Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
Vishu 2025: ഇന്ന് 7 മണിക്ക് മുന്‍പായി വീട്ടില്‍ നിന്നും ഒഴിവാക്കൂ ഇതെല്ലാം, വിഷുപ്പുലരിയില്‍ ഐശ്വര്യം പടികയറും
Vishu 2025: ഈ വര്‍ഷത്തെ വിഷുപ്പുലരിയിലേക്ക് ഇനി അധികം മണിക്കൂറുകളില്ല. വിരലിലെണ്ണാവുന്ന സമയത്തിനുള്ളില്‍ വിഷു നമ്മുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. ഓരോ വിഷുക്കാലവും ഓരോ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന പല കാര്യങ്ങളും ആഘോഷങ്ങളും ജീവിതത്തില്‍ അത്രയധികം സന്തോഷം നിറയ്ക്കുന്നതായി മാറുന്ന ഒരു സമയമാണ് ഓരോ വിഷുക്കാലവും. പുത്തന്‍ പ്രതീക്ഷകളോടെ ഐശ്വര്യത്തിലേക്കും സമ്പത്സമൃദ്ധിയിലേക്കും കണ്‍തുറക്കുന്ന ഒരു വിഷുക്കാലമാണ് പുലരാനിരിക്കുന്നത്.
എന്നാല്‍ വിഷുക്കണിക്ക് മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്ടില്‍ നിന്നും നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഇത്തരം ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കണം. ഓരോ വിഷുക്കാലവും വിഷുപ്പുലരിയിലും ഐശ്വര്യവും സമ്പത്തും ജീവിതത്തിലുടനീളം നിലനില്‍ക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും ഒഴിവാക്കാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും നിറയ്ക്കുന്നു.

അലങ്കോലമായ വസ്തുക്കള്‍
വീട്ടിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. അതിനായി ജ്യോതിഷത്തില്‍ വിഷുവിന് മുന്‍പായി പരാമര്‍ശിക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്നാണ് അലങ്കോലമായ വസ്തുക്കള്‍ ഒഴിവാക്കുക എന്നത്. ഇത് വീട്ടിലേക്കുള്ള പോസിറ്റീവ് ഊര്‍ജ്ജത്തിന് ദോഷം നല്‍കുകയും ദോഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പൂജാമുറിയും വിഷുക്കണിയും എല്ലാം മികച്ച രീതിയില്‍ അലങ്കരിക്കുന്നതിനും അലങ്കോലമായ വസ്തുക്കള്‍ ഉടന്‍ തന്നെ നീക്കം ചെയ്യുന്നതിനും ശ്രദ്ധിക്കുക.
നിഷേധാത്മകമായ കാര്യങ്ങള്‍
സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് പലപ്പോഴും നിഷേധാത്മകമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നത്. എന്നാല്‍ ഇത്തരം സംസാരങ്ങള്‍, വാക്കുകള്‍, വഴക്കുകള്‍ എന്നിവ പൂര്‍ണമായും ഇന്നത്തെ ദിവസം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വിഷുവിന്റെ പോസിറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും പലപ്പോഴും വീട്ടില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.
നഖം മുറിക്കുന്നതും മുടി മുറിയ്ക്കുന്നതും
വിഷുവിന്റെ തലേന്നോ അല്ലെങ്കില്‍ വിഷു ദിനത്തിലോ നഖമോ മുടിയോ മുറിക്കുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. കാരണം ഇത് ചെയ്യുന്നത് അശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത് എന്നാണ് വിശ്വാസം. ഇത് പരമ്പരാഗത വിശ്വാസങ്ങള്‍ക്കും ജ്യോതിഷത്തിനും എതിരാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ സമൃദ്ധിയെ തടയുന്നു എന്നാണ് പറയുന്നത്.
പഴുക്കാത്തതോ ചീഞ്ഞതോ ആയ പഴങ്ങള്‍ ഉപയോഗിക്കുന്നു
വിഷുക്കണിയില്‍ സ്ഥാപിക്കുന്ന എല്ലാ വസ്തുക്കളും കൃത്യമായതും പുതിയതുമായിരിക്കണം. അത് പഴങ്ങളുടെ കാര്യത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. പഴങ്ങളും പൂക്കളും പുതിയതായിരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു കാരണ വശാലും ഉപയോഗിച്ച വസ്തുക്കളോ മോശമായ വസ്തുക്കളോ കണിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. എന്ന് മാത്രമല്ല ഇത് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തന്നെ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയും വേണം.
വിളക്ക് കൊളുത്തുന്ന എണ്ണ
വിഷുവിന് കണി കാണുന്നതിനായി വിളക്ക് കൊളുത്താന്‍ ഉപയോഗിക്കുന്ന എണ്ണയും വളരെ പ്രധാനപ്പെട്ടതാണ്. ഒരിക്കലും ഉപയോഗിച്ച എണ്ണ ഉപയോഗിച്ച് വിളക്ക് കൊളുത്താന്‍ പാടുകയില്ല. അത് മാത്രമല്ല വൃത്തിയുള്ള തുണി വേണം വിളക്ക് കൊളുത്തുന്നതിനായി ഉപയോഗിക്കേണ്ടത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും സഹായിക്കുന്നു.
വിഷുക്കണിയില്‍ നിര്‍ബന്ധം
വിഷുക്കണിയില്‍ നിര്‍ബന്ധമായും വെക്കേണ്ട ചില കാര്യങ്ങളുണ്ട്. വാല്‍ക്കണ്ണാടി മുതല്‍ കണിക്കൊന്ന പൂക്കള്‍ വരെ നിര്‍ബന്ധമായും കണിയില്‍ വെക്കേണ്ടതാണ്. അത് മാത്രമല്ല അവശ്യമായ എല്ലാ വസ്തുക്കളും വിഷുക്കണിയില്‍ ഒരുക്കിയിരിക്കണം. ഇത് നിങ്ങളുടെ സമ്പത്സമൃദ്ധിയേയും ഐശ്വര്യത്തേയും തന്നെയാണ് സൂചിപ്പിക്കുന്നത്. വിളക്ക് ഒരു കാരണവശാലും നേരിട്ട് തറയില്‍ വെയ്ക്കരുത്. അത് ദോഷം ചെയ്യും.



Click it and Unblock the Notifications