Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
2021-ല്‍ പ്രണയം ഭാഗ്യമായി മാറും 7 രാശിക്കാര്‍ ഇവരാണ്
12 രാശിചിഹ്നങ്ങളാണ് നമുക്ക് ഉള്ളത്. ഇതില്‍ ശ്രദ്ധിക്കേണ്ട ചില രാശിക്കാരുണ്ട്. ഭാഗ്യവും നിര്‍ഭാഗ്യവും നിങ്ങള്‍ക്ക് ഓരോ രാശിയും സമയവും ഗ്രഹവും മാറി വരുന്നതിന് അനുസരിച്ച് രാശിഫലത്തിലും ഓരോരുത്തരിലും മാറ്റം വരുന്നുണ്ട്. എന്നാല്‍ പ്രണയത്തില്‍ ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിയിലും 2021-ല്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിന് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ സ്നേഹത്തിന്റെ പ്രാധാന്യം കുറച്ചുകാണരുത്. ഏത് വികാരത്തേയും മുന്‍കൂട്ടി കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പ്രണയം. എന്നാല്‍ 2021-ല്‍ നിങ്ങള്‍ക്ക് പ്രണയം ഭാഗ്യമായി മാറുന്ന ചില രാശിക്കാരുണ്ട്. ഒരു മികച്ച ബന്ധം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടോ? 2021 ല്‍ ഏത് രാശിചിഹ്നങ്ങള്‍ വിവാഹം കഴിക്കും? ഏതൊക്കെ രാശിചിഹ്നങ്ങള്‍ 2021 ല്‍ സ്നേഹം കണ്ടെത്തുമോ? 2021 ല്‍ ഏത് രാശിചിഹ്നങ്ങള്‍ പ്രണയത്തിലാകും. ഇതൊക്കെ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാരുടെ പ്രണയ ജാതകം 2021 അനുസരിച്ച്, 2021 വര്‍ഷം ഒരു നല്ല തുടക്കത്തില്‍ തന്നെയാണ് ആരംഭിക്കുന്നത്. അവിവാഹിതരെന്ന നിലയില്‍, ആര്‍ദ്രതയും പ്രണയവും കണ്ടെത്തുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അനുകൂല സമയമാണ് 2021. സ്ഥിരതയുള്ള ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിഷേധാത്മകത, കഠിനവും കയ്പേറിയതുമായ സംഭാഷണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പങ്കാളി തീര്‍ച്ചയായും പലതും തുറന്നു പറയാന്‍ ശ്രമിക്കുമെന്നും അവന് അല്ലെങ്കില്‍ അവള് അവന്റെ അല്ലെങ്കില്‍ അവളുടെ മനസ്സിലുള്ള അഭിപ്രായങ്ങളും പൂര്‍ണമായു പങ്കുവെക്കുമെന്നും 2021 കാണിക്കുന്നു. 2021 ഓഗസ്റ്റ് മധ്യത്തില്‍, ഗ്രഹസാഹചര്യങ്ങള് നിങ്ങള്‍ക്ക് അനുകൂലമാകും നിങ്ങളുടെ ബന്ധത്തിന് എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് 2021 ല്‍ വളരെ രസകരമായ പ്രണയമുണ്ടായിരിക്കും. ഇവര്‍ പുതിയ ചങ്ങാതിമാരെ കണ്ടെത്തുകയും അതിലൂടെ പ്രണയത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ സ്നേഹം ഇതുവരെ കണ്ടെത്തിയില്ലെങ്കില്‍ ഒരു പുതിയ പ്രണയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയത്തിന് വളരെയധികം സാധ്യതയുള്ള 2021 ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമാണ്, ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ നിങ്ങള്‍ തീര്‍ച്ചയായും പ്രണയത്തിലാവുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇടവം രാശിക്കാര്‍ക്ക് പ്രണയത്തില്‍ ഒരു അത്ഭുതകരമായ ഒരു സമയം ഉണ്ടാകും. ഇവയില്‍ ഒത്തുചേരലും പ്രണയവും നിറഞ്ഞിരിക്കുന്നു. അതേസമയം, നിങ്ങള്‍ ഒരു ചങ്ങാതിയാകുകയും പിന്നീട് നിങ്ങളുടെ സ്നേഹം പ്രണയത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് 2021 പ്രണയത്തിലാവുന്ന രാശിയില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം സന്തോഷവും നേട്ടവും ഈ രാശിക്കാര്‍ക്ക് 2021-ല്‍ ഉണ്ടാവുന്നുണ്ട്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥയിലേക്ക് വരെ നിങ്ങളുടെ പ്രണയം ഈ വര്‍ഷം എത്താവുന്നതാണ്. ഇത് കൂടാതെ ജീവിതത്തില്‍ പ്രണയത്തിന് പ്രാധാന്യം നല്കുന്ന രാശിക്കാരും ആയിരിക്കും മിഥുനം രാശിക്കാര്‍. പ്രണയം ഭാഗ്യമായി മാറുന്നതിനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നുണ്ട്. വരും വര്‍ഷം പ്രണയത്തിന് തന്നെയാണ് ഇവര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് ്തന്നെ ജീവിതത്തില്‍ ഭാഗ്യം നിറയുന്ന ഒരു രാശിക്കാരാണ് മിഥുനം രാശിക്കാര്‍.

