Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഈശ്വരപ്രീതി ആവോളം, ഭാഗ്യത്തിന്റെ കൂട്ട്; രാജയോഗങ്ങളുമായി അഭേദ്യമായ ബന്ധമുള്ള 3 രാശിക്കാര്‍
ജ്യോതിഷമനുസരിച്ച്, 300ലധികം തരത്തിലുള്ള യോഗങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അതില്‍ പല യോഗങ്ങളും ജീവിതം കടുത്ത ദുരിതത്തിലാക്കുന്ന ദോഷകരമായ യോഗങ്ങളാണ്. എന്നാല്‍ രാജയോഗ വിഭാഗത്തില്‍ വരുന്ന ചില യോഗങ്ങളുമുണ്ട്. ഈ യോഗങ്ങള്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ വന്നാല്‍ അവര്‍ രാജതുല്യമായ ജീവിതം ജീവിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ജ്യോതിഷം അനുസരിച്ച് 12 രാശികളുണ്ട്. ഇതില്‍ ചില രാശികള്‍ക്ക് ജീവിതത്തില്‍ രാജയോഗം അനുഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയാം.
ഇവരുടെ ജാതകത്തില്‍ എല്ലാത്തരം പ്രശ്നങ്ങളും ഗ്രഹദോഷങ്ങളും ഉണ്ടെങ്കിലും, അവര്‍ അവരുടെ ജീവിതം മികച്ച രീതിയില്‍ നയിക്കുന്നു. ഇക്കൂട്ടര്‍ക്ക് ജീവിതത്തിലുടനീളം പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല. നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളെ നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടാകും. ഒരു സാധാരണ വ്യക്തി കഠിനാധ്വാനത്തിലൂടെ നേടുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ അനായാസമായി നേടിയെടുക്കുന്നു. ഇത്തരത്തിലുള്ളവര്ക്ക ഭാഗ്യത്തിന്റെ പിന്തുണ വേണ്ടുവോളമുണ്ടാകും. ജ്യോതിഷപ്രകാരം, ജാതകത്തില്‍ രാജയോഗ സാധ്യത കൂടുതലുള്ള 3 രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ സാമൂഹികമായി വളരെ സ്വാധീനമുള്ളവരായി കണക്കാക്കപ്പെടുന്നു. അവരുടെ പെരുമാറ്റം വളരെ സവിശേഷമാണ്. എല്ലാവരുടെയും ഹൃദയം എളുപ്പത്തില്‍ കീഴടക്കാനുള്ള കഴിവ് ചിങ്ങം രാശിക്കാര്‍ക്കുണ്ട്. ഒരിക്കലും സമ്പത്തിന്റെയും സമൃദ്ധിയുടെയും കുറവ് അവര്‍ അനുഭവിക്കുന്നില്ല. വളരെയധികം ആത്മവിശ്വാസമുള്ളവരാണ് ചിങ്ങം രാശിക്കാര്‍. അവരുടെ ജാതകത്തില്‍ രാജയോഗത്തനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, കഠിനാധ്വാനികളായ ഇവര്‍ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങളും നേടുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍, വളരെ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍.
തുലാം
തുലാം രാശിയില്‍ ജനിച്ച വ്യക്തികളും അവരുടെ ജീവിതത്തില്‍ എപ്പോഴും രാജയോഗയില്‍ നിന്ന് പ്രയോജനം നേടാറുണ്ട്. അവര്‍ തങ്ങളുടെ ഭാഗ്യത്തിന്റെ പിന്തുണയോടെ എല്ലാം നിഷ്പ്രയാസം നേടിയെടുക്കുന്നു. ഏത് ജോലി ചെയ്താലും അതിലെല്ലാം തന്നെ അവര്‍ വിജയിക്കുന്നു. അവരുടെ കഠിനാധ്വാനത്തിന്റെ ഫലം വേഗത്തിലും എളുപ്പത്തിലും അവര്‍ക്ക് ലഭിക്കും. തുലാം രാശിക്കാര്‍ വളരെ ബുദ്ധിയുള്ളവരും കഠിനാധ്വാനികളുമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ത്തന്നെ അവരുടെ ജീവിതത്തില്‍ സമൃദ്ധമായി പണം സമ്പാദിക്കാനും തുലാം രാശിക്കാര്‍ക്ക് സാധിക്കുന്നു.

കുംഭം
കുംഭം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ എപ്പോഴും രാജയോഗം അനുകൂലമായി നില്‍ക്കാറുണ്ട്. അവര്‍ക്ക് സ്ഥിരമായി ഭാഗ്യത്തിന്റെ അനുഗ്രഹവും ലഭിക്കുന്നു. അവരുടെ വിധിയിലൂടെ അവര്‍ എല്ലാം എളുപ്പത്തില്‍ നേടുന്നു. ഏത് ദൗത്യം നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചാലും അവര്‍ അതില്‍ വിജയം കൈവരിക്കുന്നു. അവരുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം അവര്‍ക്ക് വേഗത്തിലും എളുപ്പത്തിലും ലഭിക്കും. വളരെ പോസിറ്റീവും ശാന്തവുമായ സ്വഭാവമുള്ളവരാണ് കുംഭം രാശിക്കാര്‍. ജീവിതത്തില്‍ ഒരിക്കലും സുഖസൗകര്യങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും ഒരു കുറവും ഇവര്‍ക്ക് നേരിടേണ്ടിവരില്ല.
ഈ രാശിക്കാര്‍ക്ക് രാജ് യോഗയുമായി ശക്തമായ ബന്ധമുണ്ട്. ഈ രാശിചിഹ്നങ്ങളില്‍ ജനിച്ച വ്യക്തികള്‍ എല്ലായ്പ്പോഴും നേട്ടങ്ങള്‍ കൊയ്യുന്നു. ജീവിതത്തില്‍ എന്തും അവര്‍ എളുപ്പത്തില്‍ സ്വന്തമാക്കുന്നു. അവരുടെ ചെറിയ പരിശ്രമത്തിലൂടെ അവര്‍ വിജയം കൈവരിക്കുന്നു. അവര്‍ എളുപ്പത്തില്‍ പണം സമ്പാദിക്കുന്നു. ഭാഗ്യവും ഐശ്വര്യവും കൊണ്ട് അനുഗ്രഹീതരായ ഭാഗ്യശാലികളായി അവര്‍ കണക്കാക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
