For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാമ്പത്യത്തില്‍ വഴക്ക് പതിവ്, തല്ലിപ്പിരിയും; ഈ രാശിക്കാര്‍ ഒരിക്കലും തമ്മില്‍ ചേരില്ല

|

ജീവിതത്തില്‍ ഒരു നല്ല പങ്കാളിയെ കണ്ടെത്തിയാല്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെടും. ഓരോ ചുവടിലും ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന ഒരു നല്ല ഭാര്യയില്‍ കുറഞ്ഞതൊന്നും ഒരു ഭര്‍ത്താവ് ആഗ്രഹിക്കുന്നില്ല. നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയെ അന്വേഷിക്കുകയാണെങ്കില്‍, നിങ്ങള്‍ രാശിചിഹ്നം ശ്രദ്ധിക്കേണ്ടതുണ്ട്. രാശിചക്രവും ദാമ്പത്യവും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പറയാം.

Also read: അപൂര്‍വ്വമായ മാറ്റത്തിന്റെ സമയം; ബുധന്‍ മേടം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലംAlso read: അപൂര്‍വ്വമായ മാറ്റത്തിന്റെ സമയം; ബുധന്‍ മേടം രാശിയില്‍; 12 രാശിക്കും ഗുണദോഷഫലം

ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ക്ക് കാരണം നിങ്ങളുടെ ജ്യോതിഷപരമായ കാരണങ്ങളുമാകാം. ഈ ലേഖനത്തില്‍ ചില രാശിചിഹ്നങ്ങളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഇത്തരക്കാരെ വിവാഹം കഴിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. വിവാഹം കഴിച്ചാല്‍ പരസ്പരം യോജിപ്പില്ലാത്ത ചില രാശിക്കാര്‍ ഇതാ.

കര്‍ക്കിടകം - കുംഭം

കര്‍ക്കിടകം - കുംഭം

കുംഭം രാശിക്കാരുടെ സ്വതന്ത്ര ചിന്തകളുള്ള സ്വഭാവക്കാരാണ്. എന്നാല്‍, ഇതിനു വിപരീതമായി വൈകാരികവും കരുതലും ഉള്ളവരാണ് കര്‍ക്കിടകം രാശിക്കാര്‍. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒരിക്കലും പൊരുത്തപ്പെട്ടു പോകാന്‍ സാധ്വതയില്ലാത്ത വിപരീത സ്വഭവക്കാരാണ് കുംഭം രാശിക്കാര്‍. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന വളരെ ശീലവും അവര്‍ക്ക് ഉണ്ട്. അതിനാല്‍ കര്‍ക്കിടകം രാശിക്കാരും കുംഭം രാശിക്കാരും തമ്മിലുള്ള ബന്ധം പതിവായി അനാവശ്യ വഴക്കുകളിലേക്ക് നയിച്ചേക്കാം.

മേടം - ഇടവം

മേടം - ഇടവം

മേടം രാശിക്കാര്‍ സ്വഭാവത്താല്‍ വളരെ ധാര്‍ഷ്ട്യമുള്ളതാണ്. അതുപോലെ തന്നെയാണ് ഇടവം രാശിയില്‍ ജനിച്ചവരും. ഇവര്‍ രണ്ടും ഒരുമിച്ച് ചേര്‍ന്നാല്‍ ഒരു ദുരന്തത്തിനുള്ള കൂട്ടായി മാറുന്നു. ഏതു നേരവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വ്വതം പോലെയായിരിക്കും ഇവര്‍ തമ്മിലെ ബന്ധം. മാത്രമല്ല, ഇടവം രാശിക്കാര്‍ വളരെ സ്വതന്ത്രരായി ജീവിക്കുന്നവരാണ്. ഈ ഒരു സ്വഭാവമോ കഴിവോ മേടം രാശിക്കാരില്‍ തങ്ങള്‍ ഒരു അധികപ്പറ്റാണോ എന്ന ചിന്തയിലേക്ക് കൊണ്ടെത്തിക്കുന്നു.

