Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
18 വര്‍ഷത്തെ രാഹു ദശയില്‍ ഇതെല്ലാം സംഭവിച്ചിരിക്കണം; മരണഭയം വക്കോളമെത്തിക്കും രാഹു
രാഹു ദശ എന്നത് 18 വര്‍ഷക്കാലമാണ്. ഈ സമയത്ത് അത് ജീവിതത്തില്‍ വളരെയധികം നഷ്ടങ്ങളും നേട്ടങ്ങളും വരുത്തുന്നുണ്ട്. രാഹുവിന്റെ അപഹാര കാലത്ത് ജാതകന് അനേക വിധത്തിലുള്ള കഷ്ടാനുഭവങ്ങള്‍ സംഭവിക്കുന്നുണ്ട്. രാഹു ദശയുടെ തുടക്കത്തില്‍ വളരെയധികം പ്രയാസങ്ങളും പിന്നീട് മധ്യത്തില്‍ സുഖവും അതിന് ശേഷം പിതാവിനും ഗുരുവിനും പ്രതിസന്ധികളും സംഭവിക്കുന്നുണ്ട്. എന്നാല്‍ രാഹു ദശയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
18 വര്‍ഷം നീണ്ട കാലയളവിനെ തരംതിരിക്കാനാവില്ല, പക്ഷേ കുറച്ച് കാര്യങ്ങള്‍ മാത്രമേ രാഹു നിങ്ങളെ ബുദ്ധിമുട്ടചിലാക്കുകയുള്ളൂ. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ലേഖനം വായിക്കാവുന്നതാണ്. രാഹു മഹാദശക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും രാഹു ഓരോ കാലഘട്ടത്തിലും നിങ്ങളില്‍ എങ്ങനെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് അറിയുന്നതിനും വായിക്കൂ.

രാഹുദശ സ്വാപഹാരം
(2 വര്‍ഷം 8 മാസം 12 ദിവസം)
ഇതാണ് രാഹുവിന്റെ ആദ്യത്തെ സമയം. ഈ സമയത്ത് രക്തഭയം, സര്‍പ്പഭീതി, രോഗങ്ങളുടെ ആക്രമണം, കലഹബുദ്ധി, അന്യദേശവാസം എന്നിവയാണ് ഈ കാലഘട്ടത്തില്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഈ സമയം രാഹു ബലവാനായി നില്ക്കുകയാണെങ്കില് ഇവരില്‍ നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ഈ സമയം ഭോഗാസക്തി, രാജകീയ ജീവിതം, ഉത്സാഹം, യാത്ര എന്നിവക്കുള്ള സാധ്യതയുണ്ട്.

വ്യാഴാപഹാരം (2 വര്‍ഷം 4 മാസം 24 ദിവസം)
ഈ സമയം രാഹു നിങ്ങള്‍ക്ക് മോശം ഫലങ്ങളും വളരെയധികം പ്രദാനം ചെയ്യുന്നുണ്ട്. രാജപ്രീതി, ശത്രുനാശം, മേലധികാരികളില്‍ നിന്ന് ആനുകൂല്യങ്ങള്‍, ധനസമ്പാദനം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇത് കൂടാതെ ദു:സ്ഥാനത്താണ് രാഹു നില്ക്കുന്നതെങഅകില് ഇവരില്‍ കര്‍മ്മങ്ങള്‍ക്ക് വിഘ്നം, ധന നഷ്ടം, സന്താനങ്ങള്‍ക്ക് ബുദ്ധിമുട്ട്, രോഗാവസ്ഥ എന്നിവക്കുള്ള സാധ്യതയുണ്ട്.

ശനിയപഹാരം (2 വര്‍ഷം 10 മാസം, 6 ദിവസം)
രാഹുവിന്റെ ശനിയപഹാരത്തില് അല്പം കൂടുതല്‍ ദോഷം നല്കുന്നവ ഫലങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇവരില്‍ വിവാഹബന്ധം വേര്‍പ്പെടുന്നത്, വാതപിത്ത രോഗങ്ങള്‍, മരം വീണ് ഉണ്ടാവുന്ന പരിക്ക്, ശത്രുക്കളില്‍ നിന്ന് ഉപദ്രവം എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളില്‍ ശനി ബലവാനാണെങ്കില്‍ മറ്റുള്ളവരാല്‍ ഉപകാരം, പടിഞ്ഞാറേ ദിക്കിലേക്ക് യാത്ര, ധനലാഭം, കന്നുകാലികളില്‍ നിന്ന് ലാഭം എന്നിവയ്ക്ക് സാധ്യതയെന്നും വിശ്വാസം നിലനില്‍ക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ബുധാപഹാരം (2 വര്‍ഷം 6 മാസം 18 ദിവസം)
ബുധാപഹാരസമയത്താണ് രാഹുവെങ്കില്‍ ഇവര്‍ക്ക് ബന്ധുസമാഗമം, വിവാഹം നടക്കല്‍,വിദ്യാപുരോഗതി, ബിസിനസില്‍ നിന്ന് ലാഭം, ബുദ്ധിക്ക് തെളിച്ചം, വിനോദയാത്രയില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യത എന്നിവയാണ് ഫലം നല്‍കുന്നത്. ബുധന്‍ അനിഷ്ടനെങ്കില് വിദ്യാതടസം, വാഗ്വാദം,സഭകളില്‍ അവമതി, സര്‍പ്പഭയം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇവരിലാകട്ടെ രാഹു വളരെ മോശമായാണ് പ്രതികരിക്കുന്നതും. അതുകൊണ്ട് പരിഹാരം ചെയ്യേണ്ടത് അത്യാവശ്യമാണ്.

