരിക്കും. കുങ്കുമപ്പൂവ്, സ്വര്‍ണം എന്നിവയെല്ലാം ദാനം ചെയ്യാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കണം. എല്ലാ വിധത്തിലും കുടുംബത്തിന്റെ ക്ഷേമത്തിന് ഇത് കാരണമാകുന്നു. ഉത്രം നക്ഷത്രക്കാര്‍ക്ക് ഇതിലൂടെ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഐശ്വര്യവും സമ്പത്തും ഇവര്‍ക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

ചോതി
ചോതി നക്ഷത്രക്കാര്‍ ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. മൃഗങ്ങള്‍ക്ക് പുല്ല് നല്‍കുന്നത്, ശംഖ്, പേപ്പര്‍ എന്നിവയെല്ലാം ദാനം ചെയ്യുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിന് വളരെയധികം നല്ലതാണ്. മാത്രമല്ല നിങ്ങളിലെ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് ഐശ്വര്യത്തിലേക്കും സമ്പത്തിനും നല്‍കുന്നുണ്ട്.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് നെയ്യ്, പൂക്കള്‍, അറിവ്, വെള്ളി എന്നിവയെല്ലാം നിങ്ങള്‍ക്ക് ദാനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളിലെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ഐശ്വര്യത്തിന് വഴികാട്ടുകയും ചെയ്യുന്നു. എല്ലാ രീതിയിലും ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു. മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്കും നയിക്കുന്നുണ്ട്.



Click it and Unblock the Notifications
