For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിയാഴ്ച ദിനങ്ങള്‍ ഇവയെല്ലാം ഒഴിവാക്കൂ: ദൗര്‍ഭാഗ്യമാണ് ഇവയെല്ലാം

|

ശനിയാഴ്ച എന്നത് വേദജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ശനി ദേവന്റേയും ഭൈരവന്റേയും ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശനിദോഷമുള്ളവര്‍ക്ക് ഈ ദിനം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ശനിദേവന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചിലര്‍ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് ശനിയാഴ്ച ദിനത്തില്‍ പ്രത്യേക ഉപവാസം അനുഷ്ഠിക്കുന്നതിനും മറ്റും ശ്രമിക്കുന്നു.

Things To Avoid On Saturday To Escape

എന്നാല്‍ ജ്യോതിഷ പ്രകാരം ശനിയാഴ്ച ദിനത്തില്‍ നാം ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശനിയാഴ്ച ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങളെ നിര്‍ഭാഗ്യത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങാന്‍ ഏറ്റവും കൂടുതല്‍ സമയം എടുക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ഓരോരുത്തരിലും ശനിദോഷം കൂടുതല്‍ സമയം നിലനില്‍ക്കുന്നുണ്ട്. ശനി പലപ്പോഴും അശുഭഫലങ്ങളും നഷ്ടവും വരുത്തുന്നുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശനിയാഴ്ച ദിനത്തില്‍ ശനിദോഷമുള്ളവര്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മദ്യപാനം ഒഴിവാക്കുക

മദ്യപാനം ഒഴിവാക്കുക

മദ്യപാനം ഒഴിവാക്കുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ജീവിതത്തിലെ പല പ്രശ്‌നങ്ങളും തുടങ്ങുന്നത് തന്നെ മദ്യപാനത്തില്‍ നിന്നാണ്. ജാതകത്തില്‍ ശനിദോഷം ഉള്ളവരെങ്കില്‍ പലപ്പോഴും ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് നാം ഓരോരുത്തരേയും തള്ളിയിടുന്നത്.

യാത്ര ചെയ്യുന്നത് ശ്രദ്ധിക്കണം

യാത്ര ചെയ്യുന്നത് ശ്രദ്ധിക്കണം

ശനിയാഴ്ച ദിനം ശനിദോഷമുള്ള വ്യക്തികള്‍ വടക്ക്, കിഴക്ക്, വടക്കുകിഴക്ക് എന്നിങ്ങനെ ചില ദിശകളിലേക്ക് യാത്ര ചെയ്യരുതെന്നാണ് പറയുന്നത്. പ്രത്യേകിച്ചും, ജ്യോതിഷ പ്രകാരം ഇവര്‍ക്ക് ഈ ദിക്കിലേക്ക് യാത്ര ചെയ്യേണ്ടത് അനിവാര്യമായി വരുകയാണെങ്കില്‍ എതിര്‍ദിശയില്‍ അഞ്ച് അടി നടന്ന ശേഷം വേണം യാത്ര തുടങ്ങുന്നതിന്. ഇത് നിങ്ങളുടെ ദോഷത്തെ കുറക്കും എന്നാണ് വിശ്വാസം.

ശനിയാഴ്ച ദിനം

ശനിയാഴ്ച ദിനം

ശനിയാഴ്ച ദിനത്തില്‍ നഖവും മുടിയും മുറിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കല്‍ക്കരി, ഉപ്പ്, മരം, ഇരുമ്പ് എന്നിവകൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ ഒന്നും വാങ്ങിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിര്‍ഭാഗ്യത്തിലേക്ക് നയിക്കുന്നു. കൂടാതെ കറുത്ത ഷൂ, പേന, പേപ്പര്‍, ചൂല്‍ എന്നിവ വാങ്ങിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ശനിയാഴ്ച ദിനം

ശനിയാഴ്ച ദിനം

എണ്ണയും വസ്ത്രങ്ങളും ശനിദോഷമുള്ളവര്‍ ശനിയാഴ്ച വാങ്ങിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും കടം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. കംം വാങ്ങുന്നതും പരമാവധി ഒഴിവാക്കാന്‍ശ്രദ്ധിക്കണം. പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മഞ്ഞള്‍, ശര്‍ക്കര എന്നിവയെല്ലാം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഭാഗ്യം കൊണ്ട് വരുന്നുണ്ട്.

ശനിയാഴ്ച ദിനം

ശനിയാഴ്ച ദിനം

ശനിദോഷം കുറക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ഈ ദിനത്തില്‍ ശനിദോഷമുള്ളവര്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ സൂര്യാസ്തമയത്തിന് ശേഷം നവഗ്രഹ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശനിദേവന്റെ മുന്നില്‍ നെയ്യ് വിളക്ക് കത്തിച്ച് നീല പുഷ്പങ്ങള്‍ അര്‍പ്പിക്കേണ്ടതാണ്.

ശനിയാഴ്ച ദിനം

ശനിയാഴ്ച ദിനം

രുദ്രാക്ഷം ധരിച്ച് ശനിഭഗവാന്റെ മന്ത്രങ്ങള്‍ ഉരുവിടണം. കൂടാതെ ശനിബീജ മന്ത്രം 108 തവണ ജപിക്കേണ്ടതാണ്. ഇത് കൂടാതെ കറുത്ത തുണി, കറുത്ത എള്ള്, ചെറുപയര്‍ മുതലായവ ശനിദോഷം കുറക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ദാനം ചെയ്യാവുന്നതാണ്. ഈ ദിനത്തില്‍ കടുകെണ്ണ വാങ്ങിക്കുകയോ നല്‍കുകയോ ചെയ്യരുത്.

കണ്ടകശനി ഈ നക്ഷത്രക്കാരെ കൊണ്ടേ പോവൂ, ആയുസ്സ് വരെ തുലാസില്‍കണ്ടകശനി ഈ നക്ഷത്രക്കാരെ കൊണ്ടേ പോവൂ, ആയുസ്സ് വരെ തുലാസില്‍

ശനി ദോഷത്തിന് വീട്ടില്‍ ആരാധന നല്ലതല്ല, കാരണംശനി ദോഷത്തിന് വീട്ടില്‍ ആരാധന നല്ലതല്ല, കാരണം

English summary

Things To Avoid On Saturday To Escape Bad Luck In Malayalam

Here in this article we are sharing some major things to avoid on saturday in malayalam. Take a look.
Story first published: Friday, May 20, 2022, 18:02 [IST]
X
Desktop Bottom Promotion