Latest Updates
-
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍
വേണ്ടെന്ന് വെച്ചാല്‍ വേണ്ടെന്നത് തന്നെ; 12 രാശിയിലും മാറ്റമില്ലാത്ത ശീലങ്ങള്‍
എല്ലാ കാര്യത്തിലും അവനവന്റേതായ ചില കാര്യങ്ങള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇതില്‍ ചെയ്യാന്‍ പാടില്ലാത്തതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ ചില തത്വങ്ങളും നിയമങ്ങളും അതിരുകളുമുണ്ട്. അതിനെയെല്ലാം ബ്രേക്ക് ചെയ്യുന്നതിനും പലപ്പോഴും നമുക്കാര്‍ക്കും കഴിയാത്ത ഒരു കാര്യം തന്നെയാണ്. എന്നാല്‍ ഏതൊക്കെ കാര്യങ്ങളിലാണ് ഇവര്‍ ഒരിക്കലും ചെയ്യില്ല എന്ന് ഉറപ്പിച്ച് പറയുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.
most read:

എന്ത് കാര്യമാണെങ്കിലും നമ്മുടെ ചില പോളിസികള്‍ നമ്മള്‍ ഒരിക്കലും മറികടക്കാന്‍ പാടില്ല. നാം അവയെ സ്വയം മറികടക്കുകയോ മറ്റുള്ളവരുടെ നിര്‍ബന്ധപ്രകാരം മറികടക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. ജീവിതത്തില്‍ ചര്‍ച്ച ചെയ്യാനോ വിട്ടുവീഴ്ച ചെയ്യാനോ കഴിയാത്ത ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരിക്കും. ഇത്തരം കാര്യങ്ങള്‍ ഏതൊക്കെയെന്നും എന്തൊക്കെയെന്നും അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
ഓരോ സമയത്ത് ഓരോ സ്വഭാവമാണ് മേടം രാശിക്കാര്‍ക്ക്. അവര്‍ ഒരിക്കലും ഒരു കാര്യത്തിനും മറ്റുള്ളവരുടെ അനുമതികള്‍ ആവശ്യപ്പെടില്ലെന്നും അവനവന് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ മുന്നോട്ട് പോവുന്നതിനുമാണ് ഇവര്‍ക്ക് താല്‍പ്പര്യം. എന്ത് കാര്യവും നിയന്ത്രിക്കുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും വെല്ലുവിളികള്‍ ധാരാളം ജീവിതത്തില്‍ നേരിടുന്നുണ്ട്. അനുമതി വാങ്ങുന്നതിനുമുമ്പ് കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ചോദിച്ചില്ലെങ്കില്‍ ഇടവം രാശിക്കാര്‍ അവരുടെ കാര്യങ്ങള്‍ ആരോടും പങ്കിടില്ല. ഇവരുടെ ആശയങ്ങളിലും നിലപാടുകളിലും ഉറച്ച് നില്‍ക്കുന്നവരായിരിക്കും. ഒരിക്കലും അതില്‍ മാറ്റം വരുത്താത്ത രാശിക്കാരാണ് ഇടവം രാശിക്കാര്‍.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വിമര്‍ശനം ഏറ്റ് വാങ്ങാന്‍ വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഇത് ഇവരെ വളരെയധികം മാനസികമായി തളര്‍ത്തുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ വിമര്‍ശനങ്ങളില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ അവര്‍ മറ്റ് കാര്യങ്ങളിലാണ് പ്രാധാന്യം നല്‍കുന്നത്. അവര്‍ ജീവിതത്തെ വളരെയധികം ഗൗരവമായി എടുക്കുന്നില്ല എന്നുള്ളതാണ് സത്യം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം പരിഗണന കൊടുക്കുന്നത് അവരുടെ കുടുംബത്തിനും സുഹൃത്തുക്കളുമാണ്. തങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരാളെ അവര്‍ ഒരിക്കലും അവഗണിക്കുകയില്ല. ഒരു ജോലിയില്‍ നിന്നും ഒരിക്കലും ഇവര്‍ ഒഴിഞ്ഞുമാറില്ല. ജീവിതത്തില്‍ പ്രഥമ പരിഗണന ഒരിക്കലും ഇവര്‍ സ്വന്തം ജീവിതത്തിന് നല്‍കില്ല.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഒരിക്കലും അവരുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നില്ല. അവര്‍ ഒരിക്കലും വിശദാംശങ്ങള്‍ അവഗണിക്കുകയോ ഒരു വിവരവും നഷ്ടപ്പെടുത്തുകയോ ചെയ്യില്ല.ജോലിക്കാര്യത്തില്‍ ആരൊക്കെ പറഞ്ഞാലും വിട്ടുവീഴ്ച ചെയ്യുന്നതിന് ഇവര്‍ തയ്യാറാവില്ല.

