എന്ത് തെറ്റ് ചെയ്താലും മാപ്പ് പറയാത്ത രാശിക്കാര്‍ ഇവരാണ്‌

ചില ആളുകള്‍ എന്തൊക്കെ തെറ്റ് ചെയ്താലും മാപ്പ് പറയാന്‍ കൂട്ടാക്കില്ല. അതുകൊണ്ട് തന്നെ ഇവരെ പലരും അത്ര ഗൗരവമായി കണക്കാക്കുകയില്ല. പലപ്പോഴും തെറ്റ് അവരുടെ ഭാഗത്താണെങ്കില്‍ പോലും അതിനെ ഇവര്‍ കൂട്ടാക്കുന്നില്ല എന്നതാണ് സത്യം. ഇത് അവരുടെ അരക്ഷിതാവസ്ഥയെയും കൂടിയാണ് സൂചിപ്പിക്കുന്നത്. എത്രത്തോളം കാര്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ല എന്നതും ഇതേ സൂചന നല്‍കുന്നുണ്ട്. എന്ത് തന്നെയായാലും മാപ്പ് പറയാന്‍ കൂട്ടാക്കാത്ത ചില രാശിക്കാരുണ്ട്.

Zodiac Signs Will Never Apologize For Anything I

അവര്‍ ചെയ്യുന്നത് തെറ്റ് തന്നെയാണ് എന്ന് ഉറച്ച ബോധ്യമുണ്ടെങ്കിലും ഒരിക്കലും ഇവര്‍ അതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നതിനോ അല്ലെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നതിനോ തയ്യാറാവുകയില്ല. 12 രാശിക്കാരില്‍ ആരൊക്കെയാണ് ഒരു കാരണവശാലും മാപ്പ് പറയാന്‍ കൂട്ടാക്കാത്തവര്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

ഒരിക്കലും ക്ഷമാപണം നടത്താത്ത രാശിചിഹ്നങ്ങളില്‍ ഒന്നാണ് മേടം രാശി. ഇവര്‍ ഏത് കാര്യത്തിനും മുന്നില്‍ ഇറങ്ങിപ്പുറപ്പെടുകയും ആക്ടീവ് ആയി പങ്കെടുക്കുകയും എല്ലാം ചെയ്യും. എന്നാല്‍ ഇവരുടെ ഭാഗത്ത് നിന്ന് ഒരു തെറ്റ് സംഭവിച്ചാല്‍ ഒരിക്കലും അതിനെ അംഗീകരിക്കാന്‍ മേടം രാശിക്കാര്‍ ശ്രമിക്കില്ല. മാത്രമല്ല അതിനെ ന്യായീകരിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ഇവര്‍ മികച്ച നേതാക്കളായിരിക്കും, അതുകൊണ്ട് തന്നെ തെറ്റിന് മാപ്പ് പറഞ്ഞാല്‍ അത് തന്റെ ഇമേജിനെ ബാധിക്കും എന്നൊരു ചിന്ത ഇവരിലുണ്ടാവുന്നുണ്ട്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പല കാര്യങ്ങളും ഇവര്‍ മനസ്സിലാക്കുമെങ്കിലും അതിനെ അംഗീകരിക്കുന്ന കാര്യത്തില്‍ അല്‍പം മടി ഇവര്‍ക്കുണ്ടാവുന്നുണ്ട്.

