Latest Updates
-
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ
ഈ രാശിക്കാരായവര്‍ ഒരുമിച്ചാല്‍ വഴക്ക് കേമം: അറിയാം ആ രാശിക്കാരെ
നിങ്ങള്‍ക്ക് ചിലപ്പോഴൊക്കെ മറ്റൊരാളുമായി വഴക്കുണ്ടാക്കാന്‍ താല്‍പ്പര്യം അല്‍പം കൂടുതലായിരിക്കും. എന്നാല്‍ ഇവര്‍ തമ്മില്‍ ചേര്‍ന്നാലോ എന്നാല്‍ പിന്നെ വഴക്ക് ഒഴിഞ്ഞ നേരമില്ല എന്ന് തന്നെ പറയാവുന്നതാണ്. എന്തുചെയ്താലും അത് വഴക്കിലേക്ക് എത്തുന്ന അവസ്ഥ അത്ര നല്ലതല്ല. അതുകൊണ്ട് തന്നെ രാശിപ്രകാരം ഇവര്‍ തമ്മില്‍ ചേരാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

ചില രാശിക്കാര്‍ ഒരിക്കലും ചേരാത്ത ചിലരുമായി ചേരുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും വഴക്കിലേക്കും ദേഷ്യത്തിലേക്കും പൊരുത്തക്കേടിലേക്കും ആണ് നിങ്ങളെ എത്തിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരത്തില്‍ സംഭവിച്ച് പോയാല്‍ പിന്നീട് കുടുംബത്തില്‍ വഴക്കൊഴിഞ്ഞ സമയം ഉണ്ടാവില്ല എന്നതാണ് സത്യം. ഏതൊക്കെയാണ് ഇത്തരത്തില്‍ ചേരാന്‍ പാടില്ലാത്ത ചില രാശിക്കാര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം, മകരം
മേടം മകരം രാശിക്കാര്‍ ഇത്തരത്തില്‍ പ്രശന്ങ്ങളുണ്ടാവുന്ന ചില രാശിക്കാരാണ്. മേടം രാശിക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മടിയുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരോടൊന്നിച്ച് ചേര്‍ന്ന് പോവുന്നതിന് മകരം രാശിക്കാര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരിക്കില്ല. എന്നാല്‍ മകരം രാശിക്കാര്‍ ഒഴികെയുള്ളവരെ മേടം രാശിക്കാര്‍ എപ്പോഴും കൂടെക്കൂട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ മേടം മകരം രാശിക്കാര്‍ ചേരുന്നതിന് മുന്‍പ് നല്ലതുപോലെ ശ്രദ്ധി്‌ക്കേണ്ടതാണ്.

ഇടവം, കൂംഭം
ഇടവം കുംഭം രാശിക്കാര്‍ ഒരിക്കലും ഒരുമിച്ച് ചേരരുത്. കാരണം ഇവര്‍ രണ്ട് പേരും ധാര്‍ഷ്ട്യവും ദുരഭിമാനവും ഉള്ളവരാണ്. അതുകൊണ്ട് തന്നെ ഇവര്‍ ഒരുമിച്ച് ചേരുമ്പോള്‍ ഇതിന്റെ അളവ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും കുംഭം രാശിക്കാരുടെ സ്വതന്ത്ര സ്വഭാവത്തോടും ചിന്തകളോടും പൊരുത്തപ്പെടുന്നതില്‍ ഇടവം രാശിക്കാര്‍ക്ക് അല്‍പം പ്രശ്‌നങ്ങള്‍ തോന്നുന്നുണ്ട്. ഇതെല്ലാമാണ് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ബന്ധങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്.

മിഥുനം, മീനം
മിഥുനം മീനം രാശിക്കാര്‍ക്ക് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇവര്‍ ഒരിക്കലും ഒരുമിച്ച് ചേരരുത്. അനുകമ്പയുടെയും സ്‌നേഹത്തിന്റെയും വികാരങ്ങള്‍ പലപ്പോഴും ഇവരില്‍ മിഥുനം രാശിക്കാര്‍ക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അത് പലപ്പോഴും മീനം രാശിക്കാര്‍ക്ക് ഇഷ്ടടപ്പെടണം എന്നില്ല. ഇത് പലപ്പോഴും ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മിഥുനം രാശിയെ സഹായിക്കാന്‍ മീനരാശിക്കാര്‍ ശരിക്കും ആഗ്രഹിക്കുന്നുവെങ്കിലും, അവര്‍ക്ക് പലപ്പോഴും അതിന് സാധിക്കുകയില്ല

കര്‍ക്കിടകം മേടം
കര്‍ക്കിടകം മേടം രാശിക്കാര്‍ക്ക് പലപ്പോഴും സംവേദനക്ഷമതയും ശാന്തസ്വഭാവവും ആയിരിക്കും. എന്നാല്‍ ഇവര്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അകല്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മേടം രാശിക്കാര്‍ക്ക് കര്‍ക്കിടകം രാശിക്കാരുടെ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുകയില്ല. ഇത് കൂടുതല്‍ കര്‍ക്കിടകം രാശിക്കാരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്.

ചിങ്ങം, ഇടവം
ഇടവം രാശിക്കാരുമായി ചേരുന്ന ചുരുക്കം ചില രാശികള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ചിങ്ങം രാശിക്കാരും ചേരും എന്ന് വിചാരിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇവര്‍ വളരെയധികം ധാര്‍ഷ്ട്യം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ് എന്നുള്ളതാണ്. ഇത് ഇടവം രാശിക്കാരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിങ്ങം രാശിക്കാര്‍ അല്‍പം ശ്രദ്ധിച്ച് വേണം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന്.