കന്നി
അവര്‍ എവിടെ നിന്നാണ് ആരംഭിച്ചതെന്ന് കന്നി രാശിക്കാര്‍ ഒരിക്കലും മറക്കില്ല. ജീവിതത്തില്‍ എത്രയൊക്കെ ഉയരത്തില്‍ എത്തിയാലും ഇവര്‍ ഒരിക്കലും പഴയ കാര്യങ്ങള്‍ മറക്കുകയില്ല. എന്നാല്‍ മറ്റുള്ളവരെ ഇവര്‍ ഒരിക്കലും തള്ളിപ്പറയില്ല. ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ ഇവര്‍ക്കുണ്ട് എന്നത് തന്നെയാണ് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഒന്നിലധികം ചങ്ങാതിമാരുണ്ടെങ്കിലും അവര്‍ അതില്‍ നിന്നും ചിലരെ പ്രത്യേകം തിരഞ്ഞെടുക്കുന്നുണ്ട്. ഈ സൗഹൃദത്തില്‍ ഐക്യത്തെ തടസ്സപ്പെടുത്തുന്നവരെ ഒരു മടിയും കൂടാതെ പുറത്താക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ജീവിതത്തില്‍ ഇവര്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും സത്യം വിട്ട് പെരുമാറില്ല.

വൃശ്ചികം
ഒരു വൃശ്ചികം രാശിക്കാര്‍ ഒരിക്കലും ഒഴികഴിവ് പറയില്ല. എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഇവര്‍ കള്ളം പറയുകയേ ഇല്ല. പക്ഷേ അവര്‍ തന്ത്രപൂര്‍വ്വം സംസാരിക്കുന്നു. ഒന്നിനേയും ഒഴിച്ച് നിര്‍ത്തുന്നതിന് ഇവര്‍ ശ്രമിക്കുകയില്ല. ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും ശ്രദ്ധയാണ് ഇവര്‍ക്ക് മികച്ച പാഠമായി മാറുന്നത്.

ധനു
ഒരു ധനു രാശിക്കു എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവര്‍ അത് പറയും. അത് എത്രൊക്കെമ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന കാര്യമാണെങ്കില്‍ പോലും അവര്‍ അത് പറയും. പറയണം എന്ന് മനസ്സു വച്ചുകഴിഞ്ഞാല്‍ അവര്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല. അവരുടെ വാക്കുകള്‍ മറ്റുള്ളവരെ വിഷമിപ്പിച്ചാലും അവര്‍ പറയും.

മകരം
മകരം രാശിക്കാര്‍ക്ക് നിയന്ത്രിക്കാന്‍ ആവാത്ത വിധത്തില്‍ ദേഷ്യം വരുന്നു. എന്നാല്‍ ഇതിനെ എങ്ങനെ നിയന്ത്രിക്കണം എന്നത് ഇവര്‍ക്ക് അറിയില്ല. അവര്‍ ഒരിക്കലും ബുദ്ധിമുട്ടുകളോ അപകടങ്ങളോ നേരിടുന്നില്ല. എങ്കിലും ഒരു കാര്യം പറയില്ലെന്ന തീരുമാനിച്ചാല്‍ ഇവര്‍ ഒരിക്കലും പറയുകയില്ല.

കുംഭം
കുംഭം രാശിക്കാര്‍ എപ്പോഴും അവരുടെ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നവരായിരിക്കും. ഇവരുടെ കഴിവുകള്‍ മറ്റുള്ളവര്‍ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് മൂടി വെക്കണം എന്ന് ഇവര്‍ വിചാരിച്ചാല്‍ ഒരിക്കലും അത് മറ്റുള്ളവര്‍ അറിയുകയും ഇല്ല.

മീനം
നിഷേധാത്മകതകളെ അകറ്റാന്‍ മീനം രാശിക്ക് അന്തര്‍ലീനമായ ഒരു കഴിവുണ്ട്. അവര്‍ തെറ്റുകള്‍ക്ക് അവസരമൊരുക്കുകയും അവയില്‍ തന്നെ തുടുന്നതിലേക്ക് എത്തുകയും ചെയ്യും. ഇവര്‍ ഏത് കാര്യത്തേയും നിയന്ത്രിച്ച് നിര്‍ത്തുന്നതിന് കഴിവുള്ളവരായിരിക്കും. ദേഷ്യം വന്നാലും അത് പലപ്പോഴും പുറമേ കാണിക്കാതെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications











