Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഒക്ടോബര്‍ മാസത്തില്‍ കഷ്ടകാലം പുറകേ കൂടും രാശിക്കാര്‍ ഇവര്‍
ഒക്ടോബര്‍ മാസത്തില്‍ ഒന്നിനുപുറകെ ഒന്നായി നിരവധി ഉത്സവങ്ങളുണ്ട്. കൂടാതെ, സൂര്യഗ്രഹണവും ഈ മാസം ദൃശ്യമാകും. ഇതോടൊപ്പം മറ്റു പല ഗ്രഹങ്ങളും രാശിചക്രം മാറി സഞ്ചരിക്കും. ബുധന്‍ കന്നി രാശിയിലും ചൊവ്വ മിഥുനം രാശിയിലും സൂര്യന് തുലാം രാശിയിലും ശുക്രന് തുലാം രാശിയിലും മകരം ശനി രാശിയിലും ബുധന്‍ തുലാം രാശിയിലും നീങ്ങും.
പല രാശിക്കാര്‍ക്കും ഒക്ടോബര്‍ മാസം നല്ല ഫലങ്ങള്‍ ലഭിക്കുമ്പോള്‍, ചില രാശിക്കാര്‍ക്ക് ഈ മാസം അല്പം കഷ്ടപ്പെടേണ്ടിവന്നേക്കാം. ഈ സമയം ചില ആളുകള്‍ക്ക് വെല്ലുവിളിയും വളരെ സമ്മര്‍ദ്ദവും അനുഭവപ്പെടും. ഒക്ടോബര്‍ മാസത്തില്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം: ബിസിനസ്സില്‍ ഉയര്‍ച്ച താഴ്ചകള്‍
ഈ മാസം ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠയും അശ്രദ്ധയും അനുഭവപ്പെടാം. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ എല്ലാ ജോലികളും സുതാര്യമായി നിലനിര്‍ത്താന്‍ ശ്രമിക്കണം. ജോലിസ്ഥലത്ത് ആരുമായും തര്‍ക്കത്തിന് നില്‍ക്കരുത്. ഈ സമയം അമ്മായിയമ്മമാരുമായുള്ള ബന്ധം വെല്ലുവിളിയായേക്കാം. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിങ്ങള്‍ വിശ്വാസം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

കര്‍ക്കടകം: ജോലി സമ്മര്‍ദ്ദം
ഒക്ടോബര്‍ മാസത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം കൂടുതലാവാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് മത്സരബുദ്ധി അനുഭവപ്പെടും. എങ്കിലും നിങ്ങള്‍ വെല്ലുവിളിയും നേരിടാന്‍ മാനസികമായി തയ്യാറാകും. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബജീവിതം വളരെ പിരിമുറുക്കം നിറഞ്ഞതായിരിക്കും. കുടുബത്തില്‍ ചില വഴക്കുകള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും, നിങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ഈ സമയം കഠിനമായി പരിശ്രമിക്കും.

കന്നി: പ്രശ്നകരമായ സാഹചര്യങ്ങള്‍
കന്നി രാശിക്കാര്‍ ഈ സമയം ക്ഷമയോടെ സാഹചര്യങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യണം. കരിയറിന്റെ കാര്യത്തില്‍ ഈ സമയം ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കാന്‍ കുറച്ച് സമയമെടുത്തേക്കാം. ഈ സമയം നിങ്ങളുടെ അമ്മയുടെ ആരോഗ്യം വഷളാകാന്‍ സാധ്യതയുണ്ട്, ശ്രദ്ധിക്കുക. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയം കഠിനമാണ്. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ഈ സമയം നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം.

ധനു: ഉത്തരവാദിത്തം വര്‍ദ്ധിക്കും
ധനു രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ചെലവുകളും ഈ മാസം ഉയര്‍ന്നതായിരിക്കും. സുഹൃത്തുക്കള്‍ക്കായും യാത്രകള്‍ക്കായും നിങ്ങള്‍ക്ക് ധാരാളം പണം ചിലവഴിക്കേണ്ടി വന്നേക്കാം. ഈ മാസം ബിസിനസ്സില്‍ പ്രത്യേകിച്ച് ഒരു ഉയര്‍ച്ച കാണില്ല. നിങ്ങളുടെ ഈഗോ നിയന്ത്രണത്തിലാക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ പ്രൊഫഷണല്‍, വ്യക്തിബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായേക്കാം.

മകരം: വിവേകത്തോടെ നിക്ഷേപിക്കുക
മകരം രാശിക്കാര്‍ ഈ മാസം എന്തെങ്കിലും നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങള്‍ വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. മറ്റുള്ളവരെ അമിതമായി ആശ്രയിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടിവന്നേക്കാം. ഈ മാസം പണത്തിന്റെ കാര്യത്തിലും ജാഗ്രത വേണം. ഈ മാസം ആര്‍ക്കും പണം കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ ഇണയുമായി സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം വഷളായേക്കാം. ബന്ധുക്കളുമായി നിങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക.



Click it and Unblock the Notifications
