Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
രാമായണം വായിക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടവ
കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണം ഹൈന്ദവഭവനങ്ങളിലേയും ക്ഷേത്രങ്ങളിലേയും പതിവാണ്. രാമായണ പാരായണം മനശുദ്ധിയ്ക്കും പുണ്യഫലങ്ങള്‍ ലഭ്യമാകുന്നതിനും നല്ലതാണെന്നാണ് വിശ്വാസം.
രാമായണം വായിക്കുന്നതിനും ചില ചിട്ടകളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,
രാമായണ പാരായണം കര്‍ക്കിടകത്തില്‍ തുടങ്ങി കര്‍ക്കിടകത്തിന്റെ അവസാനദിവസം പൂര്‍ത്തിയാക്കണമെന്നാണ് വിശ്വാസം. തുടങ്ങിയാല്‍ ചൊല്ലി അവസാനിപ്പിയ്ക്കണമെന്നര്ത്ഥം.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് രാമായണം വായിക്കാന്‍ ഉത്തമമായ സമയം. വിളക്കു കൊളുത്തി വച്ച് വായിക്കുന്നത് കൂടുതല്‍ നല്ലത്.
തൃസന്ധ്യ സമയത്ത് രാമായണം വായിക്കരുതെന്നു പറയും. രാമദാസനായ ഹനുമാന്റെ സന്ധ്യാവന്ദത്തെ ഇത് തടസപ്പെടുത്തുമെന്നാണ് വിശ്വാസം. രാമനാമം ഉച്ചരിച്ചാല്‍ അവിടെ ഹനുമാന് സാന്നിധ്യമുണ്ടാകുമെന്നതാണ് വിശ്വാസം. ഇത് ഹനുമാന് വന്ദനത്തെ തടസപ്പെടുത്തും.
മനശുദ്ധിയോടെയും ശരീരശുദ്ധിയോടെയും രാമായണം പാരായണം ചെയ്യണം. വായിക്കുന്നതു മാത്രമല്ല, കേള്‍ക്കുന്നതും പുണ്യമാണെന്നാണ് വിശ്വാസം.
ഒരു ദിവസം നിര്‍ത്തിയിടത്തു നിന്ന് അടുത്ത ദിവസം വായന പുനരാരംഭിയ്ക്കാം. എല്ലാ ദിവസവും ശ്രീരാമ രാമ രാമ എന്നുള്ള തുടങ്ങുന്ന ശ്രീരാമസ്തുതി പൂര്‍ണമായും ചൊല്ലിയ ശേഷമാണ് രാമായണ പാരായണം തുടങ്ങേണ്ടത്. വലതുവശത്തെ ഏഴുവരി എണ്ണി ചോല്ലിയാണ് ഒരു ദിവസത്തെ പാരായണം അവസാനിപ്പിയ്ക്കേണ്ടത്.
ഉത്തരരാമായണം പാരായണം ചെയ്യേണ്ടതില്ലെന്നും പറയും. ഒരു തവണ മാത്രമല്ല, എത്ര തവണ വേണമെങ്കിലും രാമായണ പാരായണമാകാം. തുടങ്ങിയാല്‍ അവസാനിപ്പിയ്ക്കണമെന്നു മാത്രം.
രാമായണ പാരായണ സമയത്ത് മത്സ്യമാംസാദികള്‍ കഴിയ്ക്കരുതെന്നു പറയും. രാമായണ മാസമായി കണക്കാക്കുന്നതു കൊണ്ട് കര്‍ക്കിടക മാസത്തില്‍ ഇവ കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലതെന്നു പറയും.



Click it and Unblock the Notifications
