Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
അഹങ്കാരികളാണ് ഈ സ്ത്രീ നക്ഷത്രങ്ങള്‍
അഹങ്കാരികളാണ് ഈ സ്ത്രീ നക്ഷത്രങ്ങള്‍
അഹങ്കാരം ആര്‍ക്കും ഭൂഷണമല്ല, ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും. എന്നാല്‍ ജന്മനാ ചിലരുടെ നക്ഷത്ര ഫലത്തില്‍ അഹങ്കാരം കടന്നു വന്നാല്‍ പരിഹാരം ചെയ്യുകയേ വഴിയുള്ളൂ.
നക്ഷത്ര ഫലം പല കാര്യങ്ങളും വിവരിയ്ക്കുന്ന, വിശദീകരിയ്ക്കുന്ന ഒന്നാണ്. 27 നക്ഷത്രങ്ങളുടെ ഫലം നോക്കിയാല്‍ നന്മയും തിന്മയുമെല്ലാം ഉണ്ടാകും. ചില നക്ഷത്രങ്ങളുടെ പൊതുസ്വഭാവം നല്ലതാകും. ചില നക്ഷത്രങ്ങളുടെ പൊതുസ്വഭാവം മോശവും.
നക്ഷത്ര ഫലമനുസരിച്ച് പൊതു സ്വഭാവമെങ്കിലും പുരുഷ നക്ഷത്ര ഫലമാകണമെന്നില്ല, സ്ത്രീ നക്ഷത്രത്തിന്റേത്. ചില കാര്യങ്ങളിലെങ്കിലും വ്യത്യാസം വരും.
നക്ഷത്ര ഫലം പറയുന്നത് ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക്, അതായത് ചില പ്രത്യേക നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് അഹങ്കാര പ്രകൃതമാകുമെന്നാണ്. ഇത് ദോഷങ്ങള്‍ ഏറെ വരുത്തുകയും ചെയ്യും.
ഒരു പ്രധാന കാര്യം അറിഞ്ഞിരിയ്ക്കേണ്ട് ഈ സ്വഭാവം ഇത്തരം നക്ഷത്രങ്ങള്‍ക്ക് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല എന്നതാണ്. ഗ്രഹങ്ങളുടെ സ്ഥാനമാണ് ഈ സ്വഭാവത്തിനു കാരണമാകുന്നത്. അതായത് ഗ്രഹങ്ങള്‍ ദോഷ സ്ഥാനത്തെങ്കില്‍ ദോഷ ഗ്രഹങ്ങളെങ്കില്, ജനിച്ച സമയത്തെ ഗ്രഹ സ്ഥാനം നല്ലതല്ലെങ്കില്‍ അഹങ്കാരം സ്വഭാവത്തിലുണ്ടാകും എന്നു പറയാം.
ഇത്തരം നക്ഷത്രങ്ങള്‍ക്ക് ഈ സ്വഭാവം മനപൂര്‍വവുമല്ല. ഗ്രഹങ്ങളുടെ സ്വാധീനം കൊണ്ട് ഇവര്‍ക്കിതു വന്നു പോകുന്നു. പ്രത്യേകിച്ചും അഞ്ചാം ഭാവത്തില്‍ ദോഷ ഗ്രഹങ്ങളുടെ സ്വാധീനമുണ്ടെങ്കില്‍. എന്നാല്‍ മറ്റു നക്ഷത്രങ്ങള്‍ക്ക് ഗ്രഹങ്ങള്‍ ദോഷമെങ്കിലും ഈ ദുസ്വഭാവം, അതായത് അഹങ്കാരമുണ്ടാകണമെന്നില്ല. ഇവരെ വേറെ വിധത്തിലായിരിയ്ക്കും, ഗ്രഹങ്ങള്‍ സ്വാധീനിയ്ക്കുന്നത്.

ഭരണി
27 നക്ഷത്രങ്ങളില്‍ രണ്ടാമത്തെ നക്ഷത്രമായ ഭരണി സ്ത്രീ നക്ഷത്രമെങ്കില്‍, ബുധ സ്ഥാനത്ത് ദോഷഗ്രഹ സ്വാധീനമെങ്കില്‍, ഈ നക്ഷത്രത്തിന് അഹങ്കാര സ്വഭാവത്തിന് സാധ്യതയേറെയാണ്. ആരും പറഞ്ഞതു കൂട്ടാക്കാതെ തന്‍പോരിമ കാണിയ്ക്കുന്ന, സ്വയം ഇഷ്ടത്തിനു ജീവിയ്ക്കുന്ന സ്വഭാവം. ഭരണിയുടെ അഞ്ചാം ഭാവത്തില്‍ ശനി, രാഹു തുടങ്ങിയ ദോഷ ഗ്രഹങ്ങളെങ്കില് ഈ സ്വഭാം കാണിയ്ക്കും. ആരുടേയും വാക്കു കേള്‍ക്കാത്ത പ്രകൃതം.

തിരുവാതിര
ആഢ്യത്വമുള്ള നാളാണ് തിരുവാതിര. തിരുവാതിരയുടെ അഞ്ചാം ഭാവത്തില്‍ ശനി, കേതു, രാഹു, ഗുളികന് തുടങ്ങിയ ദോഷങ്ങളെങ്കില് ഇവരും അഹങ്കാര സ്വഭാവം കാണിയ്ക്കുന്ന സ്ത്രീ നക്ഷത്രങ്ങളാണെന്നു പറയാം. കുടുംബം ഭരിയ്ക്കുന്ന സ്വഭാവമാകും, ഇത്തരം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക്. തങ്ങളുടെ ഇഷ്ടം കുടുംബത്തില്‍ നടത്തുന്ന സ്വഭാവം. ഇതുപോലെ ഉള്ളില്‍ ഓരോന്നു വച്ചു കൊണ്ടായിരിയ്ക്കും, പെരുമാറ്റവും പ്രവൃത്തിയും.

വിശാഖം
വിശാഖം ഇത്തരത്തില്‍ അഹങ്കാരിയായ സ്ത്രീ നക്ഷത്രമാണ്. ഇതും ഗ്രഹ സ്വാധീനം മോശമെങ്കില്‍ അഹങ്കാരത്തോടെയുള്ള പെരുമാറ്റവും പ്രവൃത്തികളുമാകും, ഫലം. സ്വന്തം വീട്ടില്‍ മാത്രമല്ല, ഭര്‍ത്താവിന്റെ വീട്ടിലും മറ്റേത് സന്ദര്‍ഭങ്ങളിലും.

തൃക്കേട്ട, അവിട്ടം
ഇതു പോലെ തൃക്കേട്ട, അവിട്ടം നാളുകളും താന്‍പോരിമ കാണിയ്ക്കുന്ന പ്രകൃതമാണ്. ഇത് ഗ്രഹങ്ങള്‍ ദോഷസ്ഥലത്തെങ്കില് മാത്രം. ഇത് ഗ്രഹനിലയില്‍ വ്യക്തമാകുകയും ചെയ്യും. എന്നാല്‍ നല്ല ഗ്രഹങ്ങളുടെ ദൃഷ്ടിയെങ്കില് ദോഷം വരില്ല. അഹങ്കാര സ്വഭാവം ഉണ്ടാകില്ലെന്നര്‍ത്ഥം.

പൂരാടം, കാര്‍ത്തിക
പൂരാടം, കാര്‍ത്തിക നക്ഷത്രങ്ങള്‍ക്കും ഗ്രഹ സ്വാധീനം നല്ലതല്ലെങ്കില്‍ മനപൂര്‍വമല്ലെങ്കില്‍ പോലും സ്വഭാവത്തില്‍ അഹങ്കാര സ്വഭാവം നിഴലിയ്ക്കാന് സാധ്യതയുണ്ട്.

ചതയം
ചതയം സ്ത്രീ നാളിലും അഞ്ചാം ഭാവത്തി്ല് ദോഷ ഗ്രഹങ്ങളുമായാണ് ജനനമെങ്കില്‍ അഹങ്കാരം കൂടപ്പിറപ്പായിരിയ്ക്കും എന്നു വേണം പറയാന്‍. ഉള്ളില്‍ പാവങ്ങളാകാം, പക്ഷേ പെരുമാറ്റത്തില്‍ ധാര്‍ഷ്ട്യം,. അഹങ്കാരം നിഴലിയ്ക്കും. ദേഷ്യവും വാശിയും വൈരാഗ്യവുമെല്ലാം ഇതുകൊണ്ടു തന്നെ സ്വഭാവത്തില്‍ കാണാം.

ഇത്തരം നാളുകള്‍
ഇതു കൊണ്ടു തന്നെ ഇത്തരം നാളുകള്‍ ഇക്കാര്യത്തില്‍, അതായത് പ്രവൃത്തിയിലും വാക്കിലുമെല്ലാം അഹങ്കാരം കടന്നു വരാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. തങ്ങള്‍ക്ക് ഇത്തരത്തിലെ ദോഷമുണ്ടെന്ന കാര്യം ഓര്‍മയില്‍ വേണം. ഇതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമം നടത്തുകയും വേണം.

ഈശ്വാരാരാധന,
ഈശ്വാരാരാധന, നാമ ജപം, യോഗ, ധ്യാനം തുടങ്ങിയവയെല്ലാം ദേഷ്യവും അഹങ്കാരവും അടക്കമുള്ള ദോഷഫലങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇത് മനസിനും ഏറെ ശാന്തത നല്കുന്നു.



Click it and Unblock the Notifications
