For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസിയില ചെവിയ്ക്കു പുറകില്‍ വയ്ക്കുന്ന രഹസ്യം

തുളസിയില ചെവിക്കു പുറകില്‍ വയ്ക്കുന്നത്‌

|

തുളസിച്ചെടി മിക്കവാറും വീടുകളിലുണ്ടാകും. തുളസിത്തറ പണ്ടൊക്കെ ഹൈന്ദവ ഭവനങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ കാലം പോയി ഫ്‌ളാറ്റു സംസ്‌കാരം വന്നതോടെ ഇതെല്ലാം പലയിടത്തും അപ്രത്യമായിത്തുടങ്ങി. എങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ ഇത്തരം രീതികള്‍ കാണാം.

തുളസിച്ചെടി പൂജാദി കര്‍മങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നതു മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നു കൂടിയാണ്. കോള്‍ഡിനും ചുമയ്ക്കുമെല്ലാമുളള പ്രകൃതിദത്ത മരുന്നാണിത്.

മുടികൊഴിച്ചില്‍ പിടിച്ചു നിര്‍ത്തും ഉലുവ പായ്ക്ക്മുടികൊഴിച്ചില്‍ പിടിച്ചു നിര്‍ത്തും ഉലുവ പായ്ക്ക്

തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുമ്പോളും ഇതിന്റെ ഇല പറിയ്ക്കുമ്പോഴുമെല്ലാം ചില പ്രത്യേക ചിട്ടകള്‍ കാത്തു സൂക്ഷിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷേ ദോഷമാണ് ഫലമെന്നാണ് വിശ്വാസം.

തുളസിയില ചെവിക്കു പുറകില്‍ വയ്ക്കുന്നത്‌

തുളസി സാധാരണ അമ്പലത്തിലും മറ്റും പൂജകള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഭഗവാന്‍ കൃഷ്ണന്റെ പൂജയ്ക്ക് ഉപയോഗിയ്ക്കുന്ന ഒന്നാണ് തുളസി. തുളസീമാല ഭഗവാന് ഏറെ പ്രിയങ്കരവുമാണ്. ശിവഭഗവാന്‍ ഒഴികെയുള്ള എല്ലാവര്‍ക്കും തുളസിയില കൊണ്ടു പൂജ ചെയ്യാറുണ്ട്.ഗണപതി പൂജയ്ക്കും സാധാരണ ഇത് ഉപയോഗിക്കാറില്ല. ശിവ ഭഗവാന്‍ തുളസിയുടെ ഭര്‍ത്താവിനെ വധിച്ചതും ഗണപതി തുളസിയെ ശപിച്ചതുമാണ് കാരണം.

ചെവിയ്ക്കു പിന്നില്‍

ചെവിയ്ക്കു പിന്നില്‍

ചെവിയ്ക്കു പിന്നില്‍ തുളസി ചൂടുന്നത് സാധാരണയാണ്. സ്ത്രീകള്‍ തലയിലും പുരുഷന്മാര്‍ ചെവിയ്ക്കു പുറകിലും എന്നതാണ് പതിവ്. ചെവിയ്ക്കു പുറകില്‍ തുളസി ചൂടുമ്പോള്‍ ഇതിന്റെ മരുന്നു ഗുണങ്ങള്‍ ചെവിയ്ക്കു പുറകിലെ ത്വക്കിലൂടെ ശരീരത്തിന് ഉള്ളിലേയ്ക്കു കടത്തി വിടുകയാണ് ചെയ്യുന്നത്. മനുഷ്യ ശരീരത്തിലെ ആഗിരണ ശക്തി കൂടുതലുള്ള സ്ഥലമാണ് ചെവിയ്ക്കു പുറകില്‍.

പൂജിയ്ക്കാത്ത തുളസി

പൂജിയ്ക്കാത്ത തുളസി

പൂജിയ്ക്കാത്ത തുളസി ചൂടാന്‍ പാടില്ലെന്നതാണ് പ്രമാണം. പൂജയ്ക്കല്ലാതെ തുളസി ഇറുക്കാനും പാടില്ല. ഇതുപോലെ സന്ധ്യാസമയത്തിനു ശേഷം തുളസി ഇറുക്കരുത്. ഏകാദശി, ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ ഇറുക്കരുതെന്നാണ് പറയുക.

