Latest Updates
-
ഹിമാചൽ യാത്രയിൽ റെഡ് അലർട്ട്; അട്ട കടിയും ചർമ്മ പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ -
2026 ഓഗസ്റ്റ് 13 വരെ ഗുരു അസ്തമയം: ഈ രാശിക്കാർക്ക് കഷ്ടകാലം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
സൂര്യൻ പൂയം നക്ഷത്രത്തിലേക്ക്: സ്വർണ്ണവും വാഹനവും വാങ്ങാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇതാ -
2026 ജൂലൈ 20: ശിവയോഗവും സിദ്ധയോഗവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞ് കാര്യങ്ങൾ പ്ലാൻ ചെയ്യാം -
ജൂലൈ 20 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിർണ്ണയവും അറിയാം! -
ഇന്ത്യ vs ഇംഗ്ലണ്ട്: ലോർഡ്സിൽ ആര് കപ്പടിക്കും? പരമ്പരയുടെ വിധി നിർണ്ണയിക്കുന്ന ഫൈനൽ പോരാട്ടം ഇന്ന് -
കത്രീന കൈഫിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; വയറിലെ കൊഴുപ്പ് കളയാൻ 12 മിനിറ്റ് വ്യായാമം മതി! -
അമർനാഥ് യാത്ര നിർത്തിവെച്ചു; കഠിനമായ തണുപ്പിൽ ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
സൂര്യൻ പൂയം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉറപ്പാക്കാൻ ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ
എന്തിനും ഏതിനും ഭര്‍ത്താവിനെ സംശയം, ഈ 5 രാശിയിലെ ഭാര്യമാര്‍ അല്പം പ്രശ്നം
ജ്യോതിഷത്തിലൂടെ ഒരു വ്യക്തിയുടെ ഭാവി പ്രവചിക്കാനും വ്യക്തിജീവിതത്തിന്റെ വശങ്ങള് മനസ്സിലാക്കാനും കഴിയും. ജ്യോതിഷ പ്രകാരം ഓരോ വ്യക്തിയുടെയും സ്വഭാവം അവരവരുടെ രാശി അനുസരിച്ചാണ്. അവന് എങ്ങനെയുള്ള ആളാണെന്ന് ഇതിലൂടെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. ചിലര്‍ മൃദുസ്വഭാവമുള്ളവരും, ചിലര്‍ കോപിക്കുന്നവരും, ചിലര്‍ ശാന്തരും, ചിലര്‍ ശക്തരും, ചിലര്‍ അതിശക്തരും ആയിരിക്കും.
ഒരു വ്യക്തിയുടെ സംശയ സ്വഭാവവും രാശി നോക്കി അറിയാന്‍ സാധിക്കും. ജ്യോതിഷത്തിന്റെ സഹായത്തോടെ, ഏത് രാശിക്കാരാണ് അവരുടെ ഭര്ത്താക്കന്മാരെ ഏറ്റവും കൂടുതല്‍ സംശയിക്കുന്നതെന്നും അറിയാന്‍ കഴിയും. ഈ ലേഖനത്തില്‍, ഏത് രാശിക്കാരായ സ്ത്രീകള്‍ക്കാണ് അവരുടെ ഭര്‍ത്താവിനെ കൂടുതല്‍ സംശയം എന്ന് നമുക്ക് നോക്കാം.

മേടം
ഈ രാശിക്കാര്‍ വളരെ സംശയാലുക്കളായ ആളുകളാണ്. അവര്‍ക്ക് ഒരിക്കലും പങ്കാളിയെ വിശ്വസിക്കാന്‍ കഴിയില്ല. പങ്കാളിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ നിരീക്ഷിക്കുന്നു. മറ്റുള്ളവരെ നിരീക്ഷിക്കുന്നതിനാല്‍ അവര്‍ തങ്ങളുടെ ജോലിയില്‍ അത്ര ശ്രദ്ധിക്കില്ല. ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടെന്ന് മുന്നില്‍ നില്ക്കുന്നയാള് പോലും അറിയാത്ത വിധത്തിലായിരിക്കും ഇവരുടെ പ്രവൃത്തികള്‍.
ഇടവം
ഈ രാശിക്കാര്‍ തങ്ങളുടെ പങ്കാളിയെ നിരുപാധികമായി സ്നേഹിക്കുന്നു. ഇരുവരും തമ്മില്‍ ശക്തമായ ബന്ധമായിരിക്കുമുള്ളത്. എന്നാല്‍ പങ്കാളിയുടെ അഭാവത്തില്‍ അവര്‍ അവരുടെ എല്ലാം കാര്യങ്ങളും പരിശോധിക്കുന്നു. പങ്കാളിയുടെ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട എല്ലാ പ്ലാറ്റ്ഫോമുകളും അവര്‍ പരിശോധിച്ചുകൊണ്ടിരിക്കും. സ്നേഹമുണ്ടെങ്കിലും, പക്ഷേ അവരുടെ സംശയാസ്പദമായ പെരുമാറ്റം കാരണം അവര്‍ സ്വയം കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ വളരെ സെന്‍സിറ്റീവും കുടുംബത്തെ സ്നേഹിക്കുന്നവരുമാണ്. അവര്‍ ചിലപ്പോള്‍ അവരുടെ ഭര്ത്താക്കന്മാരെ സംശയിച്ചേക്കാം. ഭര്‍ത്താവിന്റെ ശ്രദ്ധയും സ്നേഹവും തങ്ങളില്‍ നിന്ന് അപഹരിക്കപ്പെടുന്നതായി അവര്‍ക്ക് തോന്നുന്നു. കൂടാതെ, ഭര്‍ത്താവ് അവരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ ഇല്ലയോ എന്ന സംശയവും അവരെ എപ്പോഴും വേട്ടയാടുന്നു.
കന്നി
വളരെ ചിന്താശീലരും ജാഗ്രതയുള്ളവരുമാണ് കന്നിരാശിക്കാര്‍. അവര്‍ ചിലപ്പോഴൊക്കെ ഭര്‍ത്താവിനെ സംശയിക്കും. തങ്ങളുടെ ഭര്‍ത്താവിന് സത്യസന്ധതയും വിശ്വസ്തതയും ഇല്ലെന്ന് അവര്‍ കരുതുന്നു. കൂടാതെ, ഈ രാശിക്കാര്‍ക്ക് പല സന്ദര്‍ഭങ്ങളിലും ജീവിതത്തിലെ ചില വശങ്ങള് മനസ്സിലാക്കാന്‍ കഴിയാതെയും വന്നേക്കാം.
ധനു
ഈ രാശിയിലുള്ള സ്ത്രീകള്‍ വളരെ വികാരാധീനരാണ്. ചിലപ്പോള്‍ അവര്‍ ഭര്‍ത്താവിനെ സംശയിച്ചേക്കാം. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സ്ഥിരത തേടുമ്പോള്‍ അവരുടെ മനസ്സില്‍ പല സംശയങ്ങളും ഉയര്‍ന്നേക്കാം. അവരുടെ ഭര്‍ത്താവ് അവരെ ശരിക്കും മനസ്സിലാക്കുന്നുണ്ടോ ഇല്ലയോ എന്ന് അവര്‍ പല സന്ദര്‍ഭങ്ങളിലും ആശങ്കാകുലരുമായിരിക്കും. ധനു രാശിക്കാര്‍ തങ്ങളുടെ പങ്കാളിക്ക് ഒട്ടും സമയം കൊടുക്കാറില്ല. അവര്‍ എപ്പോഴും പങ്കാളിയെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും. പങ്കാളി അവരില്‍ നിന്ന് എന്തെങ്കിലും മറച്ചുവെക്കുകയോ പറയാതിരിക്കുകയോ ചെയ്താല്‍, അവര്‍ ടെന്‍ഷനടിക്കും. ഇത് മാത്രമല്ല, പങ്കാളിയുടെ സുഹൃത്തുക്കളില്‍ നിന്നും അവര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു. ഈ രാശിക്കാരുടെ കൂടെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications