Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
വിഷുക്കണി ഒരുക്കും മുന്‍പ് ഇവ ഒഴിവാക്കൂ: സമ്പദ്സമൃദ്ധിക്ക് വാസ്തുപ്രകാരം ഈ വസ്തുക്കള്‍ പാടില്ല
വിഷുവിന് തിടുക്കം കൂട്ടാന്‍ എല്ലാവരും ഒരുങ്ങിത്തുടങ്ങി. എന്നാല്‍ ഓരോ വിഷുക്കാലവും നമ്മുടെ ജീവിതത്തേയും ആഘോഷത്തേയും സ്വാധീനിക്കുന്നത് തന്നെയാണ്. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പിടി ഓര്‍മ്മകളിലേക്കാണ് ഓരോ വിഷുക്കാലവും നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത്. അത്രയേറെ പ്രിയപ്പെട്ട ഈ ദിനങ്ങളില്‍ നാമെല്ലാവരും ആഗ്രഹിക്കുന്നതും സമ്പദ്സമൃദ്ധിയുടേയും നന്മയിലേക്കും ഐശ്വര്യത്തിലേക്കും കണി കണ്ടുണരുന്നതിന് വേണ്ടി തന്നെയാണ്. ഈ ദിനത്തിന് അത്രയേറെ പ്രാധാന്യമാണ് ഉള്ളത്. മേടമാസത്തിലെ വിഷുപ്പുലരി നമ്മുടെയെല്ലാം നന്മയിലേക്കുള്ള ഒരു പുലരിയാവട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

ജീവിതം മുഴുവന്‍ സന്തോഷത്തിന്റേതും സമൃദ്ധിയുടേയും ആയി മാറുന്നതിന് വേണ്ടി വിഷുക്കണി തയ്യാറാക്കുന്നതിന് മുന്‍പ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വാസ്തുശാസ്ത്രപ്രകാരം വിഷുക്കണി തയ്യാറാക്കുമ്പോള്‍ വീട്ടില്‍ നിന്ന് നാം ഒഴിവാക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതെല്ലാം ഒഴിവാക്കിയതിന് ശേഷം വിഷുക്കണി തയ്യാറാക്കൂ. അത് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കി ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സഹായിക്കുന്നു.
പൊട്ടിയ പാത്രങ്ങള്‍
പൊട്ടിയ പാത്രങ്ങള്‍ എപ്പോഴും വീട്ടില്‍ ഐശ്വര്യക്കേടാണ് എന്നാണ പൊതുവേ പറയുന്നത്. വാസ്തുശാസ്ത്രപ്രകാരം ഇത് ശരിയാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നിങ്ങള്‍ മേടപ്പുലരിയില്‍ വിഷുക്കണി തയ്യാറാക്കുമ്പോള്‍ പരമാവധി വീട്ടില്‍ നിന്ന് പൊട്ടിയതും ഉപയോഗശൂന്യമായതുമായ പാത്രങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് പൊട്ടിയതാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ബന്ധമായും ഇത്തരം പാത്രങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

മുഷിഞ്ഞ വസ്ത്രങ്ങള്‍
കീറിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. കാരണം ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുകയോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ഒരിക്കലും കീറിയ വസ്ത്രങ്ങള്‍ വീടുകളില്‍ സൂക്ഷിക്കരുത്. ഇത്തരത്തില്‍ ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വിഷുവിന് പുതിയ തുടക്കം നന്മയോടേയും ഐശ്വര്യത്തോടേയും ആരംഭിക്കണം എന്നുണ്ടെങ്കില്‍ അതിന് ഇത്തരം വസ്ത്രങ്ങള്‍ തടസ്സം നില്ക്കുന്നു എന്നും ഐശ്വര്യക്കേടുണ്ടാവും എന്നുമാണ് പറയുന്നത്.
കണ്ണാടി
കണ്ണാടി എല്ലാ വീടുകളിലും ഉണ്ടായിരിക്കും. എന്നാല്‍ കണ്ണാടി ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്. വിഷുവിന് ഉണ്ണിക്കണ്ണനെ കണി കണ്ടുണര്‍ന്നതിന് ശേഷം നമ്മുടെ തന്നെ മുഖവും നാം കണികാണുന്നു. എന്നാല്‍ വീട്ടില്‍ പൊട്ടിയ കണ്ണാടി സൂക്ഷിക്കുന്നവരാണെങ്കില്‍ അവരുടെ ജീവിതത്തില്‍ ഐശ്വര്യക്കേട് ഉണ്ടാവുന്നു എന്നാണ് പറയുന്നത്. വാസ്തു ശാസ്ത്രപ്രകാരം കണ്ണാടി പൊട്ടിയതാണെങ്കില്‍ അത് വീട്ടിലേക്ക് ദൗര്‍ഭാഗ്യം കൊണ്ട് വരും എന്നാണ് പറയുന്നത്. ഇത് നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പറയുന്നത്. .ഇതിന്റെ ഫലമായി അനാരോഗ്യം, തടസ്സങ്ങള്‍, അസ്വസ്ഥതകള്‍ എന്നിവയുണ്ടാവുന്നു. വിഷുപ്പുലരി മുതല്‍ ജീവിതം സന്തോഷത്തിന്റേതായി മാറണമെങ്കില്‍ പൊട്ടിയ കണ്ണാടി പോലുള്ള വസ്തുക്കള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

ചിത്രങ്ങള്‍
പലരുടേയും വീട്ടില്‍ ചിത്രങ്ങള്‍ ധാരാളമുണ്ടായിരിക്കും. ചില ചിത്രങ്ങള്‍ പക്ഷേ വീട്ടില്‍ വെക്കുമ്പോള്‍ അത് വിപരീത ഫലമുണ്ടാക്കുന്നു. എന്നാല്‍ ചില ചിത്രങ്ങള്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വാസ്തുപ്രകാരം മഹാഭാരതയുദ്ധം ചില വന്യ ജീവികളുടെ ചിത്രങ്ങള്‍ എന്നിവ നമ്മുടെ വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. ഇത് ഐശ്വര്യക്കേട് കൊണ്ട് വരുന്നു. കണിയൊരുക്കുന്നതിന് മുന്‍പായി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിത്തതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു
വിഗ്രഹങ്ങള്‍
പൂജാമുറിയില്‍ വിഗ്രഹം സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. കണിയൊരുക്കുന്നതിനും ഉണ്ണിക്കണ്ണന്റെ വിഗ്രഹം സൂക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ കണിയൊരുക്കുന്നതിന് മുന്‍പായി വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. അതുകൊണ്ട് തന്നെ പൊട്ടിയതോ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതോ ആയ വിഗ്രഹങ്ങള്‍ വീട്ടില്‍ വെക്കാന്‍ പാടില്ല എന്നതും കണിയൊരുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള വിഗ്രഹങ്ങള്‍ പുഴയില്‍ ഒഴുക്കുന്നതിന് ശ്രദ്ധിക്കണം.

പഴയ ആഹാരം
പലപ്പോഴും പഴയ ആഹാരങ്ങള്‍ എല്ലാവരുടെ വീട്ടിലും ഉണ്ടായിരിക്കും. ആരോഗ്യപരമായും ഇത് അത്ര നല്ലതല്ല എന്നത് നമുക്കറിയാം. എന്നാല്‍ മേടപ്പുലരിയിലേക്ക് കടക്കുമ്പോള്‍ പരമാവധി ഇത്തരത്തിലുള്ള പഴയ ആഹാരങ്ങള്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് മാത്രമല്ല ആവശ്യത്തിന് മാത്രം ഭക്ഷണം തയ്യാറാക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് നമുക്ക് കളയേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കണക്കാക്കേണ്ട ഒന്നാണ്. വിഷുക്കണി ഒരുക്കുന്നതിന് മുന്‍പായി അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ വസ്തുക്കളെല്ലാം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