കന്നി
കന്നിരാശിക്കാരുടെ 2021 അനുസരിച്ച്, ഈ വര്‍ഷം നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ വിജയം നിറഞ്ഞതായി പ്രഖ്യാപിക്കാം. നിങ്ങളുടെ ജീവിതത്തില്‍ പുതിയ ഒരാളെ കണ്ടുമുട്ടാന്‍ 2021-ല്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. നിങ്ങള്‍ ഇതിനകം ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍, കാര്യങ്ങള്‍ അവരുടേതായ രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നുണ്ട്. പ്രണയത്തിന് വിവാഹത്തിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇതും ഈ വര്‍ഷം തന്നെ സംഭവിക്കാവുന്നതാണ്. എല്ലാ കാര്യവും തുറന്ന് പറയുന്ന രാശിക്കാരാണ് ഇവര്‍. പങ്കാളിയിലൂടെ ഭാഗ്യം കൊണ്ട് വരുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

വൃശ്ചികം രാശി
2021 ല്‍ വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ വളരെ നല്ല സമയം ഉണ്ടാവുന്നുണ്ട്. കാരണം നിങ്ങളുടെ രാശിചിഹ്നത്തില്‍ ശുക്രന്റെയും വ്യാഴത്തിന്റെയും സ്വാധീനം ഈ വര്‍ഷം പുതിയ പ്രണയം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ യാതൊരു ഇടവേളകളുമില്ലാതെ അവരുടെ പ്രണയത്തിന് മാറ്റ് കൂട്ടുന്നതിന് ശ്രമിക്കുന്നു. എന്നിരുന്നാലും, പ്രതിജ്ഞാബദ്ധനായ വൃശ്ചികം രാശിക്കാര്‍ ഈ വര്‍ഷം നിങ്ങളുടെ പങ്കാളിയുമായുള്ള സമയത്തിന് കൂടുതല്‍ ഊന്നല്‍ നല്കുന്നു. വ്യാഴത്തിന്റെ സംക്രമണത്തോടെ, ഇത് എല്ലാ വ്യത്യാസങ്ങളും നിലനിര്‍ത്തുകയും നിങ്ങളുടെ ബോണ്ട് കൂടുതല്‍ ശക്തമാവുകയും ചെയ്യും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പ്രണയത്തിന് വേണ്ടി 2021 അനുസരിച്ച്, ഈ വര്‍ഷം ജീവിതത്തില്‍ അനുയോജ്യമായ പങ്കാളികളെ തേടുന്ന അവിവാഹിതര്‍ക്ക് അനുകൂലമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ ജീവിതത്തിലെ പ്രത്യേകതയുള്ള ഒരാള്‍ക്ക് അറിയാതെ വികസിക്കുന്ന ഒരു റൊമാന്റിക് കണക്ഷന് നിങ്ങളുമായി കണ്ടെത്താനാകും. പലപ്പോഴും നിങ്ങള്‍ക്ക് വളരെക്കാലമായി അറിയാവുന്ന ഒരാളായിരിക്കാം അല്ലെങ്കില്‍ നിങ്ങളുടെ ജോലിസ്ഥലത്ത് ജോലിചെയ്യുന്ന ഒരാളായിരിക്കാം. ഇത് നിങ്ങളുടെ ജീവിതത്തിന് അത്ഭുതകരമായ അനുഭവങ്ങള്‍ നല്‍കും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് 2021 ഏപ്രില്‍ മുതല്‍ വ്യാഴത്തിന്റെ സഞ്ചാരം ഭാഗ്യമാണെന്ന് തെളിയിക്കാന്‍ സാധിക്കും. കാരണം നിങ്ങള്‍ അനുയോജ്യമായ പങ്കാളിയെ തിരയുകയാണെങ്കില്‍ ഭാഗ്യമുള്ള ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ വര്‍ഷം അനുകൂലമായ സംഭവങ്ങള്‍ക്കൊപ്പം അവരുടെ വര്‍ഷം തന്നെ ഗംഭീരവും പ്രോത്സാഹജനകവുമാകാന് സാധ്യതയുണ്ട്. ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം അവിവാഹിതര്‍ക്ക് ഈ വര്‍ഷം അനുകൂലമാകും. ഏപ്രില്‍, മെയ്, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങള്‍ പ്രണയത്തിനും പ്രണയബന്ധങ്ങള്‍ക്കും വളരെ നല്ലതാണ്, ഒപ്പം ദമ്പതികള്‍ തമ്മിലുള്ള അടുപ്പവും ബന്ധവും വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 2021 വര്‍ഷം അനുയോജ്യമായതായിരിക്കും.



Click it and Unblock the Notifications