For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓടക്കുഴല്‍ കൃഷ്ണന്‍ പൂജാമുറിയില്‍ വേണ്ട...

ഓടക്കുഴല്‍ കൃഷ്ണന്‍ പൂജാമുറിയില്‍ വേണ്ട...

|

പൂജാമുറിയോ അല്ലെങ്കില്‍ തത്തുല്യ സ്ഥാനമോ മിക്കവാറും പേരുടെ വീട്ടില്‍ കാണും. പ്രത്യേകിച്ചും വിശ്വാസികളായ ഹൈന്ദവരുടെ വീട്ടില്‍ വീട്ടിലെ മറ്റേതു മുറിയെ പോലെ തന്നെ സ്ഥാനമുള്ള ഒന്നാണ് പൂജാമുറി.

പൂജാമുറിയില്‍ ദൈവങ്ങളുടെ ഫോട്ടോകളും വിഗ്രഹങ്ങളുമെല്ലാം സാധാരണയുമാണ്. പൂജിച്ചു കിട്ടുന്നതും അല്ലാത്തതുമായ എല്ലാ വിഗ്രഹങ്ങളും പൂജാമുറിയില്‍ വയ്ക്കുന്നത് സാധാരണം.

ചെറുപ്പത്തിനും തടി കുറയ്ക്കാനും ഈ നെല്ലിക്കാരിഷ്ടംചെറുപ്പത്തിനും തടി കുറയ്ക്കാനും ഈ നെല്ലിക്കാരിഷ്ടം

കൃഷ്ണ വിഗ്രഹം മിക്കവാറും വീടുകളിലെ സ്ഥിരം കാഴ്ചയാണ്. ആളുകള്‍ക്ക് വാത്സല്യം കലര്‍ന്ന ഭക്തിയുള്ള ദേവനാണ് കൃഷ്ണന്‍. പ്രണയത്തിന്റെ, കുസൃതിയുടെ ഭഗവാന്‍ എന്നു വേണം, പറയാന്‍.

krishna

എന്നാല്‍ എന്തിനുമെന്ന പോലെ വീട്ടില്‍ വിഗ്രഹങ്ങള്‍ സൂക്ഷിയ്ക്കുന്നതിനും ചില ചിട്ടകളുണ്ട്. പ്രത്യേകിച്ചും കൃഷ്ണ വിഗ്രഹം വയ്ക്കാന്‍. ചില തലത്തിലെ വിഗ്രഹങ്ങള്‍, പ്രത്യേകിച്ചും കൃഷ്ണ വിഗ്രഹം വയ്ക്കുമ്പോള്‍. ഇതെക്കുറിച്ചറിയൂ,

ഓടക്കുഴല്‍ കൃഷ്ണന്‍

ഓടക്കുഴല്‍ കൃഷ്ണന്‍

ഓടക്കുഴല്‍ കൃഷ്ണന്‍ പലരുടേയും വീട്ടിലെ കാഴ്ചയാണ്. കൃഷ്ണനെ പീലിയും ഓടക്കുഴലുമായി സങ്കല്‍പ്പിയ്ക്കുന്നവരാണ് നാമെല്ലാവരും. എന്നാല്‍ ഓടക്കുഴലുള്ള കൃഷണനെ പൂജാമുറിയില്‍ വയ്ക്കരുതെന്നു പറയും. ഇത് ശാസ്ത്ര വിധി പ്രകാരം ദോഷമാണ്. ഒാടക്കുഴല്‍ കൃഷ്ണനെ വയ്ക്കാം, വീട്ടില്‍ വയ്ക്കാം. എന്നാല്‍ പൂജാമുറിയില്‍ വയ്ക്കരുത്. ഓടക്കുഴല്‍ കൃഷ്ണനെ മാത്രമല്ല, യാതൊരു കൃഷ്ണ വിഗ്രഹങ്ങളും പൂജാമുറിയില്‍ വയ്ക്കരുത്. ഷോ കേസിലോ മറ്റോ വയ്ക്കുന്നതു കൊണ്ടു ദോഷമില്ല. കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. വീട്ടിലെ വേറെയിടത്തു വയ്ക്കാം. ഇത് നല്ലതുമാണ്.

കൃഷ്ണ വിഗ്രഹം സൂക്ഷിയ്ക്കുമ്പോള്‍

കൃഷ്ണ വിഗ്രഹം സൂക്ഷിയ്ക്കുമ്പോള്‍

ഇതുപോലെ വീട്ടില്‍ കൃഷ്ണ വിഗ്രഹം സൂക്ഷിയ്ക്കുമ്പോള്‍ ഇതിനൊപ്പം പശുവിന്റെയു പശുക്കുട്ടികളുടേയോ രൂപങ്ങളും സൂക്ഷിയ്ക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍ കൃഷ്ണനൊപ്പം പശുവുള്ള ചിത്രമോ വിഗ്രഹമോ ആകാം.

