Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ രണ്ട് രാശിക്കാര്‍ കറുത്ത ചരട് ധരിക്കരുത്: ചൊവ്വയുടെ ദോഷകാഠിന്യം മൂര്‍ച്ഛിക്കും
കറുത്ത ചരട് ധരിക്കുന്നവര്‍ നിരവധിയാണ്. ചിലര്‍ അത് അരയിലും കാലിലും കഴുത്തിലും കൈയ്യിലും എല്ലാം കെട്ടി നടക്കുന്നവരുണ്ടായിരിക്കും. എന്നാല്‍ ഒരു കാരണവശാലും ഇത് ധരിക്കാന്‍ പാടില്ലാത്തവരും ഉണ്ട്. ഇപ്പോഴത്തെ കാലത്ത് നിരവധി പേരാണ് കാലില്‍ കറുത്ത ചരട് കെട്ടി നടക്കുന്നത്. എന്നാല്‍ അത് നിങ്ങള്‍ക്ക് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? പലരും ദൃഷ്ടിദോഷം മാറുന്നതിനും കണ്ണേറില്‍ നിന്ന് രക്ഷനേടുന്നതിനും എല്ലാം പലപ്പോഴും കറുത്ത നിറത്തിലുള്ള ചരട് ധരിക്കാറുണ്ട്. ഇത് കൂടാതെ ഭയത്തെ ഇല്ലാതാക്കുന്നതിനും മറ്റുമായി ചരട് ജപിച്ച് കെട്ടുന്നവരും നിസ്സാരമല്ല. എന്നാല്‍ കറുത്ത ചരട് ധരിക്കുന്നതിന് വെറുതേ ഒരു ഫാഷന്‍ എന്ന നിലക്ക് ധരിക്കുന്നവരും ഉണ്ട്.

എന്നാല്‍ ഇത് ധരിക്കാന്‍ പാടില്ലാത്ത രണ്ട് രാശിക്കാര്‍ ഈ 12 രാശിക്കാര്‍ക്കിടയില്‍ ഉണ്ട്. ഇവര്‍ കറുത്ത ചരട് ധരിക്കുന്നതിലൂടെ അത് ചൊവ്വയുടെ ദോഷഫലത്തെ വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് നമുക്ക് നോക്കാം. കറുത്ത ചരട് ധരിച്ചാല്‍ അത് ഈ രാശിക്കാരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കും എന്നും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാക്കും എന്നുമാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നിങ്ങളെ ഈ ലേഖനം സഹായിക്കും.

മേടം രാശി
മേടം രാശിക്കാര്‍ കറുത്ത ചരട് ശരീരത്തില്‍ കെട്ടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് ഒരു കാരണവശാലും യോജിക്കുന്നതല്ല കറുത്ത ചരട് എന്നുള്ളതാണ് സത്യം. ജ്യോതിഷത്തില്‍ മേടം രാശിക്കാരുടെ അധിപന്‍ ചൊവ്വയാണ്. ചൊവ്വ ദേവന് കറുപ്പ് ഇഷ്ടമല്ല. മേടം രാശി കറുപ്പ് നിറം പ്രയോഗിക്കുകയോ കറുത്ത നൂല്‍ ധരിക്കുകയോ ചെയ്താല്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും എന്നാണ് പറയുന്നത്. ചൊവ്വാഗ്രഹത്തിന്റെ വിപരീത ഫലങ്ങള്‍ ഇവരെ തേടി വരുന്നു എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഇതിന്റെ ഫലമായി ഇവര്‍ക്ക് ജീവിതത്തില്‍ അസ്വസ്ഥത, ദുഃഖം, പരാജയം എന്നിവ വര്‍ദ്ധിക്കുന്നു. ജോലിയുടെ കാര്യത്തിലും സാമ്പത്തിക കാര്യങ്ങളിലും നിരവധി പ്രശ്‌നങ്ങള്‍ ഇവരെ കാത്തിരിക്കുന്നു. ഇതെല്ലാം കറുത്ത നിറത്തോടൊ കറുത്ത ചരട് ധരിക്കുന്നതിന്റേയോ ഫലമാണ് എന്നാണ് വിശ്വാസം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ രാശിഅധിപനും ചൊവ്വയാണ്. അതുകൊണ്ട് ഈ രാശിക്കാര്‍ കറുത്ത നിറം ധരിക്കരുത്. വൃശ്ചിക രാശിക്കാരുടെ ജീവിതത്തില്‍ കറുപ്പ് നിറം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് വൃശ്ചികം രാശിക്കാര്‍ കറുപ്പ് നിറം കൂടുതലായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. കറുത്ത ചരട് ഇവരുട ജീവിതത്തില്‍ ചൊവ്വയുടെ പോസിറ്റീവ് ഫലങ്ങളെ ഇല്ലാതാക്കുകയും വിപരീത ഫലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത് ജീവിതത്തില്‍ ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം. ഇത് കൂടാതെ നിരവധി തടസ്സങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. ഒരു തരത്തിലും ജീവിതത്തില്‍ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും ചരടും ധരിക്കുന്നതിന് വൃശ്ചികം രാശിക്കാര്‍ ശ്രദ്ധിക്കുക.

