Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വെള്ളി ധരിച്ചാല്‍ ഈ നാളുകാര്‍ക്ക് കഷ്ടകാലം; ഇല്ലായ്മ വിട്ടൊഴിയില്ല ദാരിദ്ര്യവും ദുരിതങ്ങളും വന്നെത്തും
ആഭരണങ്ങള്‍ ധരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പൊതുവെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളോടാണ് നമുക്ക് പ്രിയം. പക്ഷേ കേവലം ഭംഗി എന്നതിലുപരിയായി ആഭരണങ്ങള്‍ ധരിക്കുന്നതിന് ചില പ്രധാന്യവും രീതിയും ഉണ്ട്.

വേദജ്യോതിഷം അനുസരിച്ച് ഓരോ ധാതുക്കളും ഓരോ ഗ്രഹത്തിനെ പ്രതിനിധീകരിക്കുന്നു. സ്വര്‍ണ്ണം വ്യാഴത്തിന്റെയും വെള്ളി ചന്ദ്രന്റെയും ലോഹങ്ങളായാണ് കരുതപ്പെടുന്നത്. ഇവ ധരിച്ചാല്‍ ദോഷം വരുന്നവരും ഗുണം വരുന്നവരും ഉണ്ട്. ജ്യോതിഷം അനുസരിച്ച് വെള്ളി ആഭരണങ്ങള്‍ ധരിച്ചാല്‍ ജീവിതത്തില്‍ ഉയര്‍ച്ചയും ഭാഗ്യവും വരുന്ന ഇല്ലായ്മകളും ബുദ്ധിമുട്ടുകളും അകലുന്ന ചില രാശികള്‍ ഉണ്ട്. അതുപോലെ വെളളി ധരിച്ചാല്‍ കഷ്ടകാലവും ദാരിദ്ര്യവും ദുരിതങ്ങളും വരുന്ന രാശികളും ഉണ്ട്.
മേടം. ധനു, ചിങ്ങം എന്നീ അഗ്നിതത്വ രാശികളാണ് വെള്ളി ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ലാത്തത്. കാരണം ചന്ദ്രന് ജലതത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഗ്നിതത്വവും ജലതത്വവും തമ്മില്‍ ചേരുന്നത് ശുഭകരമല്ലാത്തത് കൊണ്ടാണ് ഈ രാശികള്‍ വെള്ളി ധരിക്കരുത് എന്ന് പറയുന്നത്. ഓരോ രാശിക്കും ഇതിന്റെ ഫലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
മേടം
(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)
മേടം രാശിയുടെ അധിപനായ ഗ്രഹം ചൊവ്വയാണ്. ഇവര്‍ വെള്ളി ആഭരണങ്ങള്‍ ധരിച്ചാല്‍ ധനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകും. ഇവര്‍ക്കൊരിക്കലും സാമ്പത്തികമായി ഉയരാന്‍ സാധിക്കില്ല. കരിയറിലും ബിസിനസിലും ഇവര്‍ വലിയ തിരിച്ചടികള്‍ നേരിടും. ഒരു ജ്യോതിഷിയെ കണ്ട് ഏത് തരം ആഭരണങ്ങളാണ് നിങ്ങള്‍ക്ക് അനുയോജ്യം എന്ന് കണ്ടെത്തി ധരിക്കുക.
ചിങ്ങം
(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്റ്റ് 23 വരെയുള്ളവർ)
ചിങ്ങം രാശി സൂര്യന് ആധിപത്യമുള്ള രാശിയാണ്. തീഗോളമായാണ് ജ്യോതിഷം സൂര്യനെ സങ്കല്‍പ്പിക്കുന്നത്. സൂര്യന് അതിതീക്ഷണമായ ചൂടാണ. എന്നാല്‍ ചന്ദ്രന് തണുപ്പുള്ള, ഖരാവസ്ഥയിലുള്ള ഗ്രഹമാണ്. അതുകൊണ്ട് ചന്ദ്രന് പ്രതിനിധീകരിക്കുന്ന ലോഹം സൂര്യന് ആധിപത്യമുളള രാശി ധരിക്കുന്നത് നല്ലതല്ല. ഇവര്‍ വെള്ളി ആഭരണങ്ങള്‍ ധരിച്ചാല്‍ ഇവരുടെ ജോലിയില്‍ തടസ്സങ്ങളും അഭിവൃദ്ധി ഇല്ലായ്മയും ഉണ്ടാകും. പണം വരവിവും വരുമാനം ലഭിക്കുന്നതിനും തടസ്സങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാകും.
ധനു
(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)
ധനു രാശിയുടെ ഗ്രഹം വ്യാഴമാണ്. വ്യാഴത്തിന്റെ ധാതു സ്വര്‍ണ്ണമാണ്. അതുകൊണ്ട് ധനു രാശിക്കാര്‍ സ്വര്‍ണ്ണമല്ലാതെ വെള്ളി ധരിക്കുന്നത് അശുഭകരമാണ്. ഇവര്‍ വെള്ളിയുടെ എന്ത് ആഭരണം ധരിച്ചാലും അപകടത്തിന് സാധ്യതയുണ്ട്. ഇവര്‍ക്ക് സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകില്ല. എപ്പോഴും ഇല്ലായ്മയും ദാരിദ്ര്യവും അലട്ടും.
വെള്ളി ധരിച്ചാല്‍ ഭാഗ്യം വരുന്ന രാശികള്‍
കര്‍ക്കിടകം, വൃശ്ചികം, മീനം രാശികളില് ജനിച്ചവര്‍ക്ക് വെള്ളി ആഭരണങ്ങള്‍ ഗുണകരമാണ്. ഈ രാശികള്‍ ജലതത്വരാശികളാണ്. ചന്ദ്രനുമായി ഒത്തുപോകുന്നത് കൊണ്ട് ഈ രാശികള്‍ വെള്ളി ആഭരണങ്ങള്‍ ധരിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