Most read:ആത്മാവിനെ ആകര്‍ഷിക്കും; മരിച്ചയാളുടെ ഈ 3 വസ്തുക്കള്‍ ഒരിക്കലും ഉപയോഗിക്കരുത്</p><p>Most read:ആത്മാവിനെ ആകര്‍ഷിക്കും; മരിച്ചയാളുടെ ഈ 3 വസ്തുക്കള്‍ ഒരിക്കലും ഉപയോഗിക്കരുത്

ചിങ്ങം - വൃശ്ചികം

ചിങ്ങം - വൃശ്ചികം

വളരെയധികം ആത്മവിശ്വാസവും ആകര്‍ഷകത്വവും നിറഞ്ഞ ഒരു രാശിചിഹ്നം ഉണ്ടെങ്കില്‍ അത് ചിങ്ങം രാശിയായിരിക്കും. മാനസികമായി വളരെ ശക്തരായവരാണ് ചിങ്ങം രാശിക്കാര്‍. ആളുകള്‍ അവരെ സംശയിക്കുന്നതും അഭിപ്രായം നല്‍കുന്നതും ചിങ്ങം രാശിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. ചിങ്ങം രാശിക്കാര്‍ക്ക് എതിരായി നില്‍ക്കുന്നതാണ് വൃശ്ചികം രാശിക്കാര്‍. ആരെയെങ്കിലും അഭിനന്ദിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇക്കൂട്ടര്‍. എന്നാല്‍ ഇതിനു വിപരീതമായി ചിങ്ങം രാശിക്കാര്‍ ആളുകളുടെ പ്രശംസയും അഭിനന്ദനവും പിടിച്ചു പറ്റാന്‍ പ്രയത്‌നിക്കുന്നു.

കന്നി - ധനു

കന്നി - ധനു

കലാപരമായ ആളുകളാണ് കന്നി രാശിക്കാര്‍. അവര്‍ക്ക് അങ്ങേയറ്റം കരുതലും ദയയുമുണ്ട്. എന്നാല്‍ ധനുരാശികള്‍ നേരെ വിപരീതമായി വളരെ അശ്രദ്ധരാണ്. അവര്‍ എല്ലായ്‌പ്പോഴും നിങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും. ഇക്കാര്യം വെറുക്കുന്നവരാണ് കന്നി രാശിക്കാര്‍. കന്നി രാശിക്കാരെയും ധനു രാശിക്കാരെയെയും 90 ഡിഗ്രി കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. ജ്യോതിഷപരമായി ഇതിനെ സ്‌ക്വയര്‍ ഇന്‍സ്‌പെക്റ്റ് എന്ന് വിളിക്കുന്നു. ഈ ഘടകം അവയെ പൊരുത്തപ്പെടാത്ത രാശി അടയാളങ്ങളാക്കുന്നു. ഈ രാശിക്കാര്‍ ബന്ധത്തിലെ ഒരു അദൃശ്യ പങ്കാളിയെപ്പോലെയാണ്, മാത്രമല്ല നിങ്ങള്‍ എല്ലാം കലഹിച്ച് അവസാനിപ്പിക്കുകയും ചെയ്യും.

Most read:വിഷു, ഈസ്റ്റര്‍, ഹനുമാന്‍ ജയന്തി; ഏപ്രില്‍ മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും</p><p>Most read:വിഷു, ഈസ്റ്റര്‍, ഹനുമാന്‍ ജയന്തി; ഏപ്രില്‍ മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും

ഇടവം - ധനു

ഇടവം - ധനു

ധനുരാശികള്‍ എല്ലായ്‌പ്പോഴും പാര്‍ട്ടി മൂഡ് കാത്തുസൂക്ഷിക്കുന്നവരാണ്. ഒപ്പം ജീവിതം വളരെയധികം ആസ്വദിക്കാനും ഇവര്‍ ആഗ്രഹിക്കുന്നു, അതേസമയം ഇടവം രാശിക്കാര്‍ അല്‍പം ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ വീട്ടില്‍ വിശ്രമിക്കുന്ന തരത്തിലുള്ള ആളുകള്‍. ഈ വിപരീത ഗുണങ്ങള്‍ ഈ രണ്ടു രാശിക്കാരെയും അനുയോജ്യരായ പങ്കാളികളാക്കുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു.

മകരം - മിഥുനം

മകരം - മിഥുനം

മകരം രാശിക്കാര്‍ അവരുടെ സത്യസന്ധവും വിശ്വസ്തവുമായ സ്വഭാവത്തിനും പേരുകേട്ടവരാണ്. പരസ്പരം പ്രതികരിക്കുന്ന ഒരു പങ്കാളിയെ പ്രതീക്ഷിക്കുന്നവരാണ് മകരം രാശിക്കാര്‍. മറുവശത്ത്, മിഥുനം രാശിക്കാര്‍ മാറാന്‍ വളരെ പ്രയാസമാണ്, മാത്രമല്ല അവര്‍ അല്‍പം ധാര്‍ഷ്ട്യമുള്ളവരുമാണ്. ചുരുക്കത്തില്‍, സ്വഭാവ സവിശേഷതകളാല്‍ രണ്ട് ധ്രുവങ്ങളാണ് ഈ രാശിക്കാര്‍.

Most read:നിഴല്‍, വിചിത്രമായ ശബ്ദങ്ങള്‍; വീട്ടില്‍ പ്രേതസാന്നിദ്ധ്യമുണ്ടോയെന്ന് തിരിച്ചറിയാം; ഈ 9 ലക്ഷണം ശ്രദ്ധിക്കൂ</p><p>Most read:നിഴല്‍, വിചിത്രമായ ശബ്ദങ്ങള്‍; വീട്ടില്‍ പ്രേതസാന്നിദ്ധ്യമുണ്ടോയെന്ന് തിരിച്ചറിയാം; ഈ 9 ലക്ഷണം ശ്രദ്ധിക്കൂ

തുലാം - കന്നി

തുലാം - കന്നി

തുലാം രാശിക്കാര്‍ സാമൂഹികമായി വളരെ ഇടപഴകുന്നവരാണ്. മറുവശത്ത്, കന്നി രാശിക്കാര്‍ അല്‍പ്പം ഉള്‍വലിഞ്ഞു നില്‍ക്കുന്നവരാണ്. അത് തുലാം രാശിക്കാരുടെ സാമൂഹിക സ്വഭാവവുമായി പൊരുത്തപ്പെടുന്നില്ല. മാത്രമല്ല, അവര്‍ നിങ്ങളുടെ അശ്രദ്ധ സ്വഭാവത്തെ വിമര്‍ശിക്കുകയും നിങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്‌തെന്നുവരാം. ചുരുക്കത്തില്‍, അരക്ഷിതാവസ്ഥ നിറഞ്ഞ ഒരു ബന്ധമായിരിക്കും ഈ രണ്ടു രാശിക്കാരും തമ്മില്‍.

വൃശ്ചികം - മേടം

വൃശ്ചികം - മേടം

വൃശ്ചികം രാശിക്കാര്‍ ലളിതവും വൈകാരികവുമായ ഒരു ബന്ധം ആഗ്രഹിക്കുന്നവരാണ്. അതേസമയം, മേടം രാശിക്കാര്‍ വളരെ വികാര തീവ്രതയുള്ളവരും അല്‍പം ധാര്‍ഷ്ട്യമുള്ളവരുമാണ്. ഈ രണ്ടു രാശിക്കാരും ചേര്‍ന്നാല്‍ മേടം രാശിക്കാര്‍ തങ്ങളെ കീഴടക്കുകയാണെന്നും എല്ലായ്‌പ്പോഴും അവരുടെ വഴിക്കു തന്നെ കാര്യങ്ങള്‍ നീക്കുന്നുവെന്നുമുള്ള തോന്നല്‍ വൃശ്ചികം രാശിക്കാരില്‍ ഉണ്ടാകാം.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

English summary

These Zodiac Signs Should Never Get Married To Each Other

Here we will discuss about some zodiac signs that should never get married to each other. Take a look.
X
Desktop Bottom Promotion