Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നേ ഇല്ല ഈ 5 രാശിക്കാര്
വിവാഹം എന്നത് പലര്ക്കും ഒരു വലിയസ്വപ്നം തന്നെയാണ്. വിവാഹവും കുടുംബ ജീവിതവും എല്ലാം കുടുംബത്തിന്റെ അടിസ്ഥാനമാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള് അതുകൊണ്ട് തന്നെ മാസങ്ങള്ക്ക് മുന്നേ തുടങ്ങുന്നു. അതിന് വേണ്ടി എത്ര പണം ചിലവഴിക്കുന്നതിനും ആര്ക്കും പ്രശ്നമില്ല. തങ്ങളോടൊപ്പം ജീവിത കാലം മുഴുവന് ചിലവഴിക്കുന്നതിന് വേണ്ടി ആരെ തിരഞ്ഞെടുക്കണം എന്നതിന് വിവാഹത്തോടെ ഉത്തരമാവുന്നു. എന്നാല് വിവാഹത്തിന് താല്പ്പര്യം കാണിക്കാത്ത ചിലരുണ്ട്. അവര് നിങ്ങളുടെ രാശിപ്രകാരം മനസ്സിലാക്കാം.

എന്നാല് വിവാഹം എന്ന ആശയം ഇഷ്ടപ്പെടാത്തത് ഒരിക്കലും അവരുടെ തെറ്റല്ല. ഓരോ വ്യക്തിക്കും വിവാഹത്തെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വളരെയധികം പ്രതീക്ഷകളാണ് ഉള്ളത്. ചിലര് വിവാഹം കഴിക്കാന് ഇഷ്ടപ്പെടുന്നു, എന്നാല് ചിലര് അതിന് ഇഷ്ടപ്പെടുന്നില്ല. അവര് അവരുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും ഇഷ്ടപ്പെടുന്നു എന്നത് തന്നെയാണ് ഇതിന്റെ അടിസ്ഥാന കാരണം. മാത്രമല്ല അവരുടെ ജീവിതം മുഴുവന് ഒരു വ്യക്തിയുമായി ചെലവഴിക്കുക എന്ന ആശയം അവരെ സംതൃപ്തരാക്കുന്നില്ല എന്നുള്ളതാണ് സത്യം. ജ്യോതിഷ പ്രകാരം, വിവാഹത്തിന് താല്പ്പര്യമില്ലാത്ത 5 രാശിക്കാര് ഇവരാണ്.

മേടം രാശി
മേടം രാശിക്കാരായ വ്യക്തികള് അവര് വിവാഹത്തിന് താല്പ്പര്യം പ്രകടിപ്പിക്കാത്തവരാണ്. ഓരോ കാര്യത്തിലും ഇവര് ശാഠ്യം പിടിക്കുന്നവരാണ് എന്നതും ഇവരുമായി മറ്റൊരാള്ക്ക് ഒത്തു പോവാന് ബുദ്ധിമുട്ടാണ് എന്ന കാര്യം അറിയാവുന്നത് കൊണ്ടും ഇവര് വിവാഹത്തിന് താല്പ്പര്യം കാണിക്കുന്നില്ല. അവര്ക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുന്നതിന് ഇവര് തയ്യാറെടുക്കുന്നുണ്ട്. സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതിന് വേണ്ടിയാണ് ഇവര് വിവാഹം പോലും വേണ്ടെന്ന് വെക്കുന്നത്. ജീവിതത്തില് ആരോടും ഉത്തരവാദിത്തമുള്ളവരോ ഉത്തരവാദികളോ ആയിരിക്കാന് ഇവര് താല്പ്പര്യപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. അതെല്ലാം വിവാഹം വേണ്ടെന്ന് വെക്കുന്നതിനുള്ള ഇവരുടെ കാരണങ്ങളാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് വിവാഹമെന്ന ആശയത്തെ ഗ്രഹിച്ചെടുക്കുന്നതിന് ഇവര് തയ്യാറാവില്ല എന്നതാണ് സത്യം. ആരെയെങ്കിലും വിവാഹം കഴിക്കുന്നത് അവരുടെ ജീവിതത്തില് വിരസത ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ അവര് നിര്ബന്ധമായും പല കാര്യങ്ങളും ചെയ്യാന് നിര്ബന്ധിതരായിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തില് പലപ്പോഴും പരിമിതികള് കൊണ്ട് വരുന്നതിന് അതിന് ഇവര്ക്ക് സാധിക്കില്ലെന്നും ആണ് ഇതിലൂടെ കണക്കാക്കുന്നത്. അതിനാല് വിവാഹത്തിന് പുറത്ത് നിന്ന് കൊണ്ടുള്ള ജീവിതത്തെയാണ് ഇവര് ആഗ്രഹിക്കുന്നത്. ഒരിക്കലും വിവാഹം എന്ന ആശയത്തില് ഇവര് വിശ്വസിക്കുന്നില്ല എന്നുള്ളതാണ് സത്യം.

കന്നിരാശി
കന്നി രാശിക്കാര്ക്ക് അവരുടെ ലക്ഷ്യത്തിന് തടസ്സം നില്ക്കുന്ന ഒരു കാര്യമായാണ് വിവാഹത്തെ കണക്കാക്കുന്നത്. കന്നിരാശിക്കാര് അവരുടെ ലക്ഷ്യത്തെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. അതുകൊണ്ട് തന്നെ ഓരോ പ്രായത്തിലും എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്നുള്ളത് അവരുടെ മനസ്സില് കണക്ക് കൂട്ടി വെച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങളില് പോലും കലഹിക്കുന്നവരായത് കൊണ്ട് തന്നെ വിവാഹം എന്ന ഒരു കാര്യത്തെ അംഗീകരിക്കുന്നതിന് പലപ്പോഴും ഇവര് തയ്യാറാവുകയില്ല എന്നുള്ളതാണ് സത്യം. ഇവര് വളരെയധികം പെര്ഫക്ഷനിസ്റ്റ് എന്നത് തന്നെയാണ് ഇവരുടെ പ്രത്യേകതയും. അതുകൊണ്ട് തന്നെ അവര് ജീവിതകാലം മുഴുവന് അവിവാഹിതരായി തുടരുന്നു.

ധനു രാശി
ധനു രാശിക്കാര്ക്ക് വിവാഹം എന്നത് അല്പം പ്രശ്നമുണ്ടാക്കുന്നതാണ്. കാരണം അവര് സ്വതന്ത്രരും സ്വയം പര്യാപ്തരുമായ ആളുകളുമാണ്. അതുകൊണ്ട് തന്നെ അവര് സ്വന്തം കമ്പനി ഇഷ്ടപ്പെടുന്നതിനും അവരുമായി കൂട്ടു കൂടുന്നതിനും ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ ജീവിതത്തില് വിവാഹമെന്ന കമ്മിറ്റ്മെന്റ് എടുത്ത് വെക്കുന്നതിന് ഇവര് ഒരിക്കലും തയ്യാറാവുകയില്ല. അവര്ക്ക് അവരുടേതായ വിചിത്രമായ കാഴ്ചപ്പാടുകളും മറ്റും ഉണ്ടാവുന്നുണ്ട്. അവര്ക്ക് ഒരു പങ്കാളി വേണമെന്നോ വിവാഹം കഴിക്കണമെന്നോ ഒരിക്കലും തോന്നാറില്ല എന്നത് തന്നെയാണ് കാര്യം.

കുംഭം രാശി
കുംഭം രാശിക്കാരും വിവാഹത്തിന് അധികം താല്പ്പര്യം കാണിക്കാത്തവരാണ്. അതുകൊണ്ട് തന്നെ ഇവരെ ഒരിക്കലും വിവാഹത്തിന് നിര്ബന്ധിക്കരുത്. തങ്ങളുടെ വികാരങ്ങള് വ്രണപ്പെടാന് ആഗ്രഹിക്കാത്തതിനാല്, ഇവര് ഒരിക്കലും ഒരു കാര്യവും ആളുകളോട് തുറന്ന് പറയുകയില്ല. മാത്രവുമല്ല, തങ്ങളെ മനസ്സിലാക്കാന് ആരുമില്ല എന്നുള്ളത് തന്നെയാണ് ഇവരെ വിവാഹം എന്ന സിസ്റ്റത്തില് നിന്ന് പിന്മാറുന്നതിന് പ്രാപ്തരാക്കുന്നത്. എന്നാല് ഇവര് വിവാഹത്തിന്റെ കാര്യത്തില് യാതൊരു വിധത്തിലുള്ള താല്പ്പര്യവും കാണിക്കുന്നില്ല എന്നുള്ളതാണ് സത്യം.



Click it and Unblock the Notifications