കേതു അപഹാരം (1 വര്‍ഷം 0 മാസം 18 ദിവസം)
കേതു ഗ്രഹത്തിന്റെ ദശയില്‍ മറ്റൊരു ഗ്രഹമായ രാഹുവിന്റെ അപഹാരം നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. ഇവരില്‍ ഒരേ സമയം ഗ്രഹങ്ങളും പാപഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. പകര്‍ച്ചവ്യാധികളുടെ ആക്രമണം, ഭക്ഷണം കിട്ടാതിരിക്കല്‍, മാനഹാനി, കുറ്റം ചെയ്യാനുള്ള വാസന, പുത്രനാശം, നാടുവിട്ടുപോകല്‍, ബന്ധുവിയോഗം എന്നിവയ്ക്കുള്ള സാധ്യത ഈ സമയങ്ങളില്‍ വളരെ കൂടുതലാണ്. എന്നാല്‍ കേതു ബലവാനാണെങ്കില്‍ ഈ ദോഷങ്ങള്‍ എല്ലാം തന്നെ ലഘൂകരിക്കപ്പെടുന്നുണ്ട്.

ശുക്രാപഹാരം ( 3 വര്‍ഷം)
വിവാഹം, സന്താനലബ്ധി,വാഹനയോഗം, ധനലാഭം, വസ്തുലാഭം, അന്യദേശത്ത് നിന്ന് സമ്പാദ്യം, ഭോഗസിദ്ധി എന്നിവയാണ് ഈ സമയം ഫലമായി കണക്കാക്കുന്നത്. എന്നാല്‍ അതേ സമയം ശുക്രന് ദുര്‍ബലനും അനിഷ്ടനുമാണെങ്കില് കാരണമില്ലാതെയുള്ള കലഹം, സ്വജനവിരോധവിയോഗങ്ങള്, പ്രമേഹം, ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍, സ്ത്രീകളില്‍ നിന്ന് മാനഹാനി എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

സൂര്യാപഹാരം (10 മാസം 24 ദിവസം)
ഈ സമയത്ത് ധാരാളം ദുരിതാനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഈ സമയം വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. തലക്ക് പല വിധത്തിലുള്ള രോഗങ്ങള്‍, ഉഷ്ണരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ അന്യദേശവാസം, പിതൃക്ലേശം, സ്ഥാനഭ്രംശം, അഗ്നിഭയം, ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ സൂര്യന് ബലവാനാണെങ്കില്‍ ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ പരീക്ഷകളില്‍ വിജയത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ചന്ദ്രാപഹാരം (1 വര്‍ഷം 6 മാസം)
വളരെയധികം ദോഷങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമായിരിക്കും ഈ സമയം. ഉന്മേഷമില്ലാത്ത അവസ്ഥ, ഓര്‍മ്മക്കുറവ്, മാതാവിന് ബുദ്ധിമുട്ട്, കൃഷിനാശം, സ്ത്രീകള്‍ മൂലം മാനഹാനി എന്നിവക്കുള്ള സാധ്യതയുണ്ട്. ചന്ദ്രന് പക്ഷ ബലവാനായി നില്ക്കുകയാണെങ്കില് ഇവരില്‍ നല്ല പേര്, സമ്പല്‍സമൃദ്ധി, അമ്മക്ക് നേട്ടം, കൃഷിയില്‍ നേട്ടം എന്നിവയുണ്ടാകുമെന്നാണ് വിശ്വാസം.

ചൊവ്വയുടെ അപഹാരം (1 വര്‍ഷം 0 മാസം 18 ദിവസം)
രാഹുദശയില്‍ ഏറ്റവും ഒടുവിലത്തെ അപഹാരം ചൊവ്വയുടേതാണ്. ക്ലേശാനുഭവങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്ന കാലമായിരിക്കും ഇത്. പിത്തരോഗങ്ങള്‍ക്കും, സ്ഥാനഭ്രംശത്തിനും, ശസ്ത്രക്രിയ എന്നിവയ്ക്കും സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ അതേ സമയം ചൊവ്വ ബലവാനെങ്കില്‍ സഹോദരസൗഖ്യം, ഭൂമിലാഭം, മനസ്സിനും ശരീരത്തിനും സൗഖ്യം,കടക്കെണിയില്‍ നിന്ന് മോചനം എന്നിവയാണ് ഇവര്‍ക്കുള്ള പലം.



Click it and Unblock the Notifications