 ലോഹത്തിന്റെ കൃഷ്ണ വിഗ്രഹം

ലോഹത്തിന്റെ കൃഷ്ണ വിഗ്രഹം

കൃഷ്ണന്‍ മയില്‍പ്പീലി, ഓടക്കുടല്‍ സഹിതമുള്ള ദേവനാണ്. കൃഷ്ണ വിഗ്രഹങ്ങള്‍ ഇതേ രൂപത്തില്‍ സൂക്ഷിയ്ക്കുന്നതു നല്ലതാണ്. ലോഹത്തിന്റെ കൃഷ്ണ വിഗ്രഹം നല്ലപോലെ പോളിഷ് ചെയ്തു വയ്ക്കുക. നിറം മങ്ങിയതു നല്ലതല്ല.

കേടുപാടുകളുള്ള വിഗ്രഹങ്ങള്‍,

കേടുപാടുകളുള്ള വിഗ്രഹങ്ങള്‍,

ഉടഞ്ഞ, അല്ലെങ്കില്‍ എന്തെങ്കിലും കേടുപാടുകളുള്ള വിഗ്രഹങ്ങള്‍, ഇത് കൃഷ്ണ വിഗ്രഹമെങ്കിലും അല്ലെങ്കിലും സൂക്ഷിയ്ക്കുവാന്‍ പാടില്ല. ഇതു വീട്ടിലും പൂജാമുറിയിലും സൂക്ഷിയ്ക്കരുത്. ഇതു ദോഷം വരുത്തുന്ന ഒന്നാണ്.

രാധാറാണി

രാധാറാണി

രാധാറാണി, അതായത് രാധയും കൃഷ്ണനുമായുള്ള വിഗ്രഹമുണ്ടെങ്കില്‍ രാധയുടെ കൈകളുടെ സ്ഥാനത്തായി, അല്ലെങ്കില്‍ കയ്യിലായി തുളസിയിലകള്‍ നല്‍കുന്നത് നല്ലതാണ്. കൃഷ്ണന് തുളസി ഏറെ പ്രിയപ്പെട്ടതാണെങ്കിലും വീട്ടിലെ കൃഷ്ണ വിഗ്രഹത്തില്‍ നേരിട്ടു തുളസി ചാര്‍ത്തരുത്.

വെണ്ണക്കണ്ണനെ വീട്ടില്‍ വയ്ക്കുന്നത്

വെണ്ണക്കണ്ണനെ വീട്ടില്‍ വയ്ക്കുന്നത്

വെണ്ണക്കണ്ണനെ വീട്ടില്‍ വയ്ക്കുന്നത് സന്താന ലാഭത്തിനു നല്ലതാണെന്നു വേണം, പറയാന്‍. ഇതല്ലെങ്കില്‍ ലഡു തിന്നുന്ന കൃഷ്ണനാണെങ്കിലും മതി.

കല്‍ക്കണ്ടം

കല്‍ക്കണ്ടം

കൃഷ്ണ വിഗ്രഹത്തിനു സമീപത്തായി കല്‍ക്കണ്ടം

ടിന്നിലടച്ചോ മറ്റോ സൂക്ഷിയ്ക്കുന്നത് നല്ലതാണ്. ഇത് കൃഷ്ണനെ പ്രസാദിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപോലെ വൈജയന്തി മാല കൃഷ്ണ വിഗ്രഹത്തില്‍ ഇടുന്നതും നല്ലതാണ്.

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍, ഇത് മറ്റേതു വിഗ്രഹങ്ങളാണെങ്കിലും വൃത്തിയായി സൂക്ഷിയ്ക്കുക. പൂജാമുറിയും വൃത്തിയാക്കി വേണം, വയ്ക്കാന്‍. നിലവിളക്ക് തുടച്ചു വൃത്തിയാക്കി വേണം, തിരി തെളിയിക്കാന്‍. വിഗ്രഹങ്ങള്‍ വീട്ടില്‍ പ്രതിഷ്ഠിച്ചാല്‍ മാത്രം പോരാ, നാമത്തോടെ, പൂജയോടെ പ്രസാദിപ്പിയ്ക്കുകയും വേണം.

English summary

Things To Consider While Placing Sreekrishna Idols At Home

Things To Consider While Placing Sreekrishna Idols At Home, Read more to know about,
X
Desktop Bottom Promotion