Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
2022-ല്‍ 12 രാശിക്കാര്‍ക്കും ദോഷം വരുത്തുന്ന കാര്യങ്ങള്‍ ഇതെല്ലാം
പുതിയ വര്‍ഷം തുടങ്ങുന്നതിന് ഇനി വെറും മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ഈ പുതുവര്‍ഷത്തില്‍ പുതുവര്‍ഷഫലത്തെക്കുറിച്ച് പലര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാവും. എല്ലാ വര്‍ഷവും, നാമെല്ലാവരും ഒരു 'ന്യൂ ഇയര്‍ റെസലൂഷന്‍' എടുക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിങ്ങളില്‍ ചിലര്‍ വിജയിക്കുന്നു, മറ്റുള്ളവര്‍ ദയനീയമായി പരാജയപ്പെടുന്നു. കൊവിഡ് എന്ന മഹാമാരി നമ്മളെയാകെ ബാധിച്ചിട്ട് ജീവിതത്തില്‍ രണ്ട് വര്‍ഷം പിന്നിടുകയാണ്. എങ്കിലും പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ എപ്പോഴും ശുഭപ്രതീക്ഷയോടെ തന്നെയാണ് എല്ലാവരും 2022-നെ കാത്തിരിക്കുന്നത്.

എങ്കിലും ജ്യോതിഷപ്രകാരം ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ജ്യോതിഷ പ്രകാരം നിങ്ങളുടെ രാശി പ്രകാരം നിങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇതാ. ഇത്തരം കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അവ എന്തൊക്കെയെന്നും എന്താണ് ചെയ്യാന്‍ പാടില്ലാത്തത് എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ ഒരു കാരണവശാലും നിങ്ങളുടെ തെറ്റുകള്‍ ആവര്‍ത്തിക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം അത് പലപ്പോഴും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. നിങ്ങള്‍ പഠിച്ചതെല്ലാം തുടരുക; വിജയവും സംതൃപ്തിയും അടുത്തുതന്നെയുണ്ട് എന്ന ഉറച്ച വിശ്വാസത്തില്‍ മുന്നോട്ട് പോവുക.

ഇടവം രാശി
ഇടവം രാശിക്കാര്‍ ഒരു കാരണവശാലും ഉത്കണ്ഠയോടെ ഒരു കാര്യവും ചെയ്യരുത്. കാരണം ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ പരിമിതികളില്‍ നിന്ന് മോചനം നേടുന്നതിന്, നിങ്ങളുടെ ഉത്കണ്ഠകളും അനിശ്ചിതത്വങ്ങളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പുതിയ കാര്യങ്ങള്‍ക്ക് വേണ്ടി എപ്പോഴും ശ്രമിക്കൂ. എന്നാല്‍ ഇത് പോസിറ്റീവ് ഫലം നല്‍കുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ ഒരു കാരണവശാലും ഉണ്ടാവരുത്. കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കും ജീവിതശൈലിയിലേക്കും തിരിയുക എന്നുള്ളതാണ് സത്യം. പതിവായി വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക. ആരോഗ്യമുള്ള ശരീരമാണ് നിങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം 2022-ല്‍ എന്നുള്ളതാണ് സത്യം.

കര്‍ക്കിടകം രാശി
നിങ്ങളുടെ മികച്ചതും മോശവുമായ സ്വഭാവസവിശേഷതകള്‍ തിരിച്ചറിയാനും അവയെ പരസ്പരം വേര്‍തിരിക്കാനും ശ്രമിക്കുക എന്നതാണ് 2022-ല്‍ ചെയ്യേണ്ട കാര്യം. എങ്കിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് ജീവിത്തതില്‍. നിങ്ങള്‍ക്ക് മറ്റൊരു അവസരം എപ്പോള്‍ ലഭിക്കുമെന്ന് ഒരിക്കലും അറിയാത്തതിനാല്‍ മികച്ച സാധ്യതകള്‍ നഷ്ടപ്പെടുത്തരുത്. അത് പിന്നീട് ലഭിക്കണം എന്നില്ല.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ വളരെയധികം ക്ഷമയോടെയിരിക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒരു കാരണവശാലും ഉടനടി പ്രതിഫലം പ്രതീക്ഷിക്കരുത്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പരാജയത്തിലേക്കാണ് നിങ്ങള്‍ എത്തുന്നത്.

കന്നിരാശി
നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരുമായി സമയം ചെലവഴിക്കുന്നത് ഉറപ്പാക്കുക. ഇഷ്ടപ്പെടാത്ത കാര്യം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ സൗഹൃദത്തിലേക്ക് എത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരുമായും സൗഹൃദം സ്ഥാപിക്കരുത് എന്ന കാര്യം ഓര്‍ക്കുക. നിങ്ങളെ ശ്രദ്ധിക്കാത്തവരുമായുള്ള സൗഹൃദം ഉപേക്ഷിക്കുക. അല്ലെങ്കില്‍ പ്രശ്‌നം വര്‍ദ്ധിക്കുന്നു.

തുലാം രാശി
പുതുവര്‍ഷത്തില്‍ നിങ്ങള്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഒരു കാരണവശാലും അതിന് വേണ്ടി സമയം ചിലവഴിക്കരുത്. ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്താല്‍ അത് നെഗറ്റീവ് ഫലം വീട്ടില്‍ ഉണ്ടാക്കുന്നുണ്ട്. ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിന് മാത്രം ശ്രദ്ധിക്കുക.

വൃശ്ചികം രാശി
നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവുന്ന ടോക്‌സിക് ആയിട്ടുള്ള ആളുകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത്തരം ആളുകളെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അവരോടൊപ്പം ഉള്ള ജീവിതം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു എന്നുള്ളതാണ് സത്യം.

ധനു രാശി
സാമ്പത്തിക കാര്യങ്ങളിലാണ് നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടത്. അനാവശ്യമായി പണം ചിലവാക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം 2022-ല്‍ സാമ്പത്തിക പ്രതിസന്ധികള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി ധനുരാശിക്കാര്‍ പണം സൂക്ഷിച്ച് ചിലവാക്കേണ്ടതാണ്. ഒരു ചെലവ് പ്ലാന്‍ തയ്യാറാക്കി നിങ്ങളുടെ പണം ലാഭിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മകരം രാശി
സോഷ്യല്‍ മീഡിയയില്‍ അധികം സമയം ചിലവഴിക്കരുത്. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ വിദ്യാഭ്യാസത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അവ നേടുന്നതിന് ഇനി അധിക സമയം പാഴാക്കേണ്ടി വരില്ല.

കുംഭം രാശി
ദിവസം മുഴുവന്‍ വീട്ടിലിരുന്ന് ജോലി ചെയ്യരുത്. അമിതമായി ജോലി ചെയ്യുന്നത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് പുതിയ സാധ്യതകളിലേക്കും പുതിയ ആശയങ്ങളിലേക്കും ചിന്തിക്കുക.

മീനം രാശി
പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. ഒറ്റക്ക് താമസിക്കുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കുക. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നുണ്ട്.



Click it and Unblock the Notifications