ധരിക്കേണ്ട രാശിക്കാര്‍
എന്നാല്‍ ജ്യോതിഷത്തില്‍ കറുത്ത ചരട് ധരിക്കേണ്ട ചില രാശിക്കാര്‍ ഉണ്ട്. ഇവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ജ്യോതിഷത്തില്‍, തുലാം, കുംഭം രാശിക്കാര്‍ കറുത്ത ചരട് ധരിക്കണം. തുലാം രാശിക്കാര്‍ക്ക് ശനിയുടെ സ്വാധീനം നല്ലതായതിനാല്‍ കറുത്ത ചരട് ധരിക്കുന്നത് അവര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. ചൊവ്വാഴ്ച ഒരാള്‍ വലതുകാലില്‍ കറുത്ത ചരട് കെട്ടിയാല്‍ ലക്ഷ്മി ദേവി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരും എന്നാണ് പറയുന്നത്. ഇനി കറുത്ത ചരട് ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു
കറുത്ത ചരട് കെട്ടുന്നതിലൂടെ അത് നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് അവരെ ഒഴിവാക്കുമെന്നും അവര്‍ക്ക് ഭാഗ്യം നല്‍കുമെന്നും പലരും വിശ്വസിക്കുന്നു. കറുത്ത ചരടുകള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളുണ്ട്, അത് കൈകളിലോ കൈത്തണ്ടയിലോ കണങ്കാലിലോ കഴുത്തിലോ ആകട്ടെ. ഏത് ഭാഗത്ത് ധരിച്ചാലും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ കറുത്ത ചരട് കെട്ടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ദൃഷ്ടിദോഷത്തില്‍ നിന്ന് പരിഹാരം
കറുത്ത ചരടുമായി ബന്ധപ്പെട്ട വിവിധ മത വിശ്വാസങ്ങളുണ്ട്. ഇത് കെട്ടുന്നത് കണ്ണേറില്‍ നിന്നും ദൃഷ്ടി ദോഷത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കുമെന്ന് പറയപ്പെടുന്നു. കണങ്കാലില്‍ കറുത്ത നൂല്‍ കെട്ടുന്നത് വേദന മാറുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇത് കൂടാതെ ഭയത്തിനെ ഇല്ലാതാക്കുന്നുവെന്നും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി ശരീരത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുമെന്നും കറുത്ത ചരട് ധരിക്കുന്നതിലൂടെ വിശ്വാസമുണ്ട്.

ജ്യോതിഷപരമായ പ്രാധാന്യം
ജ്യോതിഷ പ്രകാരം കറുപ്പ് നിറത്തെ ശനിയുടെ പ്രതീകമായി കണക്കാക്കുന്നു. രാഹു കേതു എന്നീ ഗ്രഹങ്ങള്‍ ദുഷ്ടശക്തികള്‍ക്കോ ദൃഷ്ടിക്കോ കാരണമായി വിശ്വസിക്കപ്പെടുന്നു. കറുത്ത ചരട് രാഹു കേതുവിന്റെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു എന്നാണ് പറയുന്നത്. ശനിദേവന്റെ ആരാധനയില്‍ ഉപയോഗിക്കുന്ന ചരട് ധരിക്കുന്നത് നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഒരു കറുത്ത ചരട് ധരിച്ച ശേഷം ശനിദേവന്റെ മന്ത്രം ഇരുപത്തിയൊന്ന് തവണ ജപിക്കണം. ഇതില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.

ശ്രദ്ധിക്കേണ്ടവ
കറുത്ത ചരട് ധരിക്കുന്നതിന് മുമ്പ് കറുത്ത നൂലില്‍ ഒമ്പത് കെട്ടുകള്‍ ഇടുക. കറുത്ത നൂല്‍ ധരിക്കുമ്പോള്‍, ശുഭ സമയം മനസ്സില്‍ വയ്ക്കുക. ജ്യോതിഷത്തിലെ അവസ്ഥയും സംക്രമവും അനുസരിച്ച് മന്ത്രങ്ങള്‍ ഉരുവിട്ട് വേണം ഇത് ധരിക്കാന്‍. കൈത്തണ്ടയില്‍ ആണ് കെട്ടുന്നത് എന്നുണ്ടെങ്കില്‍ 2,4,6, അല്ലെങ്കില്‍ 8 എട്ട് തവണകളായി വേണം കുരുക്കി കെട്ടുന്നതിന്. കറുത്ത നൂല്‍ കെട്ടിയിരിക്കുന്ന കൈയില്‍ മറ്റ് നിറമുള്ള നൂല്‍ കെട്ടരുത് എന്നതും ശ്രദ്ധിക്കണം.

ശനിദോഷത്തെ അകറ്റാന്‍
കറുത്ത നിറം ശനിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് ശനിയാഴ്ച കറുത്ത ചരട് ധരിക്കുന്നത് ശുഭകരമാണ്. സാധ്യമെങ്കില്‍, ശനിയാഴ്ച കറുത്ത ചരട് ധരിക്കുക. നാരങ്ങ ഉപയോഗിച്ച് കറുത്ത ചരട് വാതിലില്‍ കെട്ടുകയാണെങ്കില്‍, നെഗറ്റീവ് ശക്തികള്‍ വീട്ടില്‍ പ്രവേശിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു. പ്രതിസന്ധികള്‍ തരണം ചെയ്യുകയും മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഐശ്വര്യത്തിന് വേണ്ടി കറുത്ത ചരട് കെട്ടിയ ശേഷം ദിവസവും രുദ്ര ഗായത്രി മന്ത്രം ജപിക്കുക. ഇത് കറുത്ത ചരടിന്റെ പ്രഭാവം വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications



