Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
ബുദ്ധിയുടെ കാര്യത്തില്‍ മുന്നിലാണ് ഈ 5 രാശിക്കാര്‍
രാശിചിഹ്നങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതകാലം പ്രവചിക്കുന്നു. ഗ്രഹനിലയിലെ മാറ്റങ്ങളും ജനനരാശി അടിസ്ഥാനമാക്കിയും ഒരു വ്യക്തിയെക്കുറിച്ച് മനസ്സിലാക്കുന്നത് ഇതിനേക്കാള്‍ എളുപ്പമായതൊന്നില്ല. ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു. ഒരു വ്യക്തിയുടെ സ്വഭാവവും ഇതിലൂടെ ഗണിച്ച് പറയാവുന്നതാണ്. ഈ ലേഖനത്തില്‍ ജ്യോതിഷപ്രകാരം ഏതൊക്കെ രാശിചിഹ്നങ്ങളാണ് ഏറ്റവും ബുദ്ധിമാന്മാരെന്ന് വായിച്ചറിയാം.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

മേടം
മേടം രാശിക്കാര്‍ ബുദ്ധിയുടെ കാര്യത്തില്‍ മികച്ചു നില്‍ക്കുന്നവരാണ്. അവ ചൊവ്വയുടെ രാശിചിഹ്നമാണ്, എന്തിനും ധൈര്യത്തോടെ പ്രവര്‍ത്തിക്കും. എന്നിരുന്നാലും, എന്തെങ്കിലും പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിനുമുമ്പ് മുന്‍കോപം കാണിക്കുന്നവരുമാണ് മേടം രാശിക്കാര്‍. നിങ്ങളുടെ ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ നിങ്ങള്‍ കൂടുതല്‍ സാധ്യതയുണ്ട്. കാരണം നിങ്ങള്‍ എത്ര ദേഷ്യപ്പെട്ടാലും ധൈര്യത്തോടെ എന്തും ചെയ്യും.

കര്‍ക്കിടകം
ഏറ്റവും ശക്തമായ രാശിചിഹ്നങ്ങളില്‍ ഒന്നാണ് കര്‍ക്കിടകം. ആരെയും സ്നേഹത്തോടെയും പിന്തുണയോടെയും കൈകാര്യം ചെയ്യാനാവും എന്നതാണ് ഇവരുടെ പ്ലസ് പോയിന്റ്. ചെറിയ കാര്യങ്ങള്‍ പോലും അവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ അനുവദിക്കില്ല. ജീവിതത്തില്‍ എന്തും നേടാനായി സ്വയം പ്രചോദിതരാവുന്ന ആളുകളാണ് കര്‍ക്കിടകം രാശിക്കാര്‍. ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ തങ്ങള്‍ക്ക് എന്തുചെയ്യാമെന്ന് മുന്‍കൂട്ടി അറിയുന്നവരാണ് ഇവര്‍.

ചിങ്ങം
ചിങ്ങം രാശിക്കാരുടെ രാശി അടയാളം തന്നെ സിംഹത്തിന്റേതാണ്. അതേ സ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. ഏറ്റവും ശക്തരും പ്രബലരുമായ ആളുകളാണ് ഈ രാശിചിഹ്നത്തില്‍ പെടുന്നവര്‍. കൂടുതല്‍ പ്രചോദനത്തോടെ അവര്‍ ഓരോ കാര്യവും കൃത്യമായി ചെയ്യും. അവരുടെ സംസാരത്തിലൂടെ, ശത്രുവാണെങ്കില്‍ പോലും അവര്‍ അവരുടെ മനസ്സ് മാറ്റിയെടുക്കും. ചിങ്ങം രാശിക്കാരുടെ ഒരേയൊരു പോരായ്മ അവരുടെ കോപമാണ്.

വൃശ്ചികം
എന്തു ജോലിതന്നെ ആയാലും വൃശ്ചികം രാശിക്കാര്‍ അത് പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. അവരുടെ സ്വപ്നം നിറവേറ്റാന്‍ അവര്‍ കഠിനമായി ശ്രമിക്കും. ചുറ്റുമുള്ള ആളുകള്‍ ഇത്തരക്കാരോടൊപ്പം സൗഹൃദം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം അവര്‍ എല്ലാവരോടും സ്നേഹത്തോടെ പെരുമാറും. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ഗവേഷണം നടത്തി കണക്കുകൂട്ടുന്നതിലൂടെ എല്ലാത്തിലും വിജയിക്കാന്‍ തക്ക മിടുക്കുള്ളവരാണ് വൃശ്ചികം രാശിക്കാര്‍.

കുംഭം
കൂടുതല്‍ ബുദ്ധിമാന്മാരായവരാണ് കുംഭം രാശിക്കാര്‍. അവര്‍ പുറത്ത് ഒന്നും കാണിക്കില്ല. ചെറുപ്പത്തില്‍ത്തന്നെ അവരുടെ ചിന്തയും പ്രവര്‍ത്തനവും അവരെ വലിയ മനുഷ്യരെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കും. ഏത് പ്രശ്നത്തിനും അവര്‍ പരിഹാരം കണ്ടെത്തുകയും വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഏത് പ്രയാസകരമായ സാഹചര്യത്തെയും നേരിട്ട് മുന്നോട്ട് പോകാനുള്ള ശക്തിയും ബുദ്ധിയും ഇക്കൂട്ടര്‍ക്കുണ്ട്.



Click it and Unblock the Notifications