ഇടവം രാശി

ഇടവം രാശി

രാശിചക്രത്തിലെ രണ്ടാമത്തെ രാശിയാണ് ഇടവം രാശി. ഒരു കാരണവശാലും ഇവര്‍ തെറ്റിനെ അംഗീകരിക്കുകയോ അതിന് വേണ്ടി സംസാരിക്കുകയോ ചെയ്യില്ല എന്നതാണ് സത്യം. സ്വന്തം തീരുമാനം എന്താണോ അത് തെറ്റാണെങ്കിലും ശരിയാണെങ്കിലും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെ മറ്റുള്ളവരോട് ക്ഷമ ചോദിക്കുന്നത് എന്തോ വലിയ പാതകം ചെയ്യുന്നത് പോലെയാണ് എന്നുള്ളതാണ് ഇവര്‍ വിചാരിക്കുന്നത്. ഒരിക്കലും യുക്തിയോടെ കാര്യങ്ങളെ ഇവര്‍ സമീപിക്കുകയില്ല. അത് മാത്രമല്ല തെറ്റിനെ അംഗീകരിക്കുകയും ചെയ്യില്ല എന്നതാണ് സത്യം. പലപ്പോഴും ഇത് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ തന്നെയാണ് ഒരിക്കലും മാപ്പ് പറയാത്ത കൂട്ടത്തില്‍ അടുത്തതായി ഉള്ളത്. ഇവര്‍ക്ക് അല്‍പം ഈഗോ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ തോല്‍ക്കുക എന്നത് ഇവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതായിരിക്കും. പലപ്പോഴും പല വിധത്തിലുള്ള ഭീഷണി ഇവര്‍ക്ക് മുന്നില്‍ ഉണ്ടാവുന്നുണ്ട്. അവരോട് ക്ഷമാപണം നടത്തുന്നതിനും അതിന് വേണ്ടി മറ്റുള്ളവരോട് സംസാരിക്കുന്നതിനും ചിങ്ങം രാശിക്കാര്‍ ഒരു കാരണവശാലും തയ്യാറാവുന്നില്ല. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്താലും അല്ലെങ്കില്‍ അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി തിരിച്ചറിഞ്ഞാലും, അവര്‍ ക്ഷമിക്കണം എന്ന കാര്യത്തില്‍ വിശ്വസിക്കുന്നില്ല. അതായത് ഇവര്‍ തിരുത്താന്‍ തയ്യാറാവില്ല എന്ന്.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാരാണ് ഈ കൂട്ടരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. പലപ്പോഴും സ്വയം പെര്‍ഫക്ഷനിസ്റ്റുകള്‍ എന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ പലതും തെറ്റാണെന്ന് അവര്‍ക്ക് തന്നെ ബോധ്യമുണ്ടാവുന്ന അവസ്ഥയില്‍ പോലും മാപ്പ് പറയാന്‍ ഇവര്‍ തയ്യാറാവുന്നില്ല. പലപ്പോഴും ഇവരുടെ കഴിവുകളെ മറ്റുള്ളവര്‍ ചോദ്യം ചെയ്യുന്നത് അവരെ പ്രതിരോധത്തിലാക്കുന്നു. ഇതില്‍ അവര്‍ അസ്വസ്ഥരാവുകയും ചെയ്യുന്നു. ഏത് സാഹചര്യത്തിലും പൂര്‍ണതയാണ് തനിക്കുള്ളത് എന്ന് വിശ്വസിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. പലപ്പോഴും പല കാര്യങ്ങളിലും മിനിമം നിലവാരം പോലും പുലര്‍ത്താത്ത അവസ്ഥ കന്നി രാശിക്കാരില്‍ ഉണ്ടാവുന്നുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ എപ്പോഴെങ്കിലും നിങ്ങളോട് ക്ഷമാപണം നടത്തിയതായി നിങ്ങള്‍ക്ക് അനുഭവമുണ്ടോ? എന്നാല്‍ അത് വളരെ കുറവാണ് എന്നതാണ് സത്യം. കാരണം എത്ര വലിയ തെറ്റ് ചെയ്താലും അവര്‍ ഒരിക്കലും മാപ്പ് പറയാന്‍ തയ്യാറാവുകയില്ല എന്നതാണ് സത്യം. സ്വന്തം ശക്തിയില്‍ അതിതീവ്രമായി വിശ്വസിക്കുന്നവരായിരിക്കും ഇവര്‍. അത് പലപ്പോഴും ഇവര്‍ക്ക് തന്നെ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. പലപ്പോഴും മറ്റുള്ളവരെ കേള്‍ക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും തെറ്റാണെങ്കില്‍ അതിനെ അംഗീകരിക്കുന്നതിനും ഇവര്‍ തയ്യാറാവുന്നില്ല. അവര്‍ തെറ്റാണ് ചെയ്തത് എന്ന് വൃശ്ചികം രാശിക്കാരോട് പറയുന്നത് തന്നെ ഒരു വലിയ ടാസ്‌ക് ആണ്.

മകരം രാശി

മകരം രാശി

അഭിലാഷത്തിന്റെയും അധികാരത്തിന്റെയും പത്താം ഭാവത്തിലാണ് മകരം രാശി സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്കുള്ള ഒരു ഒരു മോശം സ്വഭാവം എന്ന് പറയുന്നത് ഇവര്‍ ഒരിക്കലും ചെയ്ത തെറ്റിനെ അംഗീകരിക്കില്ല എന്നതാണ്. എത്ര വലിയ തെറ്റാണെങ്കിലും അവര്‍ ക്ഷമ ചോദിക്കാന്‍ മടി കാണിക്കുന്നു. ഏത് കാര്യവും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നവരായത് കൊണ്ട് തന്നെ എന്താണ് തങ്ങളുടെ ഭാഗത്തെ തെറ്റ് എന്ന് അവര്‍ തിരിച്ച് ചോദിക്കുന്നു. തെറ്റ് ചെയ്താലും അത് അംഗീകരിക്കാനുള്ള അവരുടെ സന്നദ്ധത വളരെ അപൂര്‍വമാണ്. ക്ഷമാപണം നടത്തുന്നത് ഇവരെ തോല്‍വിയിലേക്ക് വലിച്ചിടുന്നതിന് തുല്യമായാണ് ഇവര്‍ കണക്കാക്കുന്നത്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ പലപ്പോഴും എല്ലാത്തിനും മുന്നില്‍ നില്‍ക്കുന്നവരാണ്. മറ്റ് ഗുണങ്ങളെല്ലാം ഇവരോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കില്‍ പോലും പലപ്പോഴും ഇവര്‍ക്ക് തെറ്റിനെ അംഗീകരിക്കാനും അതിന് മാപ്പ് പറയുന്നതിനും ഉള്ള സ്വഭാവം അല്‍പം കുറവായിരിക്കും. ഈ രാശിക്കാരന്‍ ക്ഷമാപണം നടത്തുന്നത് വളരെ വിരളമാണ്. തങ്ങള്‍ തെറ്റാണ് ചെയ്തതെന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളുന്നതിനും ഇനി അത് ആവര്‍ത്തിക്കാതിരിക്കുന്നതിനും ഇവര്‍ പലപ്പോഴും തയ്യാറാവുന്നില്ല. പലപ്പോഴു പ്രശ്‌നത്തെ ഇവര്‍ അംഗീകരിക്കുമെങ്കിലും അതിന്റെ കാരണം തങ്ങളാണ് എന്നതിനെ ഇവര്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. അത് തന്നെയാണ് ഇവര്‍ക്കുണ്ടാവുന്ന ഏറ്റവും വലിയ തെറ്റും. അവരുടെ കണ്ണിലൂടെ മാത്രമേ ഏത് പ്രശ്‌നത്തേയും നോക്കി കാണാന്‍ ഇവര്‍ ആഗ്രഹിക്കുകയുള്ളൂ.

X
Desktop Bottom Promotion