തുളസിച്ചെടി

തുളസിച്ചെടി

തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍ ഇവിടം ഒരു തീര്‍ത്ഥാടനകേന്ദ്രത്തിന്റ ഗുണം നല്‍കുകം, യമദേവന്‍ ഇങ്ങോട്ടു കടക്കില്ല, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ല എന്നൊക്കെയാണ് വിശ്വാസങ്ങള്‍.

തുളസി വയ്ക്കുമ്പോള്‍ വാസ്തു

തുളസി വയ്ക്കുമ്പോള്‍ വാസ്തു

തുളസി വയ്ക്കുമ്പോള്‍ വാസ്തു പറയുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇവ പാലിയ്ക്കുന്നത് നല്ലതാണ്. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ ഇതു വയ്ക്കാം. മൂലവശങ്ങളില്‍ തുളസി വയ്ക്കുന്നത് വാസ്തു സംബന്ധമായ ദോഷങ്ങള്‍ നീക്കാന്‍ സഹായിക്കും.

തുളസിച്ചെടിയെ

തുളസിച്ചെടിയെ

തുളസിച്ചെടിയെ സ്ത്രീ ഗണത്തില്‍ പെടുത്തിയാണ് കാണുന്നത്. ഇതു കൊണ്ട് മുള്‍ച്ചെടികള്‍ ഇതിനു സമീപത്തു വയ്ക്കാതിരിയ്ക്കുകയാണ് നല്ലത്.

അശുദ്ധിയോടെ

അശുദ്ധിയോടെ

അശുദ്ധിയോടെ തുളസിച്ചെടിയെ സമീപിയ്ക്കുകയോ സ്പര്‍ശിയ്ക്കുകയോ ചെയ്യരുത്. ചെടിയോട് അനാദരവരുത്. ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാനാകുയെന്നതാണ് വേദങ്ങള്‍ പറയുന്നത്. ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും. കൈ കൊണ്ടു മാത്രമേ തുളസിയിലകള്‍ പറിച്ചെടുക്കാവൂ. അല്ലാത്തത് ദോഷമാണ്. തുളസിച്ചെടി പെട്ടെന്നു കരിഞ്ഞു പോകും.

വൈകീട്ടു നാലു മണിയ്ക്കു ശേഷം

വൈകീട്ടു നാലു മണിയ്ക്കു ശേഷം

വൈകീട്ടു നാലു മണിയ്ക്കു ശേഷം തുളസിയിലകള്‍ പറിച്ചെടുക്കരുതെന്നും വേദം പറയുന്നു. സാധാരണ ഗതിയില്‍ സന്ധ്യാസമയത്ത് തുളസിയില പറിച്ചെടുക്കരുതെന്നുപറയുമെങ്കിലും നാലു മണിക്കു ശേഷം ഇതു പറിയ്ക്കരുതെന്നാണ് പറയുന്നത്.തുളസിയില ഒരിക്കലും ഇടംകയ്യു കൊണ്ടു പറിയ്ക്കരുത്. വലതു കയ്യേ ഇതിനായി ഉപയോഗിയ്ക്കാവൂ.

തുളസി

തുളസി

ചില വീടുകളില്‍ എത്ര സംരക്ഷിച്ചാലും തുളസിച്ചെടി ഉണങ്ങും, വളര്‍ച്ച മുരടിയ്ക്കും. ഇതെല്ലാം നല്ല സൂചനകളല്ല നല്‍കുന്നത്തുളസിച്ചെടി ഉണങ്ങുന്നത് ദോഷവും ഐശ്വര്യക്കേടുമാണെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇത് ദോഷങ്ങള്‍ വരുന്നുവെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

English summary

These Things Are Important While Planting Tulsi At Home

These Things Are Important While Planting Tulsi At Home, Read more to know,
Story first published: Saturday, September 22, 2018, 19:21 [IST]
X
Desktop Bottom Promotion