Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ഈ രാശിക്കാര്‍ ആരെയും കേള്‍ക്കില്ല; മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ ജീവിക്കില്ല
ജ്യോതിഷപ്രകാരം 12 രാശികളുണ്ട്. ഓരോ രാശിക്കും അതിന്റേതായ സ്വഭാവവുമുണ്ട്. ഓരോ വ്യക്തിയും അവരവരുടെ സ്വന്തം ഭാവത്തില്‍ വ്യത്യസ്തരാണ്. അവരുടെ വ്യക്തിത്വം, പെരുമാറ്റ രീതികള്‍, ജീവിതത്തോടുള്ള മനോഭാവം തുടങ്ങിയവ വ്യത്യസ്തമായിരിക്കും. ഏത് രാശിയാണ് അവരെ ഭരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇത്. ചില ആളുകള്‍ സ്വഭാവത്തില്‍ വളരെ ലളിതമാണ്, അവര്‍ നിങ്ങളുടെ വാക്കുകള്‍ ഉടന്‍ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
നിങ്ങള്‍ക്ക് അവരെ എളുപ്പത്തില്‍ നിങ്ങളുടെ വഴിക്ക് കൊണ്ടുവരാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മറ്റു ചിലരുടെ സ്വഭാവം അല്പം വ്യത്യസ്തമാണ്. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു കൂട്ടം ആളുകളുണ്ട്. അവര്‍ സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അത്തരം രാശിക്കാരെ മെരുക്കാനോ എതിര്‍ക്കാനോ കഴിയില്ല. തങ്ങളല്ലാതെ മറ്റാരുടെയും വാക്കുകള്‍ കേള്‍ക്കാത്ത, സ്വന്തം ഇഷ്ടത്തിനനുസരിച്ച് നടക്കുന്ന അത്തരം ചില രാശികളെ നമുക്ക് പരിചയപ്പെടാം.

മേടം
മേടം രാശിക്കാരെ ഇംപ്രസ് ചെയ്ത് നിങ്ങളുടെ കാര്യങ്ങള്‍ സാധിപ്പിച്ചെടുക്കാന് കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, അതിനുള്ള സാധ്യത വളരെ കുറവാണ്. സ്വഭാവത്തില്‍ ദേഷ്യം വച്ചുപുലര്‍ത്തുന്ന മേടം രാശിക്കാര്‍ അവരുടെ സ്വന്തം വഴി തിരഞ്ഞെടുക്കുന്നു. അവര്‍ ആരെയും ചെവിക്കൊള്ളാത്തവരാണ്. അവര്‍ സ്വന്തമായി മനസില്‍ കാര്യങ്ങള്‍ തീരുമാനിച്ച് ഉറപ്പിക്കുന്നവരാണ്. ഈ രാശിചക്രത്തിലുള്ളവരെ സംസാരത്തിലൂടെ പ്രലോഭിപ്പിച്ച് വീഴ്ത്താന്‍ ആര്‍ക്കും കഴിയില്ല.

മിഥുനം
മിഥുനം രാശിക്കാരുടെ മനസ്സില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ലെന്ന് പറയുന്നു. ഈ രാശിക്കാര്‍ ആരുടെയും സംസാരം അധികം ശ്രദ്ധിക്കാറില്ല, സ്വന്തം മനസ്സ് കേട്ട് മാത്രമേ പ്രവര്‍ത്തിക്കൂ. മിഥുനം രാശിക്കാര്‍ തങ്ങളുടെ തീരുമാനങ്ങളില്‍ വളരെ കര്‍ക്കശക്കാരാണ്. ആര്‍ക്കും അവരുടെ തീരുമാനങ്ങള്‍ മാറ്റാന്‍ കഴിയില്ല. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ പിന്നെ അവര്‍ ആരു പറയുന്നതും കേള്‍ക്കില്ല.

തുലാം
തുലാം രാശിക്കാരുടെ സ്വഭാവം വളരെ ലളിതമാണ്, അവര്‍ പുറത്തു നിന്ന് കാണാന്‍ വളരെ സൗമ്യവും ലളിതവുമാണ്. എന്നാല്‍ ഉള്ളില്‍ നിന്ന്, ഈ രാശിക്കാര്‍ അവരുടെ വാക്കുകളില്‍ വളരെ നിശ്ചയദാര്‍ഢ്യമുള്ളവരാണ്. അതായത്, അവരുടെ തീരുമാനങ്ങള്‍ ആര്‍ക്കും മാറ്റാന്‍ കഴിയില്ല. തുലാം രാശിക്കാര്‍ക്ക് അവരുടെ സ്വകാര്യത വളരെ ഇഷ്ടമാണ്. തങ്ങളടുതേതല്ലാതെ മറ്റാരുടെയും ഇഷ്ടം പിന്തുടരാന് അവര്‍ ഇഷ്ടപ്പെടുന്നില്ല.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ മനസ്സ് ആര്‍ക്കും അറിയാന്‍ കഴിയില്ലെന്നാണ് പറയാറ്. ഈ രാശിക്കാര്‍ കാര്യങ്ങള്‍ മറച്ചുവെക്കുന്നതിലും കാര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും വളരെ സമര്‍ത്ഥരാണെന്നാണ് പറയപ്പെടുന്നു. ഈ രാശിയിലെ ആളുകളെ കബളിപ്പിച്ച് ആര്‍ക്കും അവരുടെ മനസിലുള്ള കാര്യം മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ അവരുടേതായ അതിര് നിശ്ചയിക്കുകയും പിന്നീട് അതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്നു.

ധനു
ധനു രാശിക്കാര്‍ സ്വഭാവത്താല്‍ വളരെ സത്യസന്ധരായി കണക്കാക്കപ്പെടുന്നു. എന്തു തന്നെ നല്കിയാലും മറ്റുള്ളവര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. ഈ രാശിക്കാര്‍ തങ്ങളല്ലാതെ മറ്റാരാലും നിയന്ത്രിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. ധനു രാശിക്കാര്‍ തീര്‍ച്ചയായും നിങ്ങളെ ശ്രദ്ധിക്കും, എന്നാല്‍ അവര്‍ നിങ്ങളുടെ വാക്കുകള്‍ പൂര്‍ണ്ണമായും അംഗീകരിക്കില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം മാത്രം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.

മകരം
മകരം രാശിയിലുള്ള ആളുകള്‍ക്ക് അവരുടെ സ്വന്തം മനസിന്റെ യജമാനന്മാരാണ്. ഈ രാശിക്കാര്‍ തങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്നത് ശ്രദ്ധിക്കില്ല. അവര്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നു. മകരം രാശിക്കാരായ ആളുകളിലേക്ക് നിങ്ങളുടെ ആശയങ്ങള്‍ അടിച്ചേല്പിക്കാന് അത്ര എളുപ്പമല്ല. മറ്റുള്ളവര്‍ പറയുന്നത് അവര്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുന്നു, പക്ഷേ അവസാനം അവര്‍ സ്വന്തം മനസില്‍ എന്ത് തോന്നുന്നോ, അത് ചെയ്യുന്നു.



Click it and Unblock the Notifications