Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
അല്പം അത്യാഗ്രഹികളാണ് ഈ രാശിക്കാര്‍
രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമല്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു. ഈ ലേഖനത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും അത്യാഗ്രഹികളായ രാശിചിഹ്നങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മകരം
ചിങ്ങം രാശിക്കാരെ പോലെതന്നെ ആഢംബരത്തെ ഇഷ്ടപ്പെടുന്നവരാണ് മകരം രാശിക്കാര്‍. കാറ്, നല്ല വീട് തുടങ്ങി മികച്ച ഭൗതികസുഖങ്ങള്‍ നേടാന്‍ അവര്‍ ജീവിതത്തിലുടനീളം ആഗ്രഹിക്കുന്നു. ഇതിനാല്‍ തന്നെ സ്വന്തം സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനായി പണം തേടിപ്പോകുന്നവരാണ് മകരം രാശിക്കാര്‍. മറ്റുള്ളവരുടെ വിഷമഘട്ടങ്ങളില്‍ പണം ആവശ്യമുള്ളപ്പോള്‍ അത് നല്‍കുന്നതിന് മകരം രാശിക്കാര്‍ക്ക് മടിയില്ലെങ്കിലും ജ്യോതിശാസ്ത്രം അനുസരിച്ച് മകരം രാശിക്കാര്‍ ജീവിതത്തിന്റെ ഭൂരിഭാഗവും അത്യാഗ്രഹികളായി തുടരുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് തങ്ങളുടെ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നും അധികം പരിശ്രമിക്കാതെ ധാരാളം പണം സമ്പാദിക്കുന്നത് എങ്ങനെയെന്നും അറിയാം. എന്നിരുന്നാലും, ധനകാര്യത്തെ സംബന്ധിച്ചിടത്തോളം അവര്‍ അല്പം പിന്നോട്ടാണ്. മാത്രമല്ല ഇവര്‍ തങ്ങള്‍ക്കുള്ളത് മറ്റുള്ളവരുമായി പങ്കിടാനും താല്പര്യപ്പെട്ടേക്കില്ല. കന്നി രാശിക്കാരായ പുരുഷന്മാര് സ്ത്രീകളേക്കാള്‍ അത്യാഗ്രഹികളാണെന്ന് ജ്യോതിശാസ്ത്രം വെളിപ്പെടുത്തുന്നു.

കര്‍ക്കിടകം
കുടുംബത്തെ സഹായിക്കുന്നിതിനോ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ നല്‍കുന്നതിനോ പണം ചെലവാക്കാന്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് മടിയില്ല. എന്നാല്‍, ഒരു ആഢംബര ജീവിതം നയിക്കുന്നതിനേക്കാള്‍ ഉപരിയായി പണം കരുതിവയ്ക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. കൂടുതല്‍ കൂടുതല്‍ പണം നേടാന്‍ കര്‍ക്കിടകം രാശിക്കാര്‍ ആഗ്രഹിക്കുന്നു. കാരണം പണം അവര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നുവെന്ന് വിശ്വസിക്കുന്നു. ഈ ഒരു ചിന്ത അവരെ കൂടുതല്‍ അത്യാഗ്രഹികളായിരിക്കുന്നു.

ഇടവം
സുരക്ഷിതത്വം അനുഭവിക്കാന്‍ പണം ആവശ്യമാണെന്ന് അറിയുന്നവരാണ് ഇടവം രാശിക്കാര്‍. കാരണം ഇത് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു, മാത്രമല്ല അപ്രതീക്ഷിതമായ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് അവര്‍ വിഷമിക്കുന്നുമില്ല. ഇടവം രാശിക്കാര്‍ പണം ലാഭിക്കുന്നത് ഇഷ്ടപ്പെടുന്നു, പക്ഷേ ഇതിലൂടെ അവര്‍ പിശുക്കരാണ് എന്ന് അര്‍ത്ഥമാക്കുന്നില്ല. ഒരു വ്യക്തിക്ക് പ്രശ്നമുണ്ടാകുമ്പോള്‍, അവരെ സഹായിക്കാന്‍ അവര്‍ ഒരിക്കലും വിസമ്മതിക്കുകയില്ല. എന്നാല്‍ അതേസമയം തന്നെ അവര്‍ ബുദ്ധിമാന്മാരുമാണ്, മുടക്കിയ പണം നേടുന്നതിലും ഇടവം രാശിക്കാര്‍ കഴിവു കാണിക്കുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ രാജാക്കന്മാരെപ്പോലെ പെരുമാറുന്നു. ആഢംബരവും ധാരാളം പണവും ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കാറുകള്‍ തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കാന്‍ ചിങ്ങം രാശിക്കാര്‍ ഇഷ്ടപ്പെടുന്നു. അവര്‍ നല്ല ബിസിനസുകാരാണ്, ധാരാളം പണം സമ്പാദിക്കാനും അവര്‍ക്കറിയാം. കാരണം അവര്‍ ആഗ്രഹിക്കുന്ന ജീവിതശൈലി ചിങ്ങം രാശിക്കാര്‍ക്ക് നിലനിര്‍ത്തേണ്ടതുണ്ട്. മറുവശത്ത്, സാമ്പത്തിക കാര്യങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ അല്പം പിശുക്കും കാണിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍.

വൃശ്ചികം
കഠിനാധ്വാനം ചെയ്ത ഉണ്ടാക്കിയ പണം പാഴാക്കാന്‍ വൃശ്ചികം രാശിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് വ്യത്യസ്ത അഭിനിവേശങ്ങളുണ്ട്, മാത്രമല്ല അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ അവരുടേതായ വാശികള്‍ അവര്‍ക്കുണ്ട്. ഒരു വ്യക്തിക്ക് പണം കൊടുക്കുന്നതില്‍ ഇവര്‍ മടി കാണിക്കാറില്ലെങ്കിലും ആ പണം തിരികെ ലഭിക്കുന്നില്ലെങ്കില്‍ അടുത്ത തവണ ഈ സംഭവത്തെക്കുറിച്ച് ബോധവാന്മാരാകുന്നവരാണ് വൃശ്ചികം രാശിക്കാര്‍.

തുലാം
തുലാം രാശിക്കാര്‍ക്ക് സുഖമായി ജീവിക്കാന്‍ ധാരാളം പണം ആവശ്യമാണ്. അതേസമയം, ആഢംബരത്തെയും സുഖസൗകര്യങ്ങളെയും അവര്‍ വിലമതിക്കുന്നു, അത് പണത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് അവര്‍ക്കറിയാം. ഇക്കാരണത്താല്‍, അവരുടെ ജീവിതം ആസ്വാദ്യകരമാക്കുന്ന കാര്യങ്ങള്‍ക്കായി അവര്‍ എത്രമാത്രം ചെലവഴിക്കുന്നുവെന്നത് അവര്‍ ശ്രദ്ധിക്കുന്നില്ല. ആഢംബര ജീവിതം നയിക്കാനുള്ള അവരുടെ ചിന്ത അവരെ പണത്തിന്റെ കാര്യത്തില്‍ അല്പം ആര്ത്തിയുള്ളവരുമാക്കുന്നു.



Click it and Unblock the Notifications