കന്നി മിഥുനം
കന്നി മിഥുനം രാശിക്കാര്‍ ഒരിക്കലും പരസ്പരം ചേരുകയില്ല എന്നതാണ് സത്യം. പലപ്പോഴും മിഥുനം രാശിക്കാരുടെ ആവേശകരമായ സ്വഭാവമാണ് കന്നി രാശിക്കാര്‍ക്ക് ഇഷ്ടപ്പെടാതെ വരുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധയോടെ വേണം പങ്കാളികളെ തിരഞ്ഞെടുക്കുന്നതിന്. മിഥുനം രാശിക്കാര്‍ പൊതു സ്ഥലങ്ങളില്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ്. എന്നാല്‍ മിഥുനം രാശിക്കാര്‍ പരസ്പരം ശക്തമായി വെറുക്കുന്നവരായിരിക്കും.

തുലാം, കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ ശക്തമായി പ്രതികരിക്കുന്നവരാണ്. എന്നാല്‍ ഇതിന് പലപ്പോഴും തുലാം രാശിക്കാര്‍ക്ക് ഇത് ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. കാര്യങ്ങളില്‍ പെട്ടെന്നുള്ള വിവേചനമില്ലായ്മയും ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കര്‍ക്കിടകം രാശിക്കാര്‍ തുലാം രാശിക്കാരെ വെറുക്കുന്നു. കര്‍ക്കടക രാശിക്കാര്‍ സെന്‍സിറ്റീവും വികാരഭരിതരുമാണ്.

വൃശ്ചികം, ചിങ്ങം
ചിങ്ങം രാശിക്കാര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട് അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍. എന്നാല്‍ പലപ്പോഴും പല നിലപാടിനേയും ഇവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. എന്നാല്‍ ചിങ്ങം രാശിക്കാര്‍ എല്ലാം ശരിവെക്കുന്നവരായിരിക്കും. അത് പലപ്പോഴും വൃശ്ചികം രാശിക്കാര്‍ക്ക് ഇഷ്ടപ്പെടണം എന്നില്ല. ഒരാള്‍ മറ്റൊരാളിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെടുന്നതും സാമ്പത്തികമായി ഉയരുന്നതും മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടണം എന്നില്ല.

ധനു കന്നി
ധനു രാശിക്കാരും കന്നി രാശിക്കാരും ഒരിക്കലും ചേരുന്നില്ല എന്നതാണ് സത്യം. കാരണം കന്നി രാശിക്കാര്‍ എപ്പോഴും പെര്‍ഫക്ഷനിസ്റ്റ് ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഇതിന് പലപ്പോഴും ധനു രാശിക്കാര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരിക്കില്ല. ഇത് മാത്രമല്ല ഏതിലും വിമര്‍ശനം മാത്രം കണ്ടെത്തുന്നവരായിരിക്കും ധനു രാശിക്കാര്‍. അതുകൊണ്ട് തന്നെ ഇവര്‍ പരസ്പരം ഒത്തു പോവുകയില്ല എന്നുള്ളതാണ് സത്യം.

മകരം, തുലാം
മകരം തുലാം രാശിക്കാരും എപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ പരസ്പരം വഴക്കും ദേഷ്യവുമായി മുന്നോട്ട് പോവുന്നു. കാരണം ഇവര്‍ പരസ്പരം കര്‍ശന സ്വഭാവമുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടുന്നതും അയാളോടുള്ള മമതയും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനും ഇവര്‍ക്ക് പലപ്പോഴും കഴിയാതെ വരുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

കുംഭം, വൃശ്ചികം
കുംഭം വൃശ്ചികം രാശിക്കാര്‍ ഇതുപോലെ ഒരിക്കലും ചേരാത്ത രാശിക്കാരാണ്. കാരണം ഇവര്‍ക്ക് പലപ്പോഴും എന്തും ഇറുക്കിപ്പിടിക്കുന്ന സ്വഭാവക്കാരാണ് എന്നതാണ്. ഇവര്‍ പലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നു കയറി അതിനനുസരിച്ച് മുന്നോട്ട് പോവുന്നുണ്ട്. കുംഭം രാശിക്കാര്‍ പലപ്പോഴും സ്‌നേഹത്തില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നതില്‍ അല്‍പം പുറകിലേക്കായിരിക്കും.

മീനം, ധനു
മീനം ധനു രാശിക്കാര്‍ക്ക് പലപ്പോഴും നിങ്ങള്‍ തമ്മില്‍ ചേരാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. കാരണം മീനം രാശിക്കാര്‍ വളരെയധികം സെന്‍സിറ്റീവും ആത്മാര്‍ത്ഥതയും ഉള്ളവരാണ് എന്നതാണ്. എന്നാല്‍ ഇവരുടെ ഈ സ്വഭാവം പലപ്പോഴും ധനു രാശിക്കാര്‍ക്ക് താല്‍പ്പര്യമുണ്ടാവുന്നില്ല എന്നതാണ് സത്യം. ഇത് കൂടാതെ പരസ്പരം ചോദ്യം ചോദിക്കുന്നത് ഇവര്‍ക്ക് പരസ്പരം ഇഷ്ടമാവണം എന്നില്ല.



Click it and Unblock the Notifications